കല്യാണത്തിന് മുൻപാണ് ആദ്യരാത്രി സീനിൽ അഭിനയിച്ചത്; അമ്മായിമ്മയെ വിളിച്ച് കമന്റ് പറഞ്ഞവരെ കുറിച്ച് ആതിര മാധവ്
അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ തേടിയെത്തിയ നടിയാണ് ആതിര മാധവ്. കുടുംബവിളക്ക് സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. നെഗറ്റീവ് കഥാപാത്രമായതിനാല്‍ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ആദ്യമായി അഭിനയിച്ചതിന് ശേഷം കേട്ട കമന്റുകള്‍ വേദനിപ്പിച്ചുവെന്ന് പറയുകയാണ് ആതിരയിപ്പോള്‍.
നിലവില്‍ അഭിനയത്തില്‍ നിന്നും കുറച്ച് ബ്രേക്ക് എടുത്തിരിക്കുകയാണ് നടി. ഗര്‍ഭിണിയായതിന് പിന്നാലെയാണ് ആതിര അഭിനയത്തില്‍ നിന്നും പിന്മാറിയത്. എന്നാല്‍ കല്യാണത്തിന് മുന്‍പ് ആദ്യരാത്രി സീന്‍ ചെയ്യേണ്ടി വന്നതിന് ശേഷം അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞവരുണ്ടെന്നാണ് വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആതിര പറയുന്നത്.

'കുടുംബവിളക്ക് സീരിയലിലേക്ക് ഒരു പരിചയവുമില്ലാതെയാണ് അഭിനയിക്കാന്‍ പോയത്. വലിയ ടെന്‍ഷന്‍ തോന്നിയിരുന്നു. ആദ്യം എടുത്ത സീന്‍ ആദ്യ രാത്രിയുടേതാണ്. സത്യത്തില്‍ എന്റെ ജീവിതത്തിലെ കല്യാണം അതിന് ശേഷമാണ് നടന്നത്.
സീരിയലില്‍ കൂടെ അഭിനയിച്ചത് ശ്രീജിത്ത് വിജയ് ആണ്. ഇപ്പോള്‍ ആ കഥാപാത്രം ആനന്ദ് ചെയ്യുന്നു. ശ്രീജിത്ത് കൂടെ അഭിനയിച്ചപ്പോഴും ടെന്‍ഷനുണ്ടായിരുന്നു. അദ്ദേഹം സിനിമയില്‍ നിന്നും വന്നയാളാണ്. പക്ഷേ എന്നോട് കൂളാകാനാണ് സംവിധായകന്‍ പറഞ്ഞത്.

ആരെ കുറിച്ചും ആലോചിക്കേണ്ടെന്ന് കൂടി പറഞ്ഞെന്നെ ബൂസ്റ്റ് ചെയ്തത് സംവിധായകനാണ്. അനന്യ എന്ന കഥാപാത്രം ചെയ്യണമെങ്കില്‍ നല്ല എനര്‍ജി വേണം. ബോള്‍ഡ് ആയിരിക്കണമെന്നുമൊക്കെയാണ് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത്. അങ്ങനെയാണ് താന്‍ അനന്യയെ ഭംഗിയാക്കിയതെന്ന്', ആതിര പറയുന്നു.

'കുടുംബവിളക്കിലേക്ക് അവസരം കിട്ടിയപ്പോള്‍ ആദ്യം നോ ആണ് പറഞ്ഞത്. തുടക്കത്തിലെ നെഗറ്റീവ് വേഷം ചെയ്യുമ്പോള്‍ ആള്‍ക്കാരില്‍ നിന്നും തെറിവിൡകേള്‍ക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നു. സീരിയലിന്റെ പ്രൊമോ വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ അതിന്റെ ഭീകരത മനസിലാവുമെന്നും' ആതിര പറയുന്നു.
'നാല് വര്‍ഷം അവതാരകയായി ജോലി ചെയ്‌തെങ്കിലും തന്നെ എല്ലാവരും തിരിച്ചറിഞ്ഞത് കുടുംബവിളക്കില്‍ എത്തിയതിന് ശേഷമാണ്. നെഗറ്റീവ് കമന്റുകള്‍ മുന്‍പ് എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ സീരിയല്‍ ചെയ്തപ്പോള്‍ അതൊക്കെ കേള്‍ക്കേണ്ടി വന്നു.

ചിലര്‍ക്ക് എന്റെ ലുക്കായിരുന്നു പ്രശ്‌നം, ഒരാളെ ഇഷ്ടമില്ലെങ്കില്‍ പിന്നെ മോശമായി പറയുന്നതാണ് സോഷ്യല്‍ മീഡിയയുടെ രീതി. ഇതേത് തള്ള, ഇതേത് പെണ്ണ്, എന്നൊക്കെ ചിലര്‍ ചോദിക്കുമായിരുന്നു. ഇത്തരം കമന്റുകള്‍ കണ്ടതോടെ ഞാനാകെ വിഷമിച്ച് പോയി.
പിന്നെ ആളുകളുടെ സംസാരമൊക്കെ മാറി തുടങ്ങി. ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കില്‍ പിന്നീട് പോസിറ്റീവായി. അതിന് ശേഷം പുറത്തിറങ്ങുമ്പോഴൊക്കെ ആളുകള്‍ ആദ്യം ഭയങ്കര സാധനമായിരുന്നു, ഇപ്പോള്‍ പാവമാണുട്ടോ എന്നൊക്കെ പറയാന്‍ തുടങ്ങിയെന്ന്' ആതിര പറയുന്നു.

'തന്റെ അഭിനയം കണ്ട് അമ്മായിയമ്മയ്ക്ക് വന്ന മെസേജുകളെ പറ്റിയും ആതിര പറഞ്ഞു. 'സീരിയലില്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്ന അഹങ്കാരി പെണ്ണാണ് ഞാന്‍. ഭാവി മരുമകള്‍ എങ്ങനെയാണെന്ന് കണ്ടല്ലോ, ഈ സ്വഭാവമായിരിക്കുമെന്ന് ആളുകള്‍ അമ്മയെ വിളിച്ച് പറഞ്ഞ് തുടങ്ങി.
ഇതോടെ അങ്ങനെയൊന്നും അഭിനയിക്കേണ്ടെന്നായി അമ്മ. പക്ഷേ അമ്മയ്ക്ക് എന്നെ വര്‍ഷങ്ങളായി അറിയാമെന്ന്', നടി പറഞ്ഞു.


Click it and Unblock the Notifications











