twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ധാർഥിന് സുമിത്രയെ ഉപേക്ഷിക്കാൻ കാരണങ്ങളുണ്ട്, കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് കെ കെ

    |

    ‌ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണകുമാർ എന്ന കെ കെ. സ്വന്തം പേരിനേക്കാളും സിദ്ധാർഥ് എന്ന പേരിലാണ് നടൻ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും കെ കെയെ മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 17 വർഷത്തെ കോർപ്പറേറ്റ് കരിയർ അവസാനിപ്പിച്ചാണു കൃഷ്ണകുമാർ അഭിനയരംഗത്തേയ്ക്ക് എത്തുന്നത്.

    വളരെ ആകസ്മികമായിട്ടാണ് താൻ അഭിനയത്തിലേയ്ക്ക് എത്തുന്നതെന്നാണ് നടൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകർക്ക് അറിയാത്ത കഥ കെകെ പങ്കുവെച്ചത്. ചെറിയ വേഷങ്ങളിലൂടെയാണ് ആദ്യം കരിയർ ആരംഭിക്കുന്നത്. കുടുംബ വിളക്ക് സീരിയലിലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിൽ എത്തി നിൽക്കുന്നു. പ്രേക്ഷകരുടെ ചീത്ത കേൾക്കേണ്ട അവസ്ഥയിലാണ് സിദ്ധാർഥ് കെ.കെയെ കെണ്ടെത്തിച്ചേക്കുന്നത്. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ തെളിവായാണെന്നും നടൻ പറയുന്നു

    അഭിനയത്തിലേയ്ക്ക്

    അവിചാരിതമായി വന്ന ഫോൺകോളിൽ നിന്നാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ആദ്യം എനിക്ക് കൗതുകമായിരുന്നു. പിന്നീട് ആ പ്രൊജക്റ്റിന്റെ ഭാഗമാകാൻ തീരുമാനിച്ചു. അതൊരു പ്രാദേശിക സിനിമ മാത്രമായിരുന്നു. എന്നാൽ ആ ചെറു സിനിമ എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് ആയി. ചില തമിഴ് സീരിയലുകളിൽ അവസരം ലഭിച്ചു. അവിടെ നിന്നു തമിഴ് സിനിമയിലേക്കും. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. 24 ഡേയ്സ് ആയിരുന്നു ആദ്യ മലയാള സിനിമ. പിന്നീട് കൂടെ, ഉയരെ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

    കുടുംബവിളക്കിൽ


    സീരിയലിൽ അഭിനയിക്കാൻ തീരെ താൽപര്യം ഇല്ലാതിരുന്ന സമയത്താണ് കുടുംബവിളക്കിലേക്ക് വിളിക്കുന്നത്. അഭിനയ സാധ്യത ഏറെയുള്ള റോൾ ആണെന്നു മനസിലായി. എന്തു ചെയ്യണം എന്ന ആശങ്ക ഉണ്ടായിരുന്നു. ടെലികാസ്റ്റ് ചെയ്യുന്ന ചാനൽ, കൂടെ അഭിനയിക്കുന്നവർ, കഥ എന്നീ കാര്യങ്ങളെപ്പറ്റി വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ റോൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. നെഗറ്റീവ് റോൾ ആയതിനാൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നു. റോൾ ഏതായാലും മികച്ച രീതിയിൽ ചെയ്യുക എന്നതാണ് എന്റെ കാഴ്ചപ്പാട്. അതനുസരിച്ചാണു മുന്നോട്ടു പോയത്.

    സിദ്ധാർഥ്


    നേരത്തെ പറഞ്ഞതു പോലെ അഭിനയ സാധ്യതയുള്ള റോളാണ്. ഒറ്റ നോട്ടത്തിൽ വളരെ നെഗറ്റീവ് ആയ കഥാപാത്രമാണ്. ഭാര്യയെ ഉപേക്ഷിച്ച് സ്വന്തം താൽപര്യങ്ങൾ തേടിപ്പോകുന്ന ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥൻ. എന്നാൽ സിദ്ധാർഥിന് അതിനെല്ലാം അയാളുടേതായ കാരണങ്ങൾ ഉണ്ട്. അങ്ങനെ വളരെ ചാലഞ്ചിംഗ് ആയ കഥാപാത്രമാണ് സിദ്ധാർഥ്.

    പ്രതികരണം

    പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായും അല്ലാതെയും നടത്തുന്ന യാത്രകളിൽ സിദ്ധാർഥ് എന്ന കഥാപാത്രം എനിക്കു വില്ലനായി വന്നിട്ടുണ്ട്. ചിലയാളുകൾ വന്നു വളരെ ദേഷ്യത്തോടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം എന്റെ കഥാപാത്രത്തിന്റെ വിജയമായാണു ഞാൻ കാണുന്നത്. ആളുകൾ ചീത്ത വിളിച്ചില്ലായിരുന്നുവെങ്കിൽ കഥാപാത്രത്തോടു ഞാൻ നീതി കാണിച്ചിട്ടില്ലെന്നു തോന്നിയേനെ എന്നും നടൻ പറഞ്ഞു

    Read more about: tv serial
    English summary
    Kudumbavilakku Serial Fame krishnakumar menon About His character Sidharth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X