Don't Miss!
- Sports
യുഎഇ ദേശീയ ക്രിക്കറ്റ് ടീം നായകനായി മലയാളി താരം, ചരിത്രത്തിലാദ്യം, അഭിമാന നേട്ടം
- Lifestyle
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
സരസ്വതി അമ്മയുടെ പെരുമാറ്റം കാണുമ്പോള്‍ ദേഷ്യം വരും, ഓഫ് സ്ക്രീനിലും അമ്മയാണ്, ദേവി മേനോനെ കുറിച്ച് സിദ്ധു
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഏകദേശം 650 എപ്പിസോഡുകള്‍ പിന്നിട്ട് കഴിഞ്ഞു. എല്ലാവിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയല്‍. നടി മീര വാസുദേവാണ് പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സംഭവബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോവുകയാണ്.
സുമിത്രയെ പോലെ തന്നെ പോലെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന മറ്റൊരു കഥാപാത്രമാണ് കെകെ മേനോന് അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥിന്റേത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. പിന്നീട് പോസിറ്റീവായി. ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ചതോടെയാണ് സിദ്ധാര്‍ത്ഥ് മാറുന്നത്. സിദ്ധുവിന്റെ മാറ്റം കുടുംബവിളക്ക് പരമ്പരയെ തന്നെ മാറ്റിയിരുന്നു. റേറ്റിംങ്ങില്‍ കാലിടറിയ സമയത്തായിരുന്നു കഥാപാത്രം മാറുന്നത്. ഇത് സീരിയലിനെ പഴയ പ്രൗഡിയിലേയ്ക്ക് കൊണ്ട് വരാന്‍ സാഹായിച്ചു.
Also Readനയന്‍താരയും വിഘ്നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...
Also Read:ചക്കപ്പഴത്തില്‍ ഇനി മുതല്‍ പുതിയ ലളിതാമ്മ; സബീറ്റ പരമ്പരയില്‍ നിന്ന് മാറി, കാരണം ഇതാണ്...

പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ കുടുംബവിളക്കിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വില്ലത്തിയായി എത്തുന്ന ശരണ്യ ആനന്ദിനും സുമിത്രയേയും സിദ്ധാര്‍ത്ഥിനേയും പോലെ നിരവധി ആരാധകരുണ്ട്. വേദികയെ വെറുക്കാനുള്ള കാരണം ശരണ്യയുടെ പ്രകടനമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതുപോലെ തന്നെ പ്രേക്ഷകര്‍ വിമര്‍ശിക്കുന്ന മറ്റൊരു കഥാപാത്രമാണ് സിദ്ധുവിന്റെ അമ്മയായ സരസ്വതിയുടേത്. ദേവി മേനോന് ആണ് സരസ്വതിയമ്മയെ അവതരിപ്പിക്കുന്നത്. വേദികയെക്കാലും പ്രേക്ഷകര്‍ വിമര്‍ശിക്കുന്ന ഒരു കഥാപാത്രമാണിത്.

ഇപ്പോഴിതാ സരസ്വതിയമ്മയെ കുറിച്ച് വാചലനാവുകയാണ് കെകെ മേനോന്. കുടുംബവിളക്കിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് ദേവി മേനോന് എന്നാണ് കെകെ പറയുന്നത്. മികച്ച പ്രകടനമാണ് സീരിയലില്‍ കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം ബിഹൈന്ഹു്ഡ്സിന് നല്കിയ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഓണ്‍സ്ക്രീനില്‍ മാത്രമല്ല ഓഫ് സ്ക്രീനിലും അമ്മ എന്നാണാണ് വിളിക്കുന്നതെന്നും താരം വ്യക്തമാക്കി.

കുടുംബവിളക്കിലെ സരസ്വതിയമ്മ എന്ന ക്യാരക്ടറിന്റെ പെരുമാറ്റം കാണുമ്പോള്‍ തനിക്ക് തന്നെ ദേഷ്യം വരാറുണ്ടെന്നാണ് കൃഷ്ണകുമാര്‍ മേനോന് പറയുന്നത്. തന്റെ കാഴ്ചപ്പാടില്‍ ഏറ്റവും ബെസ്റ്റായിട്ട് ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റാണ് ദേവി മേനോന്. അത്രയ്ക്ക് പവര്‍ഫുള്‍ കഥാപാത്രമാണ് കുടുംബവിളക്കിലെ സരസ്വതിയമ്മ. ചില സമയത്ത് ഈ കഥാപാത്രത്തിന്റെ പെരുമാറ്റം കാണുമ്പോള്‍ തനിക്ക് തന്നെ നിയന്ത്രണം വിട്ടു പോകാറുണ്ട്. ഇക്കാര്യം തന് അമ്മയോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും കെകെ അഭിമുഖത്തില്‍ പറഞ്ഞു.

വേദികയെ കുറിച്ചും സുമിത്രയെപ്പറ്റിയുമൊക്കെ അഭിമുഖത്തില്‍ പറയുന്നുണ്ട്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് വേദിക എന്നാണ് കെകെ പറയുന്നത്. സുമിത്രയുടേയും വേദികയുടേയും നടുവിലാണ് സിദ്ധുവെന്നും താരം താമാശ രൂപേണ പറഞ്ഞു.
കൂടാതെ മക്കളായ അനിരുദ്ധ്, പ്രതീഷ്,ശീതള്‍ എന്നിവരെപ്പറ്റിയും പറയുണ്ട്. സിദ്ധാര്‍ത്ഥിനെ പോലെ അനിരുദ്ധും ഇപ്പോള്‍ നല്ല കഥാപാത്രമായിട്ടുണ്ട്. എല്ലാവരും ആഗ്രഹിക്കുന്ന ക്യാരക്ടറുള്ള മകനാണ് പ്രതീഷ് എന്നാണ് നൂപിന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.
.
-
നിറത്തിന്റെ പേരില്‍ കളിയാക്കി അക്ഷയ് കുമാര്‍; വിഷാദരോഗിയാക്കി, സിനിമ വിടാന്‍ തോന്നിയെന്ന് ശാന്തിപ്രിയ
-
മെലിയാന്‍ ഐസ് കട്ട തിന്ന കത്രീന കൈഫ്; സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി വിക്കി കൗശല്‍!
-
ആദ്യം കണ്ടപ്പോള്‍ കരുതി ജാഡയാണെന്ന്, ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം; അവള് ആശംസിക്കാന്‍ മറന്നു!