twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് മാസം ഗര്‍ഭിണിയാണ്; കുഞ്ഞിൻ്റെ അനക്കമൊക്കെ അറിഞ്ഞ് തുടങ്ങി, വിശേഷങ്ങളുമായി കുടുംബവിളക്ക് താരം പാര്‍വതി

    |

    കുടുംബവിളക്ക് സീരിയലിലെ ശീതളായി അഭിനയിച്ചിരുന്ന നടിയാണ് പാര്‍വതി വിജയ്. വിവാഹം കഴിഞ്ഞതോടെ പാര്‍വതി അഭിനയത്തില്‍ നിന്നും മാറി. ശേഷം മറ്റൊരു ശീതള്‍ വന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആ നടിയും പിന്മാറി മാറി പുതിയൊരാള്‍ ശീതളായി വരുന്നത്. ഇതോടെ പാര്‍വതിയോട് തന്നെ തിരികെ വരാന്‍ ആവശ്യപ്പെടുകയാണ് ആരാധകര്‍. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നുള്ള വിശേഷങ്ങളാണ് പാര്‍വതിയ്ക്ക് പറയാനുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് എത്തിയതായിരുന്നു നടി.

    കാറിനുള്ളിലും ഫോട്ടോഷൂട്ടാവാം, നടി ലാവണ്യ ത്രിപാഠിയുടെ കിടിലൻ ഫോട്ടോസ്

    കുടുംബവിളക്കില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ ക്യാമറമാന്‍ അരുണുമായിട്ടാണ് പാര്‍വതി വിവാഹിതയായത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ വളരെ രഹസ്യമായിട്ടാണ് താരവിവാഹം നടന്നത്. വിവാഹശേഷം രണ്ടാളും സീരിയലില്‍ നിന്ന് മാറി. താന്‍ ഇനി അഭിനയിക്കാന്‍ ഇല്ലെന്ന് പാര്‍വതി പറഞ്ഞെങ്കിലും അരുണ്‍ മറ്റ് സീരിയലുകളുടെ തിരക്കിലാണ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതി ഗര്‍ഭകാലത്തെ കുറിച്ച് ആരാധകരോട് പറയുന്നത് ഇങ്ങനെയാണ്....

     ഗര്‍ഭകാലത്തെ കുറിച്ച് പാര്‍വതി

    താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നാണ് പാര്‍വതി ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്നത്. ചേച്ചി മൃദുലയുടെ വിവാഹത്തിന് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഫെബ്രുവരി ഒന്‍പതിനാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. 21 മാസം പൂര്‍ത്തിയായി. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ട്. സ്‌പൈസി ഫുഡ് കഴിക്കാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം. കുഞ്ഞിന്റെ അനക്കം അറിഞ്ഞ് തുടങ്ങി. തനിക്ക് പ്രായം 22 ഉം ഭര്‍ത്താവിന് 28 മാണ്. ആദ്യമായി താന്‍ അഭിനയിച്ച സീരിയല്‍ കുടുംബവിളക്ക് ആയിരുന്നു. അതിന്റെ ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

     ഭര്‍ത്താവുമായിട്ടുള്ള പ്രണയകഥ

    അരുണുമായി മൂന്ന് മാസത്തെ പ്രണയമായിരുന്നു. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പുള്ളിക്കാരനാണ്. അദ്ദേഹം ക്യാമറമാനാണ്. തിങ്കള്‍ കലമാന്‍ എന്ന സീരിയലില്‍ ആണ് പുള്ളി വര്‍ക്ക് ചെയ്യുന്നത്. ഭര്‍ത്താവിനെ കുറിച്ച് എന്തേലും പറയാമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഏറ്റവും മികച്ച സുഹൃത്താണെന്ന് പാര്‍വതി പറയുന്നു. എന്റെ നല്ലപാതിയാണ്. എന്റെ ലോകമെന്ന് പറയുന്നതും പുള്ളിയാണെന്ന് പാര്‍വതി സൂചിപ്പിച്ചു. പ്രതീക്ഷിക്കാതെയാണോ ഗര്‍ഭിണിയായതെന്ന് ചിലര്‍ ചോദിച്ചെങ്കിലും അല്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ താന്‍ ഭര്‍ത്താവിന്റെ വീട്ടിലല്ല, സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും നടി പറയുന്നു.

     കുടുംബവിളക്കിലെ താരങ്ങള്‍

    കുടുംബവിളക്ക് സീരിയലിന്റെ ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ കമ്പനി ആയിരുന്നത് ആതിര മാധവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നുബിന്‍ ജോണി എന്നിവരുമായിട്ടാണ്. അതേ സമയം തനിക്കേറ്റവും ഇഷ്ടമുള്ള സീരിയലിലെ ജോഡികള്‍ അത് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും ആണെന്നാണ് പാര്‍വതി പറയുന്നത്. ഇനി കുടുംബവിളക്കിലേക്ക് താന്‍ ഉണ്ടാവില്ല. സീരിയലില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നത് നടി ് ആതിര മാധവുമായിട്ടാണെന്നും നടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പാര്‍വതി പങ്കുവെച്ചിരുന്നു.

    എല്ലാ കാമുകന്മാരും പറയുന്ന അതേ ഡയലോഗാണ് ഞാനും പറഞ്ഞത്; ലക്ഷ്മിയുമായുള്ള വിവാഹത്തെ കുറിച്ച് ബാലഭാസ്‌കർ പറഞ്ഞത്എല്ലാ കാമുകന്മാരും പറയുന്ന അതേ ഡയലോഗാണ് ഞാനും പറഞ്ഞത്; ലക്ഷ്മിയുമായുള്ള വിവാഹത്തെ കുറിച്ച് ബാലഭാസ്‌കർ പറഞ്ഞത്

    Recommended Video

    തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
     ഇനി അഭിനയത്തിലേക്കില്ല

    അരുണിനും പാര്‍വതിയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുന്നത്. മൃദുല ചേച്ചിയുടെ വിവാഹത്തിന് ഗര്‍ഭിണിയായിരുന്നെന്ന സൂചന ഞങ്ങള്‍ക്ക് കിട്ടിയിരുന്നതായിട്ടും ചിലര്‍ പറയുന്നു. കുടുംബിനിയായി കഴിയാനാണോ ഇഷ്ടമെന്ന് ചോദിക്കുന്നതിനൊപ്പം പാര്‍വതി വീണ്ടും അഭിനയത്തില്‍ സജീവമാവണമെന്നുള്ള അപേക്ഷ കൂടി ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കുടുംബവിളക്കിലെ ശീതളായി നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴും ആ ശീതളിനെ മിസ് ചെയ്യാറുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

    സഹോദരിമാരുടെ വിവാഹശേഷമാണ് ചിത്ര വിവാഹിതയായത്; അവള്‍ക്കെന്നും ആധി ഒരു കാര്യത്തിലാണെന്ന് നടി ലളിതശ്രീസഹോദരിമാരുടെ വിവാഹശേഷമാണ് ചിത്ര വിവാഹിതയായത്; അവള്‍ക്കെന്നും ആധി ഒരു കാര്യത്തിലാണെന്ന് നടി ലളിതശ്രീ

    English summary
    Kudumbavilakku Serial Fame Parvathy Vijay Opens Up About Her Pregnancy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X