കുടുംബവിളക്ക് കണ്ടവരോട് നന്ദി പറഞ്ഞ് ശിവദാസ മേനോന്‍! ഇത്രയും നല്ലൊരു അമ്മായിച്ഛന്‍ ഉണ്ടാവില്ലെന്ന് ആരാധകരും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരയായിരുന്നു കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതപ്രശ്‌നങ്ങള്‍ പറഞ്ഞ സീരിയല്‍ അവസാനിക്കാന്‍ പോവുകയാണ്. സീരിയല്‍ ക്ലൈമാക്‌സിലേക്ക് എത്തുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ സീരിയല്‍ അവസാനിക്കുമ്പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് നടന്‍ എഫ് ജെ തരകന്‍.

കുടുംബവിളക്കിലെ അച്ഛച്ചനായ ശിവദാസ മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് എഫ് ജെ തരകന്‍. നാല് വര്‍ഷം കുടുംബവിളക്കിനൊപ്പം നിന്നതിന്റെ സന്തോഷവും തനിക്കിങ്ങനൊരു വേഷം കിട്ടിയതിനുള്ള നന്ദിയുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരം പറയുന്നത്. നടന്റെ എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

kudumbavilak

'കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒരു നടന്‍ എന്ന നിലയില്‍ അനുദിനം എനിക്ക് ആനന്ദവും, അഭിമാനവും പ്രദാനം ചെയ്തിരുന്ന ശിവദാസമേനോന്‍ എന്ന വേഷത്തിന്റെ അവസാന ചിത്രീകരണം ഇന്ന് രാവിലെ ആയിരുന്നു. ഇക്കാലമത്രയും 'കുടുംബവിളക്ക്' ആസ്വദിക്കുകയും, മുടങ്ങാതെ അഭിപ്രായങ്ങളും, അഭിനന്ദനങ്ങളും അറിയിച്ച് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

ഈ വേഷം ചെയ്യാന്‍ എനിക്ക് അവസരം നല്‍കിയ ഏഷ്യാനെറ്റ് ചാനലിനും, നിര്‍മ്മാതാക്കള്‍ ഗുരുദാസ് ഷേണായ് സാര്‍, ചിത്ര ഷേണായ് മാഡം എന്നിവര്‍ക്കും, ഇതിനെല്ലാം കാരണഭൂതനായ പ്രിയപ്പെട്ട ജോസ് പേരൂര്‍ക്കടയ്ക്കും കൃതജ്ഞത', എന്നുമാണ് നടന്‍ എഫ് ജെ തരകന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം നടന്റെ പോസ്റ്റിന് താഴെ കുടുംബവിളക്ക് സീരിയലിനെ കുറിച്ചും തരകന്റെ കഥാപാത്രത്തെ കുറിച്ചുമൊക്കെ നിരവധി കമന്റുകളാണ് വരുന്നത്. 'സീരിയല്‍ കാണാന്‍ തീരെ താല്പര്യമില്ലാത്ത ഞാന്‍ ശിവദാസമേനോനുടുള്ള അടുപ്പം കൊണ്ടു മാത്രമാണ് കുടുംബ വിളക്ക് കാണാന്‍ തുടങ്ങിയത്. അച്ഛാച്ചന്റെ മരണത്തോടെ അതും നിര്‍ത്തുന്നു. ഇനിയും തേടി വരട്ടെ ധാരാളം അഭിനയ സാദ്ധ്യതകള്‍. ആശംസകള്‍ ഡിയര്‍', എന്നാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്.

'ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് ശിവദാസ മേനോന്‍. എല്ലാം മനസ്സിലാക്കി സ്‌നേഹപൂര്‍വ്വം കൊച്ചമക്കളെ നയിക്കുന്ന അച്ചാച്ഛന്‍, മക്കള് കാരണം മനസ്സ് നീറുന്ന അച്ഛന്‍, എത്ര ഉപദേശിച്ചാലും നന്നാവത്ത ഭാര്യയോട് ക്ഷമിക്കാന്‍ സാധിക്കുന്ന ഭര്‍ത്താവ്...

അങ്ങനെ ആ കുടുംബത്തിനുള്ളില്‍ എന്തെല്ലാം ഭാവങ്ങള്‍, എന്നാലും കുടുംബവിളക്കില്‍ എല്ലാവരും ആരാധിക്കുന്ന മേനോന്‍ സാറിന്റെ മരണം വേണ്ടായിരുന്നു. മനസ്സില്‍ നിന്നും ഈ വേദന മാറാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ്', ഒരാള്‍ പറയുന്നത്.

kudumbavilak

ഈ സീരിയലിലെ ഏറ്റവും മികച്ച കഥാപാത്രം. മകന്‍ ഉപേക്ഷിച്ചിട്ടും മരുമകളെ സ്വന്തം മകളായി കണ്ട അച്ഛന്‍. കൊച്ചുമക്കക്കളോട് സുഹൃത്ത് എന്നത് പോലെ പെരുമാറുന്ന അച്ഛാച്ചന്‍. കുടുംബവിളക്കിലെ ഏറ്റവും മികച്ച പെര്‍ഫോമര്‍, ഈ സീരിയലില്‍ വെറുപ്പോ ദേഷ്യമോ തോന്നിപ്പിക്കാത്ത ഏക കഥാപാത്രമായിരുന്നു അച്ചാച്ചന്‍.

ഒരു അമ്മായിയച്ഛനും ചെയ്യാത്ത ഒരു വലിയ കാര്യം ആണ് അദ്ദേഹം ചെയ്തത്. മകളോട് ഉള്ളതലിനെക്കാള്‍ നൂറ് ഇരട്ടി സ്‌നേഹം വാരിക്കോരി കൊടുത്തു മരുമോള്‍ക്ക്. ശരിക്കും മക്കളെ പോലെ മരുമക്കളെയും സ്‌നേഹിക്കണമെന്നും അവരാണ് കൂടെ ഉണ്ടാവുക എന്നും നേരത്തെ മനസിലാക്കി നല്ലൊരു സന്ദേശമാണ് ഈ കഥാപാത്രം തന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വരുന്നത്.

ഇത്രയുംനാളും ഇതൊരു കോമഡി സീരിയല്‍ ആയി തോന്നി. ഇന്ന് അച്ഛന്റെ വേര്‍പാടില്‍ മനസ് തകര്‍ത്തു കളഞ്ഞു. അവസാനിപ്പിക്കുകയാണെങ്കിലും ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ക്ലൈമാക്‌സ് നല്ല രീതിയിലാക്കണമെന്നാണ് കുടുംബവിളക്കിന്റെ അണിയറ പ്രവര്‍ത്തകരോട് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X