വിവാഹം കഴിഞ്ഞതോടെ അഭിനയം നിര്‍ത്തുകയാണ്! വീട്ടുകാരുടെ എതിര്‍പ്പ് മാറിയെന്ന് സീരിയല്‍ നടി പാര്‍വതി
ലോക്ഡൗണ്‍ കാലം വളരെ പ്രയോജനകരമായ രീതിയില്‍ ഉപയോഗിച്ചിട്ടുള്ള നിരവധി താരങ്ങളാണുള്ളത്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍ നിന്നും ഓടി പോയി വിവാഹം കഴിച്ച് പിന്നാലെ തിരക്കുകൡലേക്ക് തിരികെ വരുന്ന താരങ്ങള്‍ക്കെല്ലാം ഈ ലോക്ഡൗണ്‍ അനുഗ്രഹമായിരിക്കുയാണ്. പ്രത്യേകിച്ച് സീരിയല്‍ നടിമാര്‍ക്ക്. മലയാളത്തിലെ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലുകളിലെ നിരവധി താരസുന്ദരിമാണ് കഴിഞ്ഞ മാസങ്ങളില്‍ വിവാഹിതരായത്.
നേരത്തെ വിവാഹം തീരുമാനിച്ച് ഉറപ്പിച്ചിരുന്നവരും എന്നാല്‍ ആരും അറിയാതെ രഹസ്യമായി വിവാഹം നടത്തിയവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്. അങ്ങനെ രഹസ്യമായി വിവാഹിതയായ നടിയാണ് പാര്‍വതി വിജയ്. കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയായ നടി തന്റെ വിവാഹവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

ലോക്ഡൗണ്‍ വിവാഹങ്ങളിലൂടെ മാതൃകയായിരിക്കുകയാണ് പാര്‍വതിയും ഭര്‍ത്താവ് അരുണും. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി. പൂക്കാലം വരവായി സീരിയലിലെ നായിക കൂടിയായ നടി മൃദുല വിജയിയുടെ സഹോദരിയാണ്. ഇരുഹോദരിമാരും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായിരുന്നു. പാര്‍വതിയുടെ വിവാഹം വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. കുടുംബവിളക്ക് സീരിയലിലെ ക്യാമറമാന്‍ അരുണുമായി പ്രണയത്തിലായിരുന്നു പാര്‍വതി.

വിവാഹം കഴിഞ്ഞതോടെ താനിനി അഭിനയിക്കാന്‍ വരുന്നില്ലെന്നാണ് നടി പറയുന്നത്. 'മൂന്നുമാസത്തെ പ്രണയമാണ് അരുണുമായിട്ടുള്ള വിവാഹത്തില്‍ എത്തിയതെന്നാണ് പാര്‍വതി പറയുന്നത്. ആദ്യം അരുണിന്റെ വീട്ടില്‍ നിന്നുമായിരുന്നു പിന്തുണ. തന്റെ വീട്ടില്‍ എതിര്‍പ്പായിരുന്നു. എന്നാലിപ്പോള്‍ വിവാഹം കഴിഞ്ഞതോടെ സ്വന്തം വീട്ടില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് കൂടി പാര്‍വ്വതി വ്യക്തമാക്കി. വിവാഹത്തിന് ആദ്യമൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇരു കുടുംബങ്ങളും ഒന്നായി.
Recommended Video

എന്റെ അമ്മ എന്നും വീഡിയോ കോള്‍ ഒക്കെ ചെയ്യും. വളരെ സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിതം പോകുന്നത്. ലോക് ഡൗണ്‍ ആയതുകൊണ്ട് പുറത്തേക്കൊന്നും പോകാന്‍ സാധിക്കാത്തത് മാത്രമാണ് സങ്കടം. അതേ സമയം ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പാര്‍വതി പറഞ്ഞിരുന്നു. 'ഇനി ശീതളായി ഞാന്‍ കുടുംബവിളക്കില്‍ ഉണ്ടാകില്ല. എനിക്ക് പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തുകയും ചെയ്തു. മാത്രമല്ല ഇനി അഭിനയമേഖലയില്‍ നില്ക്കാന്‍ എനിക്ക് താത്പര്യം ഇല്ലെന്നാണ്' നടി പറയുന്നത്.

ബിബിഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് എത്തുന്നത്. മുന്‍പും അഭിനയ മോഹം എന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്നും എംബിഎ എടുക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോഴും അത് തന്നെയാണ് ആഗ്രഹവും ലക്ഷ്യവും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പഠിക്കാന്‍ ചേരാന്‍ ആണ് തീരുമാനമെന്നാണ് പാര്‍വതിയുടെ നിലപാട്. അതേ സമയം നടി തിരികെ വരണമെന്നും അഭിനയത്തില്‍ തുടരണമെന്നുമാണ് ആരാധകരുടെ ആവശ്യം.


Click it and Unblock the Notifications