സീരിയലിലെ അമ്മയോടും യഥാര്‍ഥ അമ്മയോടും എങ്ങനെയാണ്? കുടുംബവിളക്ക് താരം ആനന്ദ് നാരായണന്‍ പറയുന്നു
കുടുംബവിളക്ക് സീരിയലിലെ അനിരുദ്ധ് എന്ന കേന്ദ്രകഥാപാത്രമായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ആനന്ദ് നാരായണന്‍. ഡോക്ടര്‍ കഥാപാത്രമാണെങ്കിലും തുടക്കത്തില്‍ നെഗറ്റീവ് റോളായിരുന്നു ആനന്ദ് ചെയ്തിരുന്നത്. ഇപ്പോള്‍ മര്യാദക്കാരനായതോടെ നടനോടുള്ള ഇഷ്ടവും വര്‍ധിച്ചു. അഭിനയത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന അവഗണനകളെ പറ്റി മുന്‍പ് പലപ്പോഴായി ആനന്ദ് വെളിപ്പെടുത്തിയിരുന്നു.
അഭിനയിക്കാന്‍ പോയ ലൊക്കേഷനില്‍ നിന്നും ഇറക്കി വിട്ടതടക്കമുള്ള കഥകള്‍ നടന്‍ പങ്കുവെക്കുകയാണിപ്പോള്‍. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അവതാരകന്റെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ സീരിയലിലെ അമ്മയെ കുറിച്ചും യഥാര്‍ഥ ജീവിതത്തിലെ അമ്മയെ പറ്റിയും ആനന്ദ് പറഞ്ഞു. വിശദമായി വായിക്കാം..

'സീരിയലിലെ അനിരുദ്ധും ഞാനും തികച്ചും വ്യത്യസ്തരാണ്. ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നും. കാരണം ജീവിതത്തിലൊരിക്കലും നമ്മള്‍ നമ്മുടെ അമ്മമാരോട് പറയാത്ത ഡയലോഗുകളാണ് അതിലുള്ളത്. മനസിനുള്ളില്‍ വിഷമം തോന്നികൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഇത് നമ്മുടെ ജോലിയായത് കൊണ്ട് അങ്ങനെ ചെയ്യുന്നു.
യഥാര്‍ഥ ജീവിതത്തില്‍ അമ്മയും താനും വളരെ സ്‌നേഹത്തിലാണെന്നും ആനന്ദ് പറയുന്നു. ഞാനെന്താണെന്നും എന്റെ സ്വഭാവം എന്താണെന്നും കൃത്യമായി അറിയാവുന്ന ആളാണ് എന്റെ അമ്മ. ദേഷ്യം വരുമ്പള്‍ പലരും അമ്മമാരെ നിങ്ങളെന്ന് ഒക്കെ വിളിക്കും. പക്ഷേ ഇതുവരെ അമ്മ എന്നാല്ലാതെ മറ്റൊന്നും താന്‍ വിളിച്ചിട്ടില്ലെന്നാണ്' നടന്‍ പറയുന്നത്.

അവതാരകനായി തുടങ്ങി. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരു സംവിധായകന്റെ അടുത്തെത്തി. അവിടെ പോയി ആക്ഷന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ച് തുടങ്ങി. പക്ഷേ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കട്ട് വിളിച്ചു. അങ്ങനെ തിരികെ പോരേണ്ടി വന്നു. എന്റെ മുഖത്ത് എക്്‌സ്പ്രഷനൊന്നും വരില്ല, നീയൊരു നടനാവില്ലെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു. ആ നിമിഷമാണ് ഒരു നടനാവണമെന്ന് തീരുമാനം ഞാന്‍ എടുത്തതെന്ന് ആനന്ദ് പറയുന്നു.
അന്ന് ഞാന്‍ വീട്ടിലേക്ക് വന്നത് വളരെ വിഷമത്തോടെയാണ്. ആദ്യമായി അഭിനയിക്കാന്‍ പോയതിനെ പറ്റി വീട്ടില്‍ പറഞ്ഞത് ചാനലില്‍ നിന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടാലേ എടുക്കൂ എന്നാണ്. ഇതിന്റെ യഥാര്‍ഥ്യം ഭാര്യയോട് മാത്രമേ പറഞ്ഞുള്ളു. ഒരു ഷോര്‍ട്ട് ഫിലിമിലെങ്കിലും നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഭാര്യയായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്കുള്ള ചുവടുവെപ്പിന് തയ്യാറായതെന്ന് ആനന്ദ് വ്യക്തമാക്കുന്നു.
ഇപ്പോള്‍ ടോപ് റേറ്റിങ്ങിലുള്ള സീരിയലില്‍ അഭിനയിക്കുന്നതും നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ല. അതിന് ഭാഗ്യം കൂടി വേണമെന്നാണ് നടന്‍ പറയുന്നത്.


Click it and Unblock the Notifications











