ഈ മനുഷ്യരാണ് എന്റെ ആശ്വാസം... തന്റെ പ്രിയപ്പെട്ടവർക്കൊപ്പം കുടുംബവിളക്കിലെ സുമിത്ര...

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരും പോലെ ആരാധകരുള്ള താരമാണ് മീര വാസുദേവ് . 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ തന്മാത്രയിലൂടെയാണ് മീര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. തെലുങ്കിലൂടെ സിനിമ ജീവിതം തുടങ്ങിയ മീര തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായിരുന്നു.

ഇപ്പോൾ മിനിസ്ക്രീനിലും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിലൂടെയാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. മീര എന്ന പേരിനെക്കാളും സുമിത്ര എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഇതിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

കുടുംബവിളക്ക്

2020 ൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു സീരിയൽ. മീരയ്ക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റു താരങ്ങൾ . കഥാപാത്രം നോക്കാതെ എല്ലാവർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

സോഷ്യൽ  മീഡിയയിൽ പിന്തുണ

സോഷ്യൽ മീഡിയയിൽ സജീവമാണ് മീര. സ്വന്തം വിശേഷം പങ്കുവെയ്ക്കുന്നതിനോടൊപ്പം സീരിയൽ വിശേഷങ്ങളും സൗഹൃദങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. കുടുംബവിളക്കിലെ താരങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെയാണ് താരങ്ങളെ ആരാധകർ നെഞ്ചിലേറ്റുന്നത്. കുടുംബവിളക്കിലെ വില്ലത്തിയാണ് ശരണ്യ ആനന്ദ് . ഇൻസ്റ്റഗ്രാമിൽ ശരണ്യയ്ക്ക് നിരവധി ആരാധകരുണ്ട്. നടിയുടെ അഭിനയ മികവാണ് വേദിക എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇത്രയധികം വെറുക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

മീരയുടെ പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സജീവമായ മീര കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. തനിക്ക് പിന്തുണ നൽകി ‌ കൂടെ നിൽക്കുന്ന കുടുംബവിളക്കിലെ സഹതാരങ്ങളെ കുറിച്ചാണ് നടി പറയുന്നത്. മീരയുടെ വാക്കുകൾ ഇങ്ങനെ.... 'എന്റെ കുടുംബവിളക്ക് ടീമിനൊപ്പം, ആ മനോഹരമായ ജോലിക്കിടെയുള്ള ചില ചിത്രങ്ങള്‍. ഈ അത്ഭുതപ്പെടുത്തുന്ന മനുഷ്യര്‍ എനിക്കെപ്പോഴും ആശ്വാസമാണ്.'എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മീര പറയുന്നത്.പരമ്പരയിലെ സഹതാരങ്ങളായുള്ള ശ്രീലക്ഷ്മി ശ്രീകുമാര്‍, അശ്വതി, കൃഷ്ണകുമാര്‍, സുമേഷ് സുരേന്ദ്രന്‍, നൂബിന്‍ ജോണി, രേഷ്മ തുടങ്ങിയവരുമായുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്, ശ്രീലക്ഷ്മി മീരയുടെ ഓൺസ്ക്രീൻ മകളാണ്. നൂബിന്‍ മകനും അശ്വതി മരുമകളുമായിട്ടാണ് എത്തുന്നത്. മീരയുടെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

Recommended Video

Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
 500 എപ്പിസോഡ്


500 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്ര'യുടെ പോരാട്ടങ്ങള്‍ക്കും, സ്‌നേഹത്തിനും, കരുതലിനും 500ന്റെ നിറവ് എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചിരുന്നത് . ആ മാഷപ്പ് വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. കൂടാതെ 'സുമിത്ര'യേയും മറ്റ് കഥാപാത്രങ്ങളേയും അനശ്വരമാക്കുന്ന താരങ്ങളെ അഭിനന്ദിക്കുന്നുമുണ്ട. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. കൂടാതെ 500 എപ്പിസോഡ് പൂർത്തിയാക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഒരു സ്പെഷ്യൽ വീഡിയോ പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിച്ച് പ്രേക്ഷകർ എത്തിയിരുന്നു. ഇപ്പോൾ സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. സിദ്ധാർത്ഥും അനിരുദ്ധപം നന്നായതോടെ സീരിയൽ മറ്റൊരു കഥാഗതിയിലേയ്ക്ക് കടന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X