twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിന്നെ പോലെ വൃത്തിക്കെട്ട മുഖമുള്ളവര്‍ വേണ്ട; കുടുംബവിളക്കിലെ മൊട്ട പോലീസിന് നേരിടേണ്ടി വന്ന ദുരനുഭവമിങ്ങനെ

    |

    കുടുംബവിളക്ക് സീരിയല്‍ പോലെ അതിലെ താരങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സുമിത്രയുമായി ബന്ധപ്പെട്ടുള്ള എല്ലാവര്‍ക്കും അതേ സ്‌നേഹമാണ് പ്രേക്ഷകര്‍ നല്‍കുന്നതും. സീരിയലില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് പത്മകുമാര്‍. ഇങ്ങനൊരു പേര് പറഞ്ഞാല്‍ പെട്ടെന്ന് അധികമാര്‍ക്കും മനസിലായെന്ന് വരില്ല. എന്നാല്‍ കുടുംബവിളക്കിലെ മൊട്ട പോലീസ് എന്ന് പറഞ്ഞാല്‍ എല്ലാവരും തിരിച്ചറിയും. അത്രത്തോളം കഥാപാത്രത്തിലൂടെ ശ്രദ്ധേയനാവാന്‍ പത്മകുമാറിന് സാധിച്ചിരുന്നു.

    വനിത പോലീസുകാര്‍ ഇടയ്ക്ക് വന്ന് വെറുപ്പിച്ചിട്ട് പോയെങ്കിലും മൊട്ട പോലീസ് ഇപ്പോഴും ശക്തമായി തുടരുകയാണ്. കേവലം ഒന്നോ രണ്ടോ സീനില്‍ മാത്രം അഭിനയിക്കാനാണ് താന്‍ കുടുംബവിളക്കിലേക്ക് വന്നത്. പിന്നീടങ്ങോട്ട് മുഴുനീള വേഷമായി മാറുകയായിരുന്നു എന്നാണ് പത്മകുമാറിപ്പോള്‍ പറയുന്നത്. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിന് വേണ്ടി എടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. അതേ സമയം തന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും പത്മകുമാര്‍ വെളിപ്പെടുത്തി.

    padmakumar

    ''പത്ത് പതിനൊന്ന് വയസുള്ളപ്പോള്‍ മുതല്‍ അഭിനയിക്കണമെന്ന ആഗ്രഹം മനസില്‍ കയറിയതാണ്. എന്റെ പിതാവിന്റെ വീട്ടുകാരില്‍ ചിലര്‍ അഭിനയിക്കുന്നുണ്ട്. ചിലപ്പോള്‍ അങ്ങനെ കിട്ടിയതായിരിക്കും അഭിനയത്തിനോടുള്ള മോഹമെന്ന് പത്മകുമാര്‍ പറയുന്നു. എനിക്ക് ഇരുപത്തിമൂന്ന് വയസുള്ളപ്പോള്‍ ഒരു സംവിധായകന്‍ പറഞ്ഞത്, നമുക്ക് രണ്ട് മൂന്ന് പേരെ വേണം. പക്ഷേ നിന്നെ പോലെ വൃത്തിക്കെട്ട മുഖമുള്ളവരെ വേണ്ട എന്നാണ്. ഏതൊരാളും കടന്ന് പോവുന്നൊരു അവസ്ഥയാണത്. എനിക്ക് അത് ഉള്ളില്‍ ഫീല്‍ ചെയ്തിട്ടൊന്നുമില്ല.

    ഭാര്യയെ പരസ്യമായി തന്നെ തല്ലി ശിവദാസ മേനോന്‍; കുടുംബവിളക്കില്‍ വിഷമം ഉണ്ടായ കാര്യത്തെ കുറിച്ച് തരകന്‍ഭാര്യയെ പരസ്യമായി തന്നെ തല്ലി ശിവദാസ മേനോന്‍; കുടുംബവിളക്കില്‍ വിഷമം ഉണ്ടായ കാര്യത്തെ കുറിച്ച് തരകന്‍

    എന്റെ മുഖത്ത് പാടുള്ളതൊക്കെ കണ്ടിട്ട് കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠികളൊക്കെ കളിയാക്കുമായിരുന്നു. എന്നാലും ഉള്ളിന്റെയുള്ളില്‍ എനിക്കത് ഫീല്‍ ചെയ്തിട്ടില്ല. അതാണ് സത്യം. ഏതൊരു അഭിനേതാവിനെയും എടുത്ത് നോക്കിയാല്‍ അവരും ഒരു അവഗണനയിലൂടെ കടന്ന് പോയിട്ടുള്ളവരായിരിക്കും. ദാസേട്ടന് പാടാന്‍ അറിയില്ല, മോഹന്‍ലാലിന്റെ ശബ്ദം കൊള്ളില്ല, മമ്മൂക്കയുടെ ശബ്ദം കൊള്ളില്ല എന്നൊക്കെ പറഞ്ഞവരുണ്ടെന്നും പത്മകുമാര്‍ പറയുന്നു. എന്നെയും അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ലൊക്കേഷനില്‍ നിന്ന് പറഞ്ഞ് വിട്ടിട്ടുണ്ടെന്ന് ആനന്ദ് പറയുന്നു.

    ദുല്‍ഖറിന്റെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം; ഭാര്യയും താനും ഇപ്പോഴും ശക്തമായി പ്രണയിക്കുകയാണെന്ന് താരംദുല്‍ഖറിന്റെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം; ഭാര്യയും താനും ഇപ്പോഴും ശക്തമായി പ്രണയിക്കുകയാണെന്ന് താരം

    മലയാള സിനിമയിലെ താരങ്ങള്‍ ഇങ്ങനെ സുന്ദരന്മാരായിരിക്കണം, മുഖത്ത് പാടുണ്ടാവരുത് എന്നിങ്ങനെയുള്ള നിബന്ധനകള്‍ ഉണ്ടായിരുന്നു. 2010 ന് ശേഷമാണ് ആ ട്രെന്‍ഡ് മാറിയത്. അതുവരെ നടന്മാരെ മതിയായിരുന്നു. എന്നാല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഒക്കെ വന്നപ്പോള്‍ നടന്മാര്‍ മാറിയിട്ട് കഥാപാത്രങ്ങള്‍ മതി എന്ന നിലയിലേക്ക് മലയാള സിനിമയുടെ കാഴ്ചപാട് മാറി. അങ്ങനെ നടന്മാരോടുള്ള കാഴ്ചപാടില്‍ വലിയ മാറ്റമുണ്ടായെന്നും പത്മകുമാര്‍ പറയുന്നു. ഒരുപാട് മനപ്രയാസങ്ങളൊക്കെ ഉണ്ടായതിന് ശേഷമാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. അല്ലാതെ ഒറ്റയടിക്ക് വന്നതല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. 25 വയസിലാണ് ആദ്യമായിട്ട് സീരിയലുകളിലെ ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു.

    Recommended Video

    ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

    വീഡിയോ കാണാം

    English summary
    Kudumbavilakku Serial Fame Padmakumar Opens Up About His Acting Life With Anand Narayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X