'ഈ തള്ള കൊവിഡ് വന്ന് ചാവണമെന്ന് പ്രാര്‍ഥിക്കാറുണ്ട്'! സീരിയലില്‍ അഭിനയിച്ചതിന് കിട്ടിയ കമന്റാണ്; ദേവി മേനോന്‍

സിനിമയിലെ താരങ്ങളെക്കാളും സീരിയലിലെ താരങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്താറുള്ളത്. സീരിയല്‍ ദിവസവും കാണുന്നത് കൊണ്ട് അതിലെ കഥാപാത്രങ്ങളും എല്ലാവരുടെയും മനസില്‍ പതിയും. പ്രത്യേകിച്ച് വില്ലത്തിമാര്‍ ആണെങ്കില്‍ പറയുകയും വേണ്ട. അങ്ങനെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ദേവി മേനോന്‍.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ സരസ്വതി അമ്മ കഥാപാത്രത്തെയാണ് ദേവി അവതരിപ്പിച്ചിരുന്നത്. കഥാപാത്രത്തിന്റെ അത്ര പ്രായം യഥാര്‍ഥത്തില്‍ ഇല്ലെങ്കിലും അത്തരം റോളുകളാണ് നടിയ്ക്ക് ലഭിച്ചിരുന്നത്. മാത്രമല്ല ലേശം നെഗറ്റീവായ സരസ്വതിയുടെ കഥാപാത്രം തനിക്ക് വിമര്‍ശനം നേടി തന്നതിനെ പറ്റി സിനിമ ടീം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് ദേവിയിപ്പോള്‍...

devi-menon

സീരിയലിലെ വില്ലത്തിയായെങ്കിലും റിയല്‍ ലൈഫില്‍ നെഗറ്റീവ്‌സ് ഒന്നുമില്ലാത്ത വളരെ സാധാരണക്കാരിയായ കുടുംബിനിയാണ് ഞാനെന്നാണ് ദേവി പറയുന്നത്. പിന്നെ കിട്ടുന്ന കഥാപാത്രത്തിന് അനുസരിച്ച് നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മാത്രം. സീരിയലിലെ കഥാപാത്രത്തിന് നെഗറ്റീവ് ഉണ്ടെങ്കിലും പ്രേക്ഷകര്‍ അത് സ്വീകരിച്ചത് കൊണ്ടാണ് മോശം കമന്റുകളൊക്കെ ഇടുന്നതും. കുടുംബവിളക്കില്‍ നിന്നുമാണ് ഞാനിവിടെ വരെ എത്തിയത്. എവിടെ പോയാലും കുടുംബവിളക്കിലെ സരസ്വതിയമ്മ അല്ലേ എന്ന് ചോദിച്ചാണ് ആളുകള്‍ പരിചയപ്പെടാന്‍ വരുന്നത്. കുടുംബവിളക്ക് എനിക്ക് ബ്രേക്ക് തന്നത്. അതൊരിക്കലും മറക്കില്ല.

ഇത്രയും വര്‍ഷമായി അഭിനയത്തില്‍ ഉണ്ടായിരുന്നെങ്കിലും കുടുംബവിളക്കാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം തന്നത്. ആദ്യമൊക്കെ രണ്ട് മൂന്ന് മാസം നെഗറ്റീവ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ സംവിധായകന്‍ എനിക്ക് പാകപ്പെടുത്തി തന്നു. പോസിറ്റീവ് വേഷം ചെയ്യുന്നതിലും അഭിനയിക്കാനുള്ളത് നെഗറ്റീവ് ചെയ്യുമ്പോഴാണെന്ന് ദേവി പറയുന്നു.

കൊവിഡ് കാലത്തായിരുന്നു കുടുംബവിളക്ക് സംപ്രേക്ഷണം ചെയ്തിരുന്നത്. ആ സമയത്ത് എന്നെ കുറിച്ച് ഒരു അമ്മ കമന്റിട്ടിരുന്നു. 'ഞാന്‍ ദിവസവും സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോള്‍ ഈ തള്ളയ്ക്ക് കൊവിഡ് വന്ന് ചാവണമേ എന്ന് പ്രാര്‍ഥിക്കാറുണ്ടെന്നാണ്', അവരുടെ കമന്റ്. അത് കണ്ട് ഞാനും ശരിക്കും അത്ഭുതപ്പെട്ടു. ആരെങ്കിലും ഇങ്ങനെയൊക്കെ ദൈവത്തോട് പ്രാര്‍ഥിക്കുമോ എന്നതായിരുന്നു എന്റെ കൗതുകം. ഞാന്‍ അതൊരു സീരിയസായി എടുത്തില്ല. പുറത്തിറങ്ങുമ്പോള്‍ പക്ഷേ അങ്ങനെയല്ല, ആളുകള്‍ സെല്‍ഫി എടുക്കാനടക്കം തന്റെ അടുത്ത് വരാറുണ്ടെന്നും നടി വ്യക്തമാക്കുന്നു.

devi-menon

അഭിനയ രംഗത്തേക്ക് താന്‍ എത്തിയത് എങ്ങനെയാണെന്നും നടി വെളിപ്പെടുത്തി. പണ്ട് പഠിച്ച സ്‌കൂളിന്റെ നൂറാമത് വാര്‍ഷികത്തിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്‌കിറ്റ് കളിക്കാന്‍ തീരുമാനിച്ചു. അത് കണ്ട അവിടെയുണ്ടായിരുന്ന ശ്രീധരന്‍ എന്ന് പറയുന്ന ചേട്ടനാണ് എന്നോട് സിനിമയിലൊക്കെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ച് വരുന്നത്. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് സിനിമ ചെയ്യുന്നുണ്ടെന്നും അതില്‍ അവസരമുണ്ടെന്നും പറഞ്ഞത്.

രണ്ട് മാസത്തിന് ശേഷം മലയാള നാട് എന്ന സിനിമയില്‍ ടിഎസ് രാജുവിന്റെ ഭാര്യയായി അഭിനയിച്ചു. അതാണ് ആദ്യത്തെ സിനിമ. അതിന് ശേഷം എട്ടൊന്‍പത് സിനിമകളില്‍ അഭിനയിച്ചു. ഏറ്റവും പ്രധാനപ്പെട്ട സിനിമ കഥാന്തരം എന്ന ചിത്രമാണ് നെടുമുടി വേണു, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പമാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്. അത് വലിയൊരു അനുഭവം നല്‍കിയ ചിത്രമാണ്.

കുടുംബവിളക്ക് സീരിയലിലെ അച്ഛമ്മയുടെ വേഷമായിരുന്നു നടി ദേവി അവതരിപ്പിച്ച സരസ്വതി അമ്മ. മരുമകളെ അത്യാവശ്യം പീഡിപ്പിച്ചിരുന്ന അമ്മായിയമ്മ റോളിൽ തിളങ്ങാൻ ദേവിയ്ക്ക് സാധിച്ചു. കിടിലൻ പ്രകടനം കാഴ്ച വെച്ചതിനാൽ പ്രേക്ഷകരിൽ നിന്നും വിമർശനവും ലഭിച്ചിരുന്നു.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X