കുടുംബവിളക്ക് സീരിയലിലെ മസിലളിയന്മാർ; ശീതളിനെ നടുവിലിരുത്തി ഏട്ടന്മാരുടെ ബോഡി വിത്ത് മസിൽ ഷോ, ഫോട്ടോ പുറത്ത്
മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടി മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും ഒന്നാം സ്ഥാനം ഈ പരമ്പരയ്ക്ക് തന്നെ. ഒരു വീട്ടിലെ അച്ഛനും അമ്മയും മക്കളും മരുമക്കളുമൊക്കെ തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങളൊക്കെയാണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയില്‍ ശത്രുക്കളെ പോലെ പരസ്പരം തമ്മില്‍ തല്ലുന്നവര്‍ ആണെങ്കിലും ലൊക്കേഷനില്‍ അങ്ങനെ അല്ലെന്ന് പലപ്പോഴും തെളിയിച്ച് കഴിഞ്ഞു.
കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോസ് താരങ്ങള്‍ തന്നെയാണ് പുറത്ത് വിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടിമാരുടെ ഡാന്‍സ് വീഡിയോ ആയിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസം നടന്മാര്‍ക്കൊപ്പമുള്ളതാവും. അത്തരത്തില്‍ ഓരോ ദിവസവും രസകരമായ പോസ്റ്റുമായിട്ടാണ് പ്രിയതാരങ്ങള്‍ വരുന്നത്.

ഇപ്പോഴിതാ അടുക്കളയില്‍ നിന്നുള്ള ജിമ്മന്മാരുടെ ഫോട്ടോസാണ് നടന്‍ നുബിന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ലൊക്കേഷന്‍ ഫണ്‍, ബോഡി വിത്ത് മസില്‍സ്' എന്ന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ നടന്മാരായ ആനന്ദ് നാരായണനും ഡോ. ഷാജു ശ്യാമും നൂബിനും കൈയിലെ മസില്‍ എല്ലാവരെയും കാണിക്കുകയാണ്. ഇവര്‍ക്ക് നടുവിലായി നടി അമൃത നായരും ചിത്രത്തിലുണ്ട്.
ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം
Recommended Video
സീരിയലിലെ കേന്ദ്രകഥാപാത്രമായ സുമിത്രയുടെ മൂന്ന് മക്കളുടെ വേഷത്തിലാണ് നുബിനും ആനന്ദും അമൃതയും അഭിനയിക്കുന്നത്. സുമിത്രയുടെ കോളേജില്‍ ഒന്നിച്ച് പഠിച്ച കൂട്ടുകാരന്‍ രോഹിത് ഗോപാല്‍ എന്ന വേഷത്തിലാണ് ഡോ. ഷാജു എത്തുന്നത്. മറ്റ് സീരിയലുകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന സൗഹൃദമാണ് കുടുംബവിളിക്കിന് ഉള്ളതെന്ന് താരങ്ങള്‍ തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളുമായിട്ടാണ് സീരിയല്‍ മുന്നോട്ട് പോകുന്നത്. റേറ്റിങ്ങിലും വലിയ കുതിപ്പാണ് കുടുംബവിളക്കിനുള്ളത്.


Click it and Unblock the Notifications