ഭര്‍ത്താവിന്റെ പ്രായം വെളിപ്പെടുത്തി കുടുംബവിളക്ക് സീരിയലിലെ ശീതള്‍; ആദ്യം പ്രൊപ്പോസ് ചെയ്തത് അരുണാണെന്ന് നടി
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരായ പലരും ഈ ലോക്ഡൗണ്‍ നാളുകളില്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ആരാധകര്‍ പോലും അറിയാതെ വളരെ രഹസ്യമായിട്ടാണ് പല വിവാഹങ്ങളും. അങ്ങനെയാണ് കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയായ നടി പാര്‍വതിയുടെയും വിവാഹം. കുടുംബവിളക്ക് സീരിയലിലെ തന്നെ ക്യാമറമാനായ അരുണുമായി പ്രണയത്തിലായിരുന്നു പാര്‍വതി.
വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങളുമായി പാര്‍വതി എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍വതി മറുപടി പറഞ്ഞിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്കും വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെയാണ് അറിയേണ്ടത്.

ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം ഏതാണെന്നുള്ള ചോദ്യത്തിന് തന്റെ വിവാഹം ആയിരുന്നെന്നാണ് പാര്‍വതി പറയുന്നത്. ബിബിഎ ബിരുദധാരിയാണ് താന്‍. പഠനം പൂര്‍ത്തിയാക്കണമെന്നാണ് അടുത്ത ആഗ്രഹമെന്ന് നടി പറയുന്നു. നിങ്ങളുടേത് പ്രണയവിവാഹം ആയിരുന്നല്ലോ. അപ്പോള്‍ ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് അരുണ്‍ ആയിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.
എല്ലാ നടിമാരോടും ചോദിക്കുന്നത് പോലെ പ്രായത്തെ കുറിച്ചുള്ള ചോദ്യവും പാര്‍വതിയ്ക്ക് നേരെ ഉണ്ടായി. ഇരുവര്‍ക്കും എത്ര വയസ്സാണെന്ന് ചോദിച്ച ആരാധകനോട് തനിക്ക് 21 ആണെന്നും അരുണിന് 27 വയസുണ്ടെന്നും നടി അറിയിച്ചു. കുടുംബവിളക്കിലെ ശീതളിനെ ഞങ്ങള്‍ക്ക് മിസ് ചെയ്യുന്നു. സീരിയലിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് താനിനി കുടുംബവിളക്കിലേക്ക് മടങ്ങി വരില്ലെന്നാണ് പാര്‍വതി നല്‍കിയ മറുപടി.

സീരിയല്‍ നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതി വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. അരുണുമായി മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് വിവാഹത്തില്‍ എത്തിയത്. അരുണിന്റെ വീട്ടില്‍ നിന്ന് മാത്രമേ വിവാഹത്തിന് പിന്തുണ ഉണ്ടായിരുന്നുള്ളു. ആദ്യം തന്റെ വീട്ടില്‍ എതിര്‍പ്പ് ഉണ്ടായി.
വിവാഹം കഴിഞ്ഞതോടെ സ്ഥിതിഗതികള്‍ മാറിയെന്നും സ്വന്തം വീട്ടില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണയാണ് ഇപ്പോഴുള്ളതെന്നും നടി പറഞ്ഞിരുന്നു. ബിബിഎ കംപ്ലീറ്റ് ചെയ്തത് കൊണ്ട് ഇനി എംബിഎ കൂടി എടുക്കണമെന്ന് നേരത്തെയും പാര്‍വതി പറഞ്ഞിരുന്നു. അഭിനയത്തോട് വലിയ താല്‍പര്യമില്ലെന്നും അതുകൊണ്ട് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും മുന്‍പ് നടത്തിയ അഭിമുഖങ്ങളില്‍ നടി വ്യക്തമാക്കി.


Click it and Unblock the Notifications











