ആതിരയുടെ ഹണിമൂണ്‍ ചിത്രങ്ങളില്‍ നിങ്ങളെന്തിനാണ്? മാസ് മറുപടിയുമായി കുടുംബവിളക്കിലെ പ്രതീഷ്

തന്മാത്രയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ മീര വസുദേവ് പ്രധാന വേഷത്തിലെത്തിയ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയുടെ കുടുംബ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര.

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് മീര വസുദേവിന് ലഭിച്ചത്. നൂബിന്‍ ജോണി, ആതിര മാധവ്, ശരണ്യ ആനന്ദ്, അമൃത തുടങ്ങി നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. സ്‌ക്രീനിലെ കഥാപാത്രത്തിനമുപ്പുറമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. വേദികയെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദും അനന്യയായെത്തുന്ന ആതിര മാധവും അടുത്തിടെയായിരുന്നു വിവാഹിതരായത്. ഇവരുടെ വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷം ഇരുവരും കുടുംബവിളക്കിലേക്ക് തിരിച്ചെത്തിയിരുന്നു.

Noobin Johny

അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു ആതിരയുടെ ക്യാരക്ടര്‍. വേദികയെന്ന വില്ലത്തിയായാണ് ശരണ്യ ആനന്ദ് എത്തിക്കൊണ്ടിരിക്കുന്നത്.

ഹണിമൂണ്‍ യാത്രയ്ക്കിടയില്‍ ആതിര മാധവും ഭര്‍ത്താവും സഹതാരമായ നൂബിന്‍ ജോണിയെ കണ്ടുമുട്ടിയിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ് നൂബിന്‍. കുടുംബവിളക്കില്‍ പ്രതീഷെന്ന കഥാപാത്രമായാണ് നൂബിന്‍ എത്തുന്നത്. പ്രതീഷിന്റെ സഹോദരന്‍ ഡോക്ടര്‍ അനിരുദ്ധന്റെ ഭാര്യയായ അനന്യയായാണ് ആതിരയെത്തുന്നത്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Athira

ആതിരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നൂബിന്‍ ജോണിയും എത്തിയിരുന്നു. ഫോട്ടോ ഷൂട്ട് എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരേ നിറത്തിലുള്ള ജാക്കറ്റുകള്‍ അണിഞ്ഞായിരുന്നു ഇവരെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരായിരുന്നു കമന്‍റുകളുമായെത്തിയത്.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

ആതിര ചേച്ചിയുടെ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിന്റെ ഇടക്ക് എന്തിനാ വെറുതെ കേറി നില്‍ക്കുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഞാന്‍ ബ്രോയുടെ വെഡ്ഡിങ്ങ് ഷൂട്ടിന്റെ ഇടയ്ക്ക് അല്ലല്ലോ വന്നത്. അപ്പോള്‍ അത്ര വിഷമിക്കേണ്ട, കേട്ടോയെന്നായിരുന്നു നൂബിന്റെ മറുപടി. ഈ മറുപടിക്ക് പിന്തുണ അറിയിച്ചായിരുന്നു ആരാധകരെത്തിയത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X