'ജൂനിയർ പാർവതി എത്തി'; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താര കുടുംബം!
റേറ്റിങ്ങിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ബിഗ് സ്‌ക്രീനിൽ നിന്നും എത്തിയ മീര വാസുദേവ് മിനി സ്‌ക്രീൻ നായിക ആയി അറിയപ്പെട്ടതും ഇതേ പരമ്പരയിലൂടെയാണ്. സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചിട്ടും മക്കൾക്ക് വേണ്ടി കഠിനാധ്വനം ചെയ്ത് അഭിമാനം പണയം വെക്കാതെ ജീവിക്കുന്ന കഥപാത്രമാണ് മീര അവതരിപ്പിക്കുന്ന സുമിത്ര. നിരവധി മലയാളം സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മീരയ്ക്ക് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചത് കുടുംബവിളക്കിലൂടെയാണ്. കുടുംബവിളക്കിന്റെ ഭാഗമായിരുന്ന നടിയാണ് പാർവതി വിജയ്.
നിരവധി മിനി സ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ മൃദുല വിജയിയുടെ സഹോദരി കൂടിയാണ് പാർവതി വിജയ്. സാവിത്രിയുടെ ഇളയ മകൾ ശീതളായിട്ടാണ് പാർവതി അഭിനയിച്ചിരുന്നത്. വിവാഹ ശേഷമാണ് പാർവതി വിജയ് സീരിയലിൽ നിന്നും പിന്മാറിയത്. പാർവതിയുടെ കന്നി അരങ്ങേറ്റം കൂടി ആയിരുന്നു കുടുംബവിളക്ക്. ശീതൾ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പാർവതി പ്ലസ്ടുകാരി വിദ്യാർത്ഥിനി ആയിട്ടാണ് സ്‌ക്രീനിൽ എത്തിയത്. പാർവതി പിന്മാറിയ ശേഷം താരത്തിന്റെ ശീതൾ എന്ന കഥാപാത്രത്തെ അമൃത നായർ ആണ് അവതരിപ്പിച്ചത്. ശേഷം അമൃതയും സീരിയലിൽ നിന്നും പിന്മാറി. ഇപ്പോൾ ശ്രീലക്ഷ്മി ശ്രീകുമാറാണ് ശീതളായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പാർവതി വിവാഹത്തിന് ശേഷം സീരിയലിൽ നിന്നും പിന്മാറിയതല്ല തന്നെ മാറ്റിയതാണെന്ന് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. കുടുംബവിളക്കിലെ തന്നെ ക്യാമറാമാൻ ആയിരുന്ന അരുണിനെയാണ് പാർവതി വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആണ് പാർവതിയുടെ വിവാഹം നടന്നത്. അതീവ രഹസ്യമായി നടന്ന വിവാഹത്തോടെ സ്‌ക്രീനിൽ നിന്നും ശീതളിനെ കാണാതാവുകയും അമൃത നായർ എന്ന നടി ശീതളായി എത്തുകയും ചെയ്യുകയായിരുന്നു. പാർവതിയെ സീരിയലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ അരുണും സീരിയലിൽ നിന്നും പിന്മാറിയിരുന്നു. പ്രണയ വിവാഹം ആയതുകൊണ്ടാണോ മാറ്റിയത് എന്ന് ചോദിക്കുമ്പോൾ അത് അവർക്ക് അറിയാം എന്ന മറുപടിയാണ് പാർവതി പ്രേക്ഷകരോട് പറഞ്ഞത്. അതേസമയം അരുൺ ഇപ്പോൾ ജീവിത നൗകയിൽ ആണ് ക്യാമറ ചലിപ്പിക്കുന്നത് എന്നും താൻ ഇനി അഭിനയത്തിലേക്ക് ഇല്ല എന്നും പാർവതി പറഞ്ഞിരുന്നു.

ഇപ്പോൾ അരുണിന്റേയും തന്റേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പാർവതി. മണിക്കൂറുകൾക്ക് മുമ്പാണ് പാർവതിക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. അടുത്തിടെയാണ് പാർവതിയുടെ ബേബി ഷവർ ആഘോഷമായി ചേച്ചി മൃദുലയും മറ്റുള്ള കുടുംബാംഗങ്ങളും ചേർന്നാണ് നടത്തിയത്. മൃദുലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയാണ് മൃദുലയും ഭർത്താവ് യുവയും ചേർന്ന് തങ്ങൾക്കിടയിലേക്ക് വൈകാതെ ഒരു കുഞ്ഞ് കൂടി വരുമെന്ന് അറിയിച്ചത്. അടുത്തിടെ നിറവയറിൽ നിൽക്കുന്ന പാർവതിക്കൊപ്പം നൃത്തം ചെയ്യുന്ന മൃദുലയുടെ വീഡിയോ വൈറലായിരുന്നു. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരജോഡിയാണ് മൃദുലയും യുവ കൃഷ്ണയും.
Recommended Video

ഗർഭിണിയായതോടെ ചെയ്തുകൊണ്ടിരുന്ന തുമ്പപ്പൂ അടക്കമുള്ള സീരിയലുകളിൽ നിന്ന് മൃദുല വിജയിയും പിന്മാറി. കഴിഞ്ഞ ദിവസം പാർവതിയുടെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ മൃദുല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രസവത്തിന് വേണ്ടി പാർവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് മൃദുല പങ്കുവെച്ചത്. ആശുപത്രിയിലെ റൂമിലൂടെ ഭർത്താവിനൊപ്പം നടന്നുനീങ്ങുന്ന അനിയത്തിയുടെ വീഡിയോ ആണ് മൃദുല ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും ഇരുവരും നടക്കുന്ന വീഡിയോയ്ക്ക് താഴെ ഞങ്ങൾ കുഞ്ഞുവാവയെ കാത്തിരിക്കുകയാണ് എന്ന് നടി സൂചിപ്പിച്ചിരുന്നു. എല്ലാവരുടെ പ്രാർഥനകളുണ്ടാകുമെന്നും വീഡിയോ കണ്ട് ആരാധകരും കുറിച്ചു.


Click it and Unblock the Notifications