twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരേ കോളേജിലാണ് പഠിച്ചത്, ശുദ്ധമായ സൗഹൃദമായിരുന്നു, ആശയുമായുള്ള വിവാഹത്തെ കുറിച്ച് ഡോ.ഷാജു

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ ഷാജു. ദൂരദർശനിൽ ടിഎസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെയായിരുന്നു മിനിസ്ക്രീനിൽ എത്തുന്നത്. ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്നകുടുംബവിളക്ക് എന്ന സൂപ്പർ ഹിറ്റ് പമ്പരയിലാണ് അഭിനയിക്കുന്നത്. സീരിയലിൽ സുമിത്രയുടെ സുഹൃത്തായ രോഹിത്ത് ഗോപാൽ എന്ന കഥാപാത്രത്തെയാണ് ഷാജു അവതരിപ്പിക്കുന്നത്. സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപത്രങ്ങളിൽ ഒന്നാണിത്.

    വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നോ എന്ന് അറിയില്ല, അവസാനം അയച്ച ആ വീഡിയോയെ കുറിച്ച് ഇന്നസെന്റ്വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നോ എന്ന് അറിയില്ല, അവസാനം അയച്ച ആ വീഡിയോയെ കുറിച്ച് ഇന്നസെന്റ്

    അഭിനേതാവ് മാത്രമല്ല നിർമ്മാതാവ് കൂടിയാണ് ഷാജു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ സസ്നേഹത്തിന്റെ നിർമ്മാതാവ് കൂടിയാണ്. രേഖ രതീഷ്, കെപിഎസി സജി, പ്രശാന്ത് കുമാർ, ലക്ഷ്മി പ്രിയ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദിരയുടേയും ബാലന്റേയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത്.

    ആ നഷ്ടത്തിൽ നിരാശ തോന്നിയെന്ന് മഞ്ജു വാര്യർ, നടിയ്ക്ക് പകരമാണ് ബോളിവുഡ് സുന്ദരി എത്തിയത്ആ നഷ്ടത്തിൽ നിരാശ തോന്നിയെന്ന് മഞ്ജു വാര്യർ, നടിയ്ക്ക് പകരമാണ് ബോളിവുഡ് സുന്ദരി എത്തിയത്

    ഡോക്ടർ  ഷാജു

    ഇപ്പോഴിത തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഡോക്ടർ ഷാജു. കുടുംബവിളക്ക് താരമായ ആനന്ദ് നാരായണനുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്ടർ ആശയാണ് ഷാജുവിന്റെ ഭാര്യ. അഭിനയത്തിൽ എത്തിയതിനെ കുറിച്ചും കോളേജിലെ വിശേഷങ്ങളുമൊക്ക താരം ആനന്ദിന്റ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. താരങ്ങളുടെ രസകരമായ അഭിമുഖം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

    ആശ

    ആശ അടുത്ത സുഹൃത്താണ്. നല്ല സുഹൃത്തുക്കളായ രണ്ട് പേര് പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രണത്തെ കുറിച്ച് താരം പറയുന്നത്. പ്രണയത്തെ കുറിച്ച് പറഞ്ഞാൽ ഈ ഒരു അഭിമുഖം മതിയാവില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഷാജു ആശയുമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്. ഷാജുവിന്റെ വാക്കുകൾ ഇങ്ങനെ... എംജി കോളേജിലാണ് പഠിച്ചത്. അന്നൊരു പ്രണയം ഉണ്ടായിരുന്നു. അത് പൊളിഞ്ഞു പോയി. അത് കഴിഞ്ഞ് പ്രണയമൊന്നുമില്ലായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ പഠിക്കാൻ പോയി. അവിടെയാണ് ആശയും പഠിച്ചത്.ശുദ്ധമായ സൗഹൃദമായിരുന്നു തമ്മിൽ. വളരെ വലുതായത് കൊണ്ട് ഈ അഭിമുഖത്തിൽ മുഴുവൻ പറയാൻ പറ്റില്ല. പിന്നീട് നല്ല സുഹൃത്തുക്കൾ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഷാജു പറയുന്നു,

     അഭിനയം  തുടങ്ങിയത്

    അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചു ഷാജു പറയുുന്നു. 92 ൽ ആണ് ആഭിനയം തുടങ്ങുന്നത്. പിണക്കം ഇണക്കം എന്ന പരമ്പരയിൽ
    ചെറിയ പയ്യനായിട്ടായിരുന്നു തുടക്കം. പ്രേം കുമാർ ആയിരുന്നു നായകൻ. ബിന ആന്റണി ആദ്യമായി അഭിനയിക്കുന്ന പരമ്പരയായിരുന്നു.
    ആറ് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. അന്നൊക്കെ ആഴ്ചയിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുക. വളരെ ചെറിയ കഥാപാത്രമായിരുന്നു എന്റേത്.
    പിന്നീട് ബിഡിഎസ് പഠിക്കാൻ പോയി. പിന്നീട് ഒരു അഞ്ച് വർഷം ബ്രേക്ക് ആയിരുന്നു. എന്നാൽ അഭിനയം വിടാൻ ഞാൻ തയ്യാറായിരുന്നില്ല.കോളേജിൽ പഠിക്കുമ്പോൾ നാടകങ്ങളിലും മറ്റും സജീവമായിരുന്നു. തുടർച്ചയായ അഞ്ചു വർഷവും ഞാൻ തന്നെ ആയിരുന്നു ബെസ്റ്റ് ആക്ടർ.

    Recommended Video

    പുനീതിനൊപ്പം അഭിനയിച്ച ലാലേട്ടൻ, ഇത് താങ്ങാനാകുന്നില്ല
    ജ്വാലയായ്

    അത് കഴിഞ്ഞ് വന്നിട്ടാണ് ഫുൾടൈം ആക്ടർ ആയി മാറുന്നത്. മാധവൻ കുട്ടി സാറിന്റെ ഒരു സീരിയലിൽ ഒരു ചെറിയ വേഷം ചെയ്യാൻ തന്നെ വിളിച്ചു. അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ജ്വാലയായിൽ ഒരു വലിയ വേഷം തരുന്നത്. അതായിരുന്നു തന്റെ ലൈഫ് മാറ്റി മറിച്ച ഒരു കഥാപാത്രം. അഭിനയ ജീവിതം തുടങ്ങുന്നത് അവിടെ നിന്നുമാണ്. കരിയർ ബ്രെയ്ക്ക് എന്ന് പറയുന്നത് ജ്വാലയായി ആയിരുന്നു എന്നും ഷാജു പറയുന്നു.

    Read more about: serial
    English summary
    Kudumbavilakku Fame Dr Shaju Opens Up About Marriage With His Friend Dr Asha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X