For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൃദുലയുടെ വീട്ടിലേയ്ക്ക് പുതിയ അതിഥി എത്തുന്നു, 19 വീക്ക് ഓഫ് പ്രെഗ്നൻസി,സഹോദരിക്ക് ആശംസയുമായി താരം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ് . സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയൽ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പോസ്റ്റുകൾക്ക് ലഭിക്കുന്നത്. മൃദുലയെ പോലെ തന്നെ ഭർത്താവ് യുവയ്ക്കും മികച്ച ആരാധകരുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണിവർ. വിവാഹത്തിന് ശേഷം യുവയും മൃദുലയും അഭിനയത്തിൽ സജീവമായിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്.

  parvathi vijay

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മൃദുലയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. താരകുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുകയാണ്. മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി അമ്മയാവാൻ തയ്യാറെടുക്കുകയാണ്. താരം തന്നെയാണ് ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമ്മയാവാൻ പോകുന്നതിനെ കുറിച്ച് പാർവതി വെളിപ്പെടുത്തിയത്. ഇപ്പോൾ അഞ്ചാം മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ബേബി ലോഡിങ് എന്നാണ് താരം പറയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു, ഞാൻ അമ്മയാകാൻ പോകുന്നു എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അനിയത്തിക്ക് ആശംസയുമായി മൃദുല എത്തിയിട്ടുണ്ട്. കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയായും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പാർവതിയ്ക്ക് ആശംസയുമായി മിനിസ്ക്രീൻ താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്.

  മകളുടെ പേര് കണ്ടെത്തിയത് 9ാം ക്ലാസിൽ , റോയയുടെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യ

  മകളുടെ പേര് കണ്ടെത്തിയത് 9ാം ക്ലാസിൽ , റോയയുടെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യ

  കുടുംബവിളക്ക് സീരിയലിൽ അഭിനയിക്കുമ്പോഴാണ് പാർവതിയും വിവാഹിതയാവുന്നത്. ക്യാമറമാൻ ആയിരുന്ന അരുണിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞതോടെ താരം സീരിയലിൽ നിന്ന് പിൻമാറിയിരുന്നു. പാർവതിയ്ക്ക് പകരമായിട്ടാണ് കുടുംബവിളക്കിലേയ്ക്ക് അമൃത എത്തുന്നത്. ഇനി ശീതളായി ഞാൻ കുടുംബവിളക്കിൽ ഉണ്ടാകില്ലെന്ന് പാർവതി പറഞ്ഞിരുന്നു. തനിക്ക് പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തിയിട്ടുണ്ട്. ഇനി അഭിനയമേഖലയിൽ നില്ക്കാൻ തനിക്ക് താത്പര്യമില്ലെന്നും പാർവതി സമയം മലയാളത്തിനോട് പറഞ്ഞിരുന്നു. ബിബിഎയ്ക്ക് ശേഷമാണ് താരം സീരിയലിലേയ്ക്ക് എത്തുന്നത്.

  തുടക്കത്തിൽ പാർവതിയുടെ വീട്ടിൽ നിന്ന് വിവാഹത്തിന് എതിർപ്പുണ്ടായിരുന്നു . വിവാഹത്തിന് ശേഷം അംഗീകരിക്കുകയായിരുന്നെന്നും താരം സമയത്തിനോട് പറഞ്ഞു. ലോക് ഡൗൺ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. മൃദുലയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതിയും. സീരിയലിൽ നിന്ന് പോയിട്ടും ആരാധകരുമായി വളരെ അടുത്ത ബന്ധം നടി കാത്ത് സൂക്ഷിക്കുന്നുണ്ട്. പാർവതിയ്ക്കും അരുണിനും ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

  ഈ വർഷം(2021) മൃദുലയുടെ കുടുംബത്തിന് നല്ലെരു വർഷമായിരുന്നു. ജൂലൈയ് 8 ന് ആയിരുന്നു മൃദുലയുടേയും യുവയുടേയും വിവാഹം. കൊവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാൽ ക്ഷേത്തിൽ വെച്ചായിരുന്നു ചടങ്ങ്. വിവാഹത്തിന് ശേഷം സ്വന്തമായി വീടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. യുവായാണ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വീട് വയ്ക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്താണ് പുതിയ വീട് വയ്ക്കുന്നത്. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയുമെന്നും യുവ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലാണ് യുവ അഭിനയിക്കുന്നത്.

  ദിവസങ്ങൾക്ക് മുൻപായിരുന്നു മൃദുലയുടെ പിറന്നാൾ. വിവാഹശേഷമുളള നടിയുടെ ആദ്യത്തെ പിറന്നാൾ യുവ ആഘോഷമാക്കുകയായിരുന്നു . ഇതിന്റെ വീഡിയോ ഇരുവരുടെയും യൂട്യൂബ് പേജായ മൃദ്‌വ വ്ലോഗിൽ പങ്കുവെച്ചിരുന്നു. താരങ്ങളുടെ മറ്റ് വീഡിയോകളെ പോലെ തന്നെ പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  Read more about: serial
  English summary
  Kudumbavilakku Serial Fame parvathi vijay shares Good news, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X