കുടുംബവിളക്കിലെ സുമിത്രയുടെ മരുമകൾ അനന്യയ്ക്ക് കല്യാണം, വിവാഹ തീയതി പങ്കുവെച്ച് ആതിര മാധവ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ ജീവിതം പറയുന്ന പരമ്പര പ്രേക്ഷകർ ഇരുകൈളും നീട്ടി സ്വീകരിക്കുകയായിരുന്നു. മീര വാസുദേവാണ കുടുംബ വിളക്കിൽ സുമിത്രയായി എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പരമ്പര മുന്നേറുകയാണ്. കുടുംബവിളക്ക് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്.

athira madhav

പ്രേക്ഷകർ അധികം സുപരിചിതമല്ലാത്ത ആതിര ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളാണ്. സീരിയലിൽ മാത്രമല്ല റിയൽ ലൈഫിലും നല്ല മരുമകളാകാൻ തയ്യാറെടുക്കുകയാണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ നൽകിയ അഭിമുഖത്തിൽ പ്രണയത്തിലാണെന്നും വിവാഹത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത കല്യാണ തീയതി പങ്കുവെയ്ക്കുകയാണ് നടി.നവംബർ 9 നു ആണ് വവാഹം. രാജീവാണ് താരത്തിന്റെ വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന്. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നും ഇല്ലെന്നും നടി സമയത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

വിവാഹത്തിന് ശേഷവും അനന്യയായി സീരിയലിൽ ഉണ്ടാകുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.. അടുത്ത മാസം ഒന്നിനും രണ്ടിനും ഒക്കെ ചിത്രീകരണം ഉണ്ടാകും. പതിനഞ്ചുമുതൽ പുതിയ ഷെഡ്യൂളും ആരംഭിക്കുമെന്നും നടി പറയുന്നു. വാഹ വസ്ത്രങ്ങൾ ഒക്കെയും സെറ്റ് ചെയ്തുവെന്നും ആതിര കൂ്ടിച്ചേർത്തു. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ ഒരു സങ്കടം കൂടി നടി പങ്കുവെയ്ക്കുന്നുണ്ട്. നടിയുടെ മുന്നാമത്തെ ചേച്ചി വിദേശത്താണ്. സഹോദരിക്ക് വിവാഹത്തിന് എത്തിച്ചേരാൻ സാധിക്കില്ല. അത് സങ്കടം തരുന്ന ഒന്നാണെന്നും ആതിര പറയുന്നു.

ബാക്കി രണ്ടു ചേച്ചിമാരും നാട്ടിൽ എത്തിയിട്ടുണ്ട്, എങ്കിലും കുഞ്ഞുകുട്ടികൾ ഉള്ളത് കൊണ്ട് ഒരു വലിയ ഫാമിലി ഫങ്ങ്ഷൻ ഒന്നും ഉണ്ടാകില്ല. ലളിത വിവാഹം ആയിരിക്കും എന്നും നടി കൂട്ടിച്ചേർത്തു. എൻജിനീയറിങ് മേഖലയിലെ ഉയർന്ന ജോലി ഉപേക്ഷിച്ചാണ് ആതിര സീരിയലിൽ എത്തിയത്. കുടുംബ വിളക്ക് സീരിയലിനെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് ആതിരയുടേത്. തുടക്കത്തിൽ വില്ലത്തിയായിട്ടാണ് എത്തിയിരുന്നതെങ്കിലും പിന്നീട് പ്രേക്ഷകരുടെ മികച്ച മരുമകളാവുകയായിരുന്നു.വില്ലത്തിയായി എത്തി വീട്ടമ്മമാരുടെ മനം കവർന്ന മരുമകളാണ് ആതിര.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X