കുടുംബവിളക്ക് സീരിയലിലെ ശീതള്‍, അരുണിന്റെ പ്രിയതമ; പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തിയ ചിത്രവുമായി ഭർത്താവ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരസുന്ദരിമാര്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചൊരു വര്‍ഷമായിരുന്നു 2020. കൂടുതല്‍ നടിമാരും കൊറോണയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ നിന്നും വളരെ രഹസ്യമായിട്ടാണ് വിവാഹം കഴിച്ചത്. അതില്‍ ചില പ്രണയ വിവാഹങ്ങളും ഉണ്ടായിരുന്നു. കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയായ നടി പാര്‍വതി വിജയിയുടെ കല്യാണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സീരിയല്‍ നടി മൃദുല വിജയിയുടെ അനിയത്തി കൂടിയായ പാര്‍വതി ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സീരിയലിലേക്ക് എത്തിയിരുന്നു. കുടുംബ വിളക്കിലെ ശീതള്‍ എന്ന ഒറ്റ കഥാപാത്രത്തയെ അവതരിപ്പിച്ചുള്ളുവെങ്കിലും പാര്‍വതി കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അഭിനയം തുടങ്ങിയ ആദ്യ നാളുകളിലാണ് സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന അരുണിനെ പരിചയപ്പെടുന്നത്.

മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ സമ്മതം ലഭിക്കാത്തത് കൊണ്ട് രഹസ്യമായിട്ടായിരുന്നു വിവാഹം. വൈകാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ പാര്‍വതി വീട്ടിലേക്ക് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയും നടിയുമായ മൃദുലയുടെ വിവാഹനിശ്ചയത്തില്‍ തിളങ്ങിയത് പാര്‍വതിയും അരുണുമായിരുന്നു.
ഇപ്പോഴിതാ അരുണ്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമാവുകയാണ്. ഭാര്യയായ പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തി പ്രണയാതുരമായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു പുറത്ത് വന്നത്. 'ഞാന്‍ എന്റെ ഹൃദയത്തെ പിന്തുടരുമ്പോള്‍ അത് നിന്നിലേക്കാണ് എത്തുന്നത്' എന്നാണ് താരം ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ലവ് യൂ മൈ ബേബി എന്ന കമന്റുമായി പാര്‍വതിയും അരുണിന്റെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
ചിത്രത്തിന് താഴെ കമന്റുകൡലൂടെ താരദമ്പതിമാര്‍ക്കുള്ള ആശംസാപ്രവാഹമാണ്. എന്നും സന്തുഷ്ടരായി കഴിയാനുള്ള ഭാഗ്യം ഉണ്ടാവട്ടേ എന്നാണ് കൂടുതല്‍ പേരും പറയുന്നത്. അതേ സമയം പാര്‍വതിയോട് അഭിനയത്തിലേക്ക് തിരികെ വരണമെന്നുള്ള അപേക്ഷകളും ഒരു സൈഡിലുണ്ട്. താല്‍പര്യത്തോടെയല്ല താന്‍ അഭിനയിക്കാന്‍ വന്നതെന്നും ഇനി അഭിനയിക്കുന്നില്ലെന്നും വിവാഹശേഷം പാര്‍വതി പറഞ്ഞിരുന്നു. മുടങ്ങി പോയ പഠനം വീണ്ടും തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്നും നടി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











