വേദന സഹിക്കാൻ വയ്യാതെ കരഞ്ഞു, കുടുംബവിളക്കിൽ വെച്ചുണ്ടായ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് ആനന്ദ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ എത്തുന്നുണ്ട്. കുടുംബവിളക്ക് പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായണൻ. സീരിയലിൽ സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും മൂത്തമകൻ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അൽപം നെഗറ്റീവ് കഥാപാത്രമാണിത്.

വൈകുന്നേരങ്ങളിൽ അമിതാഭ് ബച്ചനോടൊപ്പം സമയം ചെലവഴിക്കണം, അതിന് രേഖ ചെയ്തത്...
അമ്മയെ സ്നേഹിക്കാത്ത ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. എന്നാൽ റിയൽ ലൈഫിൽ അനിരുദ്ധിന് വിപരീതമാണ് ആനന്ദ്. ഓൺസ്ക്രീനിൽ പ്രേക്ഷകർക്ക് വെറുപ്പാണെങ്കിലും ഓഫ് സ്ക്രീനിൽ നടന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിത തന്റെ റിയൽ ലൈഫിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആനന്ദ്. ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി കൊണ്ടാണ് റിയൽ ലൈഫിലെ ആനന്ദിനെ കുറിച്ച് പറയുന്നത്.

ആനന്ദ്  നാരായണൻ

ഭാര്യയുടെ സാന്നിധ്യത്തിലാണ് നടൻ പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ആനന്ദ്. രസകരമായ അഭിമുഖങ്ങളുമായും സ്വന്തം വിശേഷം പങ്കുവെച്ചും താരം എത്താറുണ്ട്. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് നടന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ''യുട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ക്യുഎ സെക്ഷനുമായി എത്തുന്നത്'' എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകരുടെ ചോദ്യത്തിന് ആനന്ദും ഭാര്യയും മറുപടി നൽകിയിരിക്കുന്നത്. ചോദ്യം ചോദിച്ചവരുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടാണ് മറുപടി നൽകിയിരിക്കുന്നത്.

പ്രണയ വിവാഹം

ഇരുവരുടേയും വിവാഹത്തെ കുറിച്ചും സീരിയലിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെയായിരുന്നു അധികം ചോദ്യങ്ങൾ. പ്രണയ വിവാഹമാണോ? എപ്പോഴാണ് പ്രണയം തോന്നിയത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. പ്രണയ വിവാഹമായിരുന്നു എന്നും 10 വർഷമായി വിവാഹം കഴിഞ്ഞിട്ടെന്നും ആനന്ദ് പറയുന്നു. 2011 ആയിരുന്നു വിവാഹം. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി കാണുന്നത്. കണ്ടമാത്രയിൽ തോന്നിയ പ്രണയമായിരുന്നില്ല തങ്ങളുടേത്. പിന്നീട് ഇഷ്ടം തോന്നുകയായിരുന്നു എന്ന് മിഴി എന്ന ആരാധികയുടെ ചോദ്യത്തിന് ഉത്തരം നൽകി കൊണ്ട് ആനന്ദ് പറഞ്ഞു.

ആനന്ദും അനിരുദ്ധും

കുടുംബവിളക്കിലെ അനിരുദ്ധും ആനന്ദും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നും താരം പറയുന്നു. ഹണി എന്ന ആളുടെ ചോദ്യത്തിന് മറുപടി നൽകി കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയെ സ്നേഹിക്കാത്ത മകനാണ് അനിരുദ്ധ്. എന്നാൽ റിയൽ ലൈഫിൽ അമ്മയെ സ്നേഹിക്കുന്ന മകനാണ്. തന്നെ അടുത്ത് അറിയാവുന്നവർക്ക് പലർക്കും ഇക്കാര്യം അറിയാം. താൻ ഇങ്ങനെയാണ്. അനിരുദ്ധുമായിട്ട് റിയൽ ലൈഫിൽ ഒരു സാമ്യവും ഇല്ലെന്നും നടൻ പറയുന്നു. സ്വപ്നത്തെ കുറിച്ചു ചോദിക്കുന്നുണ്ട്. എല്ലാവരേയും പോലെ സിനിമയാണ് തന്റേയും സ്വപ്നം എന്നാണ് ആനന്ദ് പറയുന്നത്. ആളുകൾ തിരിച്ചറിയുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നു താരം കൂട്ടിച്ചർത്തു. അമൃതയെ കുറിച്ചും നടൻ പറയുന്നുണ്ട് സഹോദരിയെ പോലെയാണെന്നു മിസ് ചെയ്യാറുണ്ടെന്നുംാ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

Recommended Video

മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌
 മറക്കാനാവാത്ത സംഭവം

കുടുംബവിളക്ക് സെറ്റിൽ വെച്ചുണ്ടായ മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും ആനന്ദ് പറയുന്നുണ്ട്. തനിക്ക് രണ്ടാമത്തെ വീട് പോലെയാണ് കുടുംബവിളക്ക് . എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മോശമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല. വളരെ ജോളിയാണ് സെറ്റാണ്. എന്നാൽ സെറ്റിൽ വെച്ച് തനിക്ക് ഒരിക്കൽ സുഖമില്ലാതെ വന്നിരുന്നു. അത് ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് ആനന്ദ് പറയുന്നത്. ''ബാക്ക് പെയിന്റെ പ്രശ്നം നേരത്തെ മുതൽ ഉണ്ടായിരുന്നു. ഒരിക്കൽ സെറ്റിൽ വെച്ച് പെയിൻ കൂടി. കാലിലേയ്ക്കും ബാധിച്ചു. എഴുന്നേറ്റ് നിന്ന് ഡയലോഗ് പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. വേദന സഹിക്കാൻ പറ്റാതെ സെറ്റിൽ വെച്ച് അന്ന് കരഞ്ഞുേ പോയി. സെറ്റ് മുഴുവനും വല്ലാതെ ആയി. സഹതാരങ്ങൾ പൂർണ്ണ പിന്തുണയായിരുന്നു അന്ന് നൽകിയത്. പിന്നീട് പെട്ടെന്ന് തന്നെ ചികിത്സ തേടുകയായിരുന്നു; ആനന്ദ് പറയുന്നു

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X