പതിയെ പരിചയം പ്രണയത്തിലേക്ക് വഴി മാറി, വീട്ടുകാര്‍ സമ്മതിച്ചതോടെ വിവാഹം;കുടുംബവിളക്കിലെ അനന്യയുടെ പ്രണയ വിശേഷം

ജനപ്രീതിയിലും റേറ്റിങ്ങിലും വലിയ നേട്ടങ്ങളുമായി കുടുംബവിളക്ക് പരമ്പര സംപ്രേക്ഷണം തുടരുകയാണ്. സുമിത്രയെ ഒഴിവാക്കി വേദികയെ കല്യാണം കഴിക്കാനുള്ള സിദ്ധാര്‍ഥിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അച്ഛന്റെ രണ്ടാം വിവാഹത്തിന് കൂട്ട് നില്‍ക്കുന്നത് മൂത്തമകന്‍ അനിരുദ്ധ് ആണെങ്കിലും അനിയുടെ ഭാര്യയായ അനന്യ ഇതിന് എതിരാണ്. സീരിയലിലെ കഥ ഇങ്ങനെ നടക്കുമ്പോള്‍ കുടുംബവിളക്കിലെ അനന്യയ്ക്ക് പറയാനും ചില കഥയുണ്ട്.

കുളിക്കുന്നതും ഫോട്ടോയാക്കി മേഘ ഗുപ്ത, സ്വിമിങ് പൂളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ കാണാം

നടി ആതിര മാധവാണ് അനന്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തുടക്കത്തിലുണ്ടായിരുന്ന നെഗറ്റീവ് ഷേ ഡില്‍ നിന്നും ആതിരയുടെ റോള്‍ പോസിറ്റീവായി മാറിയതിന്റെ സന്തോഷത്തിലാണ്. കുടുംബത്തിന്റെ പിന്തുണയാണ് തനിക്കേറ്റവും ഊര്‍ജം പകരുതന്നതെന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു. വിശദമായി വായിക്കാം...

 കുടുംബവിളക്കിനെ കുറിച്ച് ആതിര

എന്റെ ഇഷ്ടങ്ങള്‍ക്കെല്ലാം പിന്തുണയുമായി വീട്ടുകാരുണ്ട്. രാജീവ് മേനോനാണ് ഭര്‍ത്താവ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. പതിയെ പരിചയം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. അങ്ങനെ വീട്ടില്‍ വന്ന് പുള്ളി സംസാരിച്ചു. എല്ലാം ഓക്കെ ആയതോടെയാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തീരുമാനിച്ചത്. ജോലി വിട്ട സമയത്തും നല്ല ബാക്കപ്പ് സപ്പോര്‍ട്ട് കിട്ടിയത് പുള്ളിയില്‍ നിന്നുമാണ്. ആള് നല്ല സിനിമാപ്രേമിയാണ്. അതുകൊണ്ട് കീപ്പ് ഓണ്‍ ട്രൈ എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുമായിരുന്നു. മാത്രമല്ല കക്ഷിയ്ക്ക് എഴുതാനിഷ്ടമാണ്. എന്റെ ഇഷ്ടത്തെ എന്നും പ്രോത്സാപിപ്പിച്ചിട്ടേയുള്ളു. നിന്റെ ഇഷ്ടം നീ ഫോളോ ചെയ്യുക എന്നേ പറയാറുള്ളു. അത് തന്നൊണ് എന്റെ ധൈര്യവും.

കുടുംബവിളക്കിനെ കുറിച്ച് ആതിര

കുടുംബ വിളക്ക് തുടങ്ങുന്ന സമയത്ത് അനന്യ എന്ന കഥാപാത്രം നെഗറ്റീവ് ഷേഡിലായിരുന്നു. അന്നൊക്കെ കുറച്ച് നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു. സത്യത്തില്‍ നല്ല വിഷമം തോന്നി. ഇപ്പോള്‍ ആ നെഗറ്റീവൊക്കെ മാറി. പുറത്ത് വച്ച് കാണുമ്പോഴൊക്കെ ആളുകള്‍ സുമിത്രയുടെ മരുമകള്‍ അല്ലേ, ഡോക്ടര്‍ അല്ലേ എന്നൊക്കെ ചോദിക്കാറുണ്ട്. ആര്‍ക്കും എന്റെ പേര് അറിയില്ല. അനു എന്നാണ് പലരും വിളിക്കുന്നത്. കഥ കേള്‍ക്കുമ്പോഴെ പറഞ്ഞിരുന്നു. രണ്ട് ഗെറ്റപ്പിലാണ് കഥാപാത്രം വരുന്നതെന്ന്. അതെനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.

 കുടുംബവിളക്കിനെ കുറിച്ച് ആതിര

അനന്യ ശരിക്കും പക്കാ നെഗറ്റീവ് ഷേഡ് അല്ല. പക്ഷേ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രമാണ്. ഒറ്റ കുട്ടിയാണ്. അതിന്റെ കുറച്ച് വാശികളൊക്കെ ഉണ്ട്. അതാണ് നെഗറ്റീവ് ആയി കാണിക്കുന്നത്. പക്ഷേ ഇത്ര പെട്ടെന്ന് ക്യാരക്ടറില്‍ മാറ്റമുണ്ടാകുമെന്ന് കരുതിയില്ല. മാറ്റം. വന്നപ്പോഴാണ് അത് അഭിനയിക്കാന്‍ ബുദ്ധിമുട്ടിയത്. ശരിക്കും ചലഞ്ചിംഗായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ ശരിക്കും പാവമാകാറുണ്ട്. അപ്പോഴെക്കും ഡയറക്ടര്‍ സാര്‍ പറയും അത്ര സോഫ്ട് ആക്കണ്ട, അനന്യ ശരിക്കും ബോള്‍ഡ് തന്നെയാണെന്ന്.

Recommended Video

Mammootty Reveals The Reason Behind Hs Stylish Look | FilmiBeat Malayalam
  കുടുംബവിളക്കിനെ കുറിച്ച് ആതിര

അഭിനയം സ്ഥിരം ചെയ്യുമ്പോഴാണ് അത് പോളിഷ് ആയി വരുന്നത്. നമ്മള്‍ ചെയ്യുന്ന എല്ലാ ജോലിയും പോലെ തന്നെയാണ് അതും. സ്ഥിരം ചെയ്യുമ്പോള്‍ ആ മേഖലയില്‍ നമ്മള്‍ തിളങ്ങും. അത് ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്. കുടുംവിളക്ക് അത്ര വലിയ ശ്രദ്ധ നേടി തന്നു. എന്നാലും സിനിമയിലാണ് പ്രതീക്ഷ. മെയിന്‍ സ്ട്രീം നായികയാകണമെന്നല്ല, നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. അഭിനയച്ചിലും ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ പറ്റി. കാണുന്ന എല്ലാ കാസ്റ്റിങ് കോളിനും അപേക്ഷിക്കാതെ നല്ലതെന്ന് തോന്നുന്നതിന് മാത്രമേ ഇനി അയക്കുന്നുള്ളു. എന്തായാലും ഡോ. അനന്യ എന്ന കഥാപാത്രം എത്ര കാലം കഴിഞ്ഞാലും എനിക്ക് പ്രിയപ്പെട്ടത് തന്നെയാകുമെന്നും ആതിര മാധവ് പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X