വിവാഹ ശേഷമുള്ള വീഡിയോ പങ്കുവെച്ച് ആതിര മാധവ്, ഭര്‍ത്താവ് ഉറങ്ങുമ്പോഴുള്ള കുസൃതി, വീഡിയോ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ആതിര മാധവ്. അനന്യയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മീര വസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയായാണ് മീര എത്തുന്നത്. സുമിത്രയുടെ മൂത്തമകനായ അനിരുദ്ധിന്റെ ഭാര്യയായാണ് അനനന്യ എത്തിയത്.

കുടുംബവിളക്കിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആതിര പ്രണയം പരസ്യമാക്കിയത്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നും താരം പറഞ്ഞിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് അനന്യയുടെ സ്വഭാവം മാറുകയായിരുന്നു. ഇതോടെ താരത്തിന്റെ പ്രേക്ഷകപിന്തുണയും വര്‍ധിക്കുകയായിരുന്നു.

നമ്മള്‍ രണ്ടാളും വിവാഹിതരാവാന്‍ പോവുകയാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ ആതിര എത്തിയത്. വിവാഹത്തിന് ഇനി ദിവസങ്ങളേയുള്ളൂവെന്നും താരം കുറിച്ചിരുന്നു. രാജീവിനൊപ്പമുള്ള ചിത്രങ്ങളും ആതിര പങ്കുവെച്ചിരുന്നു. വിവാഹത്തിന്‍റേയും വിവാഹ ശേഷമുള്ള ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Athira Madhav

സോഷ്യല്‍ മീഡിയയില്‍ സജീവമായ ആതിര മാധവ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം പറഞ്ഞിരുന്നു. ആതിര അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു രാജീവ് പറഞ്ഞത്. ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു ആതിര അവതരണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞത്.

Recommended Video

അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ താനൊപ്പിക്കുന്ന കുസൃതിയുടെ വീഡിയോയും ആതിര മാധവ് പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷമായുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ആര്യ അവതരിപ്പിക്കുന്ന പരിപാടിയായ സ്റ്റാര്‍ട്ട് മ്യൂസികിലും ആതിര അതിഥിയായി പങ്കെടുത്തിരുന്നു. ആര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചും താരമെത്തിയിരുന്നു. പാടാന്‍ പോവാനുണ്ടെന്നുള്ള പ്രമോ വീഡിയോയുമായും ആതിര എത്തിയിരുന്നു.

Read more about: serial television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X