twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബങ്ങളുടെ പ്രിയപ്പെട്ട സീരിയലാണിത്; വിശേഷങ്ങള്‍ പറഞ്ഞ് കുടുംബവിളക്കിലെ സിദ്ധാര്‍ഥ് മേനോന്‍

    |

    മലയാളക്കരയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ സീരിയലാണ് കുടുംബവിളക്ക്. കൃഷ്ണകുമാര്‍ നായകനായിട്ടെത്തുന്ന സീരിയലില്‍ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പറയുന്നത്. സുമിത്രയുടെ ഭര്‍ത്താവിനെ സ്വന്തമാക്കിയ വേദികയാണ് വില്ലത്തി. വേദികയും സിദ്ധാര്‍ഥും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. ശേഷം പരമ്പരയില്‍ ട്വിസ്റ്റുകളാണ് നടക്കുന്നത്.

    ഗ്ലാമറസ് അവതാരം, അപ്സരസിനെ പോലെയുള്ള അംറിൻ ഖുറേഷിയുടെ ചിത്രങ്ങൾ

    ഒരേ സമയം നായകനായും വില്ലനായും അഭിനയിക്കുകയാണ് കൃഷ്ണ കുമാര്‍. പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം ഇഷ്ടക്കേടും തനിക്ക് ലഭിക്കാറുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബവിളക്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി പറഞ്ഞിരിക്കുന്നത്.

     വിശേഷം പറഞ്ഞ് കുടുംബവിളക്കിലെ സിദ്ധാര്‍ഥ്

    അച്ഛാ എന്താ ഈ ചെയ്യുന്നതെന്ന് അറിയാമോ എന്ന് മൂന്ന് മക്കള്‍ ചോദിക്കുന്നത് പോലെ ഇതേ ചോദ്യം കുറേ തവണ കേട്ടിട്ടുണ്ട്. കുടുംബവിളക്കിലെ നായകനും വില്ലനും ഒരാളാണെന്നാണ് പറയാം. ഈ അഭിപ്രായങ്ങളെല്ലാം എന്റെ അഭിനയത്തിനുള്ള അംഗീകാരമാണെന്ന് മറ്റാരെക്കാളും നന്നായി എനിക്ക് തന്നെ അറിയാം. കാരണം ഇത്ര തരംഗമുണ്ടാക്കിയ മറ്റൊരു കഥാപാത്രം ചെയ്തിട്ടില്ല. കുടുംബങ്ങളുടെ പ്രിയപ്പെട്ട സീരിയലാണിത്. പുതിയകാല ജീവിതത്തില്‍ അത്ര അപരിചിതമല്ലാത്ത കുറേ കഥാസന്ദര്‍ഭങ്ങള്‍ പങ്കുവെക്കുന്ന ഈ സീരിയല്‍ അവര്‍ ഏറ്റെടുത്തത് കൊണ്ടാണ് തന്റെ കഥാപാത്രത്തിന് നേരെയും ഈ അഭിപ്രായങ്ങള്‍ ഉയരുന്നതെന്ന തിരിച്ചറിവും കൃഷ്ണകുമാറിന് ഉണ്ട്. വില്ലത്തരങ്ങള്‍ക്കിടയിലും സീരിയയിലലും ഈ പുഞ്ചിരി ഇടയ്ക്ക് തെളിഞ്ഞ് വരാറുണ്ട്.

     വിശേഷം പറഞ്ഞ് കുടുംബവിളക്കിലെ സിദ്ധാര്‍ഥ്

    കുടുംബ വിളക്കിലെ സിദ്ധാര്‍ഥ് മേനോന്‍ ഹിറ്റാണ്. അതില്‍ വലിയ സന്തോഷവുമുണ്ട്. അത്രയധികം ജനശ്രദ്ധയാകര്‍ഷിച്ച സീരിയലാണിത്. നായകന്റെയും വില്ലന്റെയും ഛായ ഒന്നിച്ചുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ സംതൃപ്തനാണ്. പ്രേക്ഷകരുടെ പോസിറ്റീവും നെഗറ്റീവായ അഭിപ്രായങ്ങളും ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ സ്‌റ്റേജില്‍ കയറിയിട്ടില്ല. അപ്രതീക്ഷിതമായിട്ടാണ് ശങ്കര്‍ സാറിന്റെ 2.o ല്‍ അഭിനയിക്കുന്നത്. അക്ഷയ് കുമാറിനെയും ഛായഗ്രഹകന്‍ നിര്‍വ് ഷാ യെയും കണ്ട് അത്ഭുതപ്പെട്ടു.

     വിശേഷം പറഞ്ഞ് കുടുംബവിളക്കിലെ സിദ്ധാര്‍ഥ്

    പ്രതിനായകനായി അഭിനയിച്ച് ഹിപ് ഹോപ് തമിഴയുടെ 'തക്കറു തക്കറു' മ്യൂസിക് വീഡിയോ 80 മില്യണ്‍ കാഴ്ചക്കാരെ തന്നു. ഇത് കണ്ടാണ് സംവിധായകന്‍ ബാലുസാര്‍ നാച്ചിയാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. കലാപരമായ കഴിവില്ലെങ്കിലും ഇവിടെ വന്നതിന് ശേഷം എന്റെ ജോലി ആത്മാര്‍ഥതയോടെ ചെയ്യുന്നു. മലയാളത്തില്‍ 24 ഡെയിസ് ആണ് ആദ്യ സിനിമ. ശ്രീകാന്ത് സംവിധാനം ചെയ്ത സിനിമയ്ക്ക് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. അതില്‍ വിക്രം എന്ന മോട്ടോര്‍ സൈക്കിള്‍ സഞ്ചാരിയുടെ വേഷം അവതരിപ്പിച്ചു. അഞ്ജലി മേനോന്റെ കൂടെ യില്‍ ചെറിയൊരു വേഷം ചെയ്തു. അനു അശോകന്റെ ഉയരയിലും അഭിനയിച്ചു. ശങ്കര്‍ സാറിനൊപ്പം ഇന്ത്യന്‍ 2, ശശികുമാറിന്റെ രാജവംശം, പ്രഭു സോളമന്റ് ഹാത്തി മേരി സാത്തി, തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

    Recommended Video

    മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു
     വിശേഷം പറഞ്ഞ് കുടുംബവിളക്കിലെ സിദ്ധാര്‍ഥ്

    ഭാര്യയുടെ പേര് രമ ശ്രീദേവി. ഊട്ടി ബ്ലൂ മൗണ്ടന്‍ സ്‌കൂള്‍ അധ്യാപകയാണ്. വടക്കാഞ്ചേരിയാണ് നാട്. മൂത്ത മകന്‍ അക്ഷര്‍ പന്ത്രണ്ടാം ക്ലാസില്‍ കഴിഞ്ഞു. ഇളയമകന്‍ ഹൃദയ്, ഒന്‍പതാം ക്ലാസിലും പഠിക്കുന്നു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മുപ്പത്തിയഞ്ച് വര്‍ഷമായി ഊട്ടി അയ്യപ്പക്ഷേത്രത്തില്‍ മാനേജരാണ് അച്ഛന്‍. ഞങ്ങള്‍ എല്ലാവരും തികഞ്ഞ അയ്യപ്പവിശ്വാസികള്‍. ഊട്ടിയാണ് വളര്‍ത്തി വലുതാക്കിയതെങ്കിലും കേരളവുമായി അടുത്ത ബന്ധമാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

    Read more about: serial സീരിയല്‍
    English summary
    Kudumbavilakku Serial Fame Krishna Kumar Opens Up About His Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X