Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹണിമൂണ്‍ യാത്രയ്ക്കിടയില്‍ സഹതാരത്തെ കാണാനെത്തി കുടുംബവിളക്ക് സീരിയലിലെ നടി ആതിര മാധവ്
കഴിഞ്ഞ മാസമായിരുന്നു സീരിയല്‍ നടിയും മോഡലുമായ ആതിര മാധവ് വിവാഹിതയാവുന്നത്. കുടുംബ വിളക്ക് സീരിയയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര ശ്രദ്ധിക്കപ്പെടുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ആതിര വിവാഹശേഷം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടാറുണ്ട്.
എന്‍ജിനീയര്‍ ആയ രാജീവ് ആണ് ആതിരയുടെ ഭര്‍ത്താവ്. വിവാഹശേഷമുള്ള ആദ്യ ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിടാറുള്ള ആതിര ഭര്‍ത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെ കുറിച്ചാണ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആതിരയുടെയും രാജീവിന്റെയും ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായിട്ടുള്ള യാത്രകളാണ് ഇതൊക്കെ.
പ്രകൃതിയുമായി പ്രണയത്തിലായ നിമിഷം എന്ന് സൂചിപ്പിച്ച് കൊണ്ട് രസകരമായൊരു ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആതിര. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് സ്വിമിംഗ് പൂളില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. കൊറോണ പ്രതിസന്ധികള്‍ കാരണം കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്കാണ് താരദമ്പതിമാര്‍ പ്രധാന്യം കൊടുത്തിരിക്കുന്നത്.
ഈ യാത്രക്കിടയില്‍ കൂടെ അഭിനയിക്കുന്ന സഹതാരത്തെ കൂടി കണ്ടിട്ടാണ് താരദമ്പതിമാര്‍ മടങ്ങിയത്. കുടുംബ വിളക്ക് സീരിയലില്‍ സഹോദരനായി അഭിനയിക്കുന്ന നടന് നുബിനെ കാണാന്‍ എത്തിയ ആതിരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. നൂബിന്റെ വീട്ടിലെത്തിയ ആതിരയും താരത്തിന്റെ കുടുംബത്തോടൊപ്പം നില്ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്. കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നുബിന്‍ അവതരിപ്പിക്കുന്നത്. ആതിര അവതരിപ്പിക്കുന്ന അനന്യയുടെ ഭര്‍ത്താവിന്റെ അനുജന് ആയിട്ടാണ് താരം അഭിനയിക്കുന്നത്.