വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍; പ്രിയതമനൊപ്പം ജന്മദിനം ആഘോഷിച്ച് കുടുംബവിളക്ക് സീരിയല്‍ നടി പാര്‍വതി

ലോക്ഡൗണ്‍ കാലത്ത് വിവാഹിതയായ സീരിയല്‍ നടിയാണ് പാര്‍വതി വിജയ്. കുടുംബവിളക്ക് സീരിയലിലെ ശീതല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാര്‍വതി ശ്രദ്ധിക്കപ്പെടുന്നത്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതിയുടെ വിവാഹം വളരെ രഹസ്യമായിട്ടാണ് നടന്നത്. ക്യാമറമാന്‍ അരുണുമായി നടി പ്രണയത്തിലാണെന്ന വിവരം വിവാഹശേഷമാണ് പുറംലോകം അറിയുന്നത്.

സീരയലിലെ കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതായിരുന്നെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ പാര്‍വതിയ്ക്ക് സാധിച്ചു. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോസും മറ്റ് വിശേഷങ്ങളൊക്കെ നടി തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ഇപ്പോള്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

parvathy-vijay-

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം അര്‍ദ്ധരാത്രിയില്‍ കേക്ക് മുറിച്ച് കൊണ്ടാണ് പാര്‍വതിയുടെ ജന്മദിനത്തിന് തുടക്കം കുറിച്ചത്. 'ഈ രാത്രി ഇത്രയും മനോഹരമാക്കിയതിനും ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പിറന്നാളാഘോഷം നല്‍കിയതിനും നന്ദി ഏട്ടാ.... എന്റേതായതിന് നന്ദി' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി പാര്‍വതി എഴുതിയിരിക്കുന്നത്.

വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആയത് കൊണ്ട് തന്നെ ഇത്തവണ കുറച്ച് സന്തോഷം കൂടുതലാണെന്നും നടി സൂചിപ്പിക്കുന്നു. ചേച്ചി മൃദുല വിജയ് അഭിനയത്തില്‍ സജീവമായതിന് പിന്നാലെയാണ് പാര്‍വതിയും സീരിയല്‍ രംഗത്തേക്ക് കടന്ന് വരുന്നത്. വലിയ ജനപ്രീതി നേടിയ കുടുംബ വിളക്ക് സീരിയലില്‍ പ്രധാനപ്പെട്ട കഥാപാത്രം തന്നെ അവതരിപ്പിക്കാനുള്ള ഭാഗ്യവും നടിയ്ക്ക് ലഭിച്ചു. ഇതേ സീരിയല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു പാര്‍വതിയും അരുണും പ്രണയത്തിലായത്. അധികം വൈകാതെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

Recommended Video

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam

തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പുള്ളത് കൊണ്ട് രഹസ്യമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നും വീട്ടുകാര്‍ തങ്ങളെ സ്വീകരിച്ചുവെന്ന കാര്യവും പാര്‍വതി തന്നെ പറഞ്ഞിരുന്നു. അടുത്തിടെ സഹോരി മൃദുലയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X