രഹസ്യവിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍! ഭര്‍ത്താവിന് ആശംസയുമായി സീരിയല്‍ താരം പാര്‍വതി
പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കുടുംബവിളക്ക് പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അഭിനേത്രിയായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം നേരത്തെ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. ഈ സീരിയലിന്റെ ക്യാമറാമാനായ അരുണിനെയായിരുന്നു പാര്‍വതി വിവാഹം ചെയ്തത്. 3 മാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഇരുവരും രഹസ്യമായി വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി എത്തിയിരുന്നു. ഭര്‍ത്താവിന് പിറന്നാളാശംസയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഹാപ്പി ബര്‍ത്ത് ഡേ ഏട്ടായെന്ന് പറഞ്ഞായിരുന്നു പാര്‍വതി എത്തിയത്. ലവ് യൂ സോമച്ച് എന്നും പാര്‍വതി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് പാര്‍വതിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അരുണും സ്‌നേഹാശംസയുമായെത്തിയിരുന്നു. വിവാഹത്തെ തുടക്കത്തില്‍ എതിര്‍ത്തിരുന്നവരെല്ലാം ഇപ്പോള്‍ നിലപാട് മാറ്റിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞിരുന്നു.

Recommended Video
തുടക്കം മുതലേ തന്നെ അരുണിന്റെ വീട്ടുകാര്‍ തങ്ങളുടെ ബന്ധത്തെ പിന്തുണച്ചിരുന്നുവെന്ന് പാര്‍വതി പറഞ്ഞിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു അത് മാറിയെന്നും ഇപ്പോള്‍ എല്ലാം ശരിയായെന്നും താരം പറഞ്ഞിരുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പാര്‍വതി വിശേഷങ്ങള്‍ പങ്കുവെച്ചത്. കുടുംബവിളക്കില്‍ താനിനി ഉണ്ടാവില്ലെന്നും പകരക്കാരിയായി അമൃത എത്തുമെന്നും താരം പറഞ്ഞിരുന്നു.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് താനെന്നും പാര്‍വതി പറഞ്ഞിരുന്നു. ബിബിഎ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അഭിനയത്തിലേക്ക് എത്തിയത്. അഭിനയ മേഖലയില്‍ തുടരണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എംബിഎ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് താനെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications