For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ഒറ്റ ഭാര്യയെ ഉള്ളു; ഊട്ടിയിൽ ടീച്ചറായിട്ടുള്ള ഭാര്യയെ കണ്ടെത്തിയതിനെ കുറിച്ച് കുടുംബവിളക്കിലെ സിദ്ധു

  |

  സുമിത്രയെ വഞ്ചിച്ച് വേദികയുടെ കൂടെ പോയ സിദ്ധാര്‍ഥിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് സ്‌നേഹിക്കുകയില്ല. ഏഷ്യനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ നായകനാണ് സിദ്ധാര്‍ഥ്. ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്ന സിദ്ധാര്‍ഥ് പെട്ടെന്നാണ് മറ്റൊരുത്തിയുടെ പുറകേ പോവുന്നത്. പിന്നീട് ആദ്യ ഭാര്യ തന്നെയായിരുന്നു ശരിയെന്ന് മനസിലായതിനെ തുടര്‍ന്ന് അവരുടെ അടുത്തേക്ക് തിരിച്ച് വരുന്നതാണ് സീരിയലില്‍ കാണിക്കുന്നത്. ഇനി സിദ്ധാര്‍ഥിനെയും സുമിത്രയെയും ഒന്നിപ്പിക്കരുത് എന്നാണ് ആരാധകരുടെ ആവശ്യം.

  ഒരേ സമയം ദേഷ്യവും സഹതാപവും തോന്നുന്ന സിദ്ധാര്‍ഥ് എന്ന കഥാപാത്രം ചെയ്യുന്നത് നടന്‍ കെ കെ മേനോന്‍ ആണ്. നരച്ച മുടിയും താടിയുമൊക്കെയായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള സ്റ്റൈലുമാണ് കെ കെ മേനോനെ ശ്രദ്ധേയനാക്കിയത്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ കെ കെ മേനോനും പങ്കെടുക്കാന്‍ എത്തിരുന്നു. അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും രസകരമായിട്ടുള്ള ഉത്തരങ്ങളാണ് നടന്‍ നല്‍കിയിരിക്കുന്നത്.

  'പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും നല്ല കാര്യമാണെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്ളതാണെന്നുമാണ് കെകെ മേനോന്‍ പറയുന്നത്. അതിന് പ്രായമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. എനിക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ലെവലില്‍ ഉണ്ടായിരുന്നു. അതൊന്നും പറയത്തക്ക വിജയകഥ ഒന്നും അല്ല. നാട്ടിലും ഊട്ടിയിലുമൊക്കെ ഉണ്ടായിരുന്നു. ഓരോ സംഭവങ്ങളും ട്രൈ ചെയ്ത് നോക്കി. കിട്ടാത്തപ്പോള്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും താരം പറയുന്നു.

  യഥാര്‍ഥത്തില്‍ എത്ര ഭാര്യമാരുണ്ട് എന്ന ചോദ്യത്തിന് ഒന്ന് എന്നാണ് താരം മറുപടി നല്‍കിയത്. മക്കള്‍ രണ്ട് പേരുണ്ട്. പ്രൊപ്പര്‍ലി അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു തങ്ങളുടേത്. അവര്‍ ശരിക്കും ഊട്ടിയിലാണ് ജനിച്ചത്. ഭാര്യയുടെ അച്ഛന്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി ചെയ്തിരുന്നതിനാല്‍ ട്രാന്‍സ്ഫര്‍ കിട്ടുന്നതിന് അനുസരിച്ചാണ് അവര്‍ ജീവിച്ചത്. കുടുംബത്തിലൂടെയാണ് വിവാഹാലോചന വരുന്നത്. പിന്നെ നേരില്‍ പോയി കണ്ടു, പുള്ളിക്കാരിയ്ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാനും സമ്മതം അറിയിച്ചു. ഭാര്യ ഊട്ടിയില്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. കുട്ടികള്‍ രണ്ട് പേരും കേളോജിലും സ്‌കൂളിലുമായി പഠിക്കുകയാണെന്നും കെ കെ മേനോന്‍ പറയുന്നു.

  കല്യാണം കഴിഞ്ഞ് ചെല്ലുമ്പോള്‍ പൃഥ്വിരാജിന് 17 വയസ്; അമ്മായിയമ്മയായ മല്ലിക സുകുമാരനെ കുറിച്ചും നടി പൂര്‍ണിമ

  ഇപ്പോള്‍ ചെയ്ത് വരുന്ന കഥാപാത്രങ്ങളെല്ലാം കോര്‍പറേറ്റ് വില്ലനായിട്ടാണ്. കുറച്ച് കൂടി കടുപ്പമുള്ള വേഷം കിട്ടണം എന്നാണ് ഇനി തന്റെ ആഗ്രഹം. ഒരു ഭ്രാന്തനെ പോലെയോ, അല്ലെങ്കില്‍ സൈക്കോ ആയിട്ടോ അഭിനയിക്കണം. ഞാന്‍ ഇപ്പോള്‍ വേറൊരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്. അത് പുറത്തിറങ്ങിയാലേ എങ്ങനെ ഉണ്ടെന്ന് അറിയാന്‍ പറ്റുകയുള്ളു. അതിലൊരു കള്ളന്റെ വേഷം ആണെന്നാണ് താരം വ്യക്തമാക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

  നേരിയ പനി ഉണ്ട്; മുന്‍കരുതല്‍ എടുത്തിട്ടും കൊവിഡ് വന്നുവെന്ന് മമ്മൂട്ടി; വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേ സമയം സീരിയലിലെ സ്വഭാവമല്ല തന്റെ യഥാര്‍ഥ ജീവിതത്തിലുള്ളത് എന്നാണ് താരം വ്യക്തമാക്കുന്നത്. കുടുംബവിളക്കിലെ സിദ്ധാര്‍ഥ് ആയിട്ടാണ് കെ കെ മേനോന്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും അതിന് മുന്‍പ് നിരവധി ടെലിഫിലിമുകളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സീരിയലിലെ കഥാപാത്രം ഹിറ്റായതോടെ നല്ല കഥാപാത്രങ്ങള്‍ തേടി എത്തുമെന്നാണ് ആരാധകരും പറയുന്നത്.

  നായകനെ ചുംബിച്ചത് ആവശ്യമായിരുന്നു; ആ ലിപ് ലോക് സിനിമയുടെ ഭാഗം മാത്രമായിരുന്നുവെന്ന് നടി അനുപമ പരമേശ്വരന്‍

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Fame Krishna Kumar Menon Opens Up About His Marriage And Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X