For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃതയെ വല്ലാതെ മിസ് ചെയ്തിരുന്നു, കുടുംബവിളക്ക് താരം ആതിര മാധവിന്റെ വാക്കുകൾ വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. സിനിമ താരം മീര വാസുദേവ് ആണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയതാരങ്ങളായ കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ എന്നിവരാണ് സീരിയലിൽ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Kudumbavilakku Serial

  കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമൃത നായർ. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് നടിയെ അവതരിപ്പിച്ചത്. അമൃത എന്ന പേരിനെക്കാളും ശീതൾ എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയലിൽ നിന്ന് അമൃത പിൻമാറിയിട്ടുണ്ട്. ശീതൾ ആയി പ്രേക്ഷകരുടെ ഇടയിൽ ശോഭിക്കുമ്പോഴാണ് നടി മാറുന്നത്. ഇത് ആരാധകരെ ഏറെ നിരാശയിൽ ആഴ്ത്തിയിരുന്നു. പിന്നിട് സീരിയലിൽ നിന്ന് പിൻമാറാനുള്ള കാരണവും വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ഷോയിൽ ചാൻസ് കിട്ടിയത് കൊണ്ടാണ് അമൃത കുടുംബവിളക്കിൽ നിന്ന് മാറിയത്. ശ്രീലക്ഷ്മിയാണ് പുതിയ ശീതളായി എത്തിയിരിക്കുന്നത്.

  മമ്മൂട്ടിയെ കാണുമ്പോൾ കൈ എടുത്ത് തൊഴാന്‍ തോന്നു, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമൃതയ്ക്കൊപ്പമുള്ള ആതിര ചിത്രമാണ്. ആതിരയാണ് ചിത്രം പോസ്റ്റ് ചെയ്യിരിക്കുന്നത്. എനിക്ക് നിന്നെ വല്ലാതെ മിസ് ചെയ്തിരുന്ന എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമൃതയെ ടാഗ് ചെയ്തിട്ടുമുണ്ട്. മൈ ലവ് എന്നാണ് ആതിരയുടെ പോസ്റ്റിന് അമൃതയുടെ കമന്റ്. താരങ്ങളുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  പിറന്നാൾ ദിനത്തിൽ മഷൂറയ്ക്ക് സര്‍പ്രൈസുമായി ബഷീർ ബഷി, ആശംസയുമായി ആരാധകർ

  ദിവസങ്ങൾക്ക് മുൻപാണ് കുടുംബവിളക്കിൽ നിന്ന് മാറിയതിന്റെ കാരണം അമൃത വെളിപ്പെടുത്തിയത്. യൂട്യൂബിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.. '' പെട്ടെന്നാണ് കുടുംബവിളക്കിൽ നിന്ന് പിൻമാറിയതെന്നാണ് അമൃത പറയുന്നത്. ആദ്യം കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതിനെ കുറിച്ച് കുടുംബവിളക്ക് ടീമിനോട് പറഞ്ഞപ്പോൾ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു.

  പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും ഇവിടുത്തെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. എവിടെ ഡേറ്റ് കൊടുത്താലും നമ്മള്‍ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അല്ലാതെ നടക്കില്ലായിരുന്നു. അങ്ങനെയാണ് കുടുംബവിളക്കിൽ നിന്ന് പിൻമാറിയത്.

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  ആ സമയത്ത് എനിക്ക് വേറെ ഒന്നും തോന്നിയില്ല. അങ്ങനെ ആ പ്രോഗ്രാം എടുക്കുകയായിരുന്നു. എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് വലിയൊരു പ്രോഗ്രാം ആയിരിക്കും. അതില്‍ ഞങ്ങള്‍ ഒരുപാട് പേരുടെ പ്രാര്‍ഥനയും കഷ്ടപ്പാടുമെല്ലാമുണ്ട്. വളരെ വിജയകരമായി തന്നെ വരുമെന്ന് ഉറപ്പാണ്. കുടുംബവിളക്കില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. കാരണം ഞാന്‍ പ്രതീക്ഷിക്കാതെ വന്നതാണ്. അതുപോലെ തന്നെ പോവേണ്ടി വന്നു. എന്റെ കഥാപാത്രത്തെക്കാളും ലൊക്കേഷനിലെ ബോണ്ടാണ് മിസ് ആയത്. ശരിക്കുമൊരു കുടുംബം പോലെയാണ് അവിടെ. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും ഏടത്തിയമ്മമാരും മുത്തച്ഛനും മുത്തശ്ശിയുമൊക്കെയായി വലിയൊരു കുടുംബമാണ്. ഞങ്ങള്‍ക്കിടയിലെ സൗഹൃദം എത്രത്തോളമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ചിത്രങ്ങളിലൂടെ വ്യക്തമായിട്ടുണ്ടാവും. ആ ഒരു സൗഹൃദത്തില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നിയതായും അമൃത പറയുന്നു''. കുടുംബവിളക്ക് സീരിയൽ അംഗങ്ങളും അമൃതയെ മിസ് ചെയ്യുന്നുണ്. താരങ്ങൾ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.

  Read more about: serial
  English summary
  Kudumbavilakku Serial Fame Athira Madhav Shares Friendship Pic With Amruth nair Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X