twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇവൾ ‍ഞങ്ങളുടെ യാമിക'; കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ച് കുടുംബവിളക്ക് താരം പാർവതി വിജയ്!

    |

    മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഉദ്യോഗജനകമായ ജീവിതമാണ് പരമ്പര പറയുന്നത്. തന്റെ ഭർത്താവ് സിദ്ധാർത്ഥ് തന്നെ ഉപേക്ഷിച്ചെങ്കിലും സുമിത്ര തന്റെ സഹനശക്തിയോടെ മുന്നോട്ട് സഞ്ചരിക്കുകയായിരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര തന്റെ ബിസിനസ് വളർത്തുന്നതിലും മിടുക്ക് കാണിക്കുന്നു.

    'ഞാൻ പ്രശസ്തിക്ക് പിന്നാലെ ഓടി, മകൾക്ക് എന്നെ ആവശ്യമുണ്ടെന്ന് ചിന്തിച്ചില്ല, വലിയ തെറ്റായി പോയി'; ആമിർ ഖാൻ!'ഞാൻ പ്രശസ്തിക്ക് പിന്നാലെ ഓടി, മകൾക്ക് എന്നെ ആവശ്യമുണ്ടെന്ന് ചിന്തിച്ചില്ല, വലിയ തെറ്റായി പോയി'; ആമിർ ഖാൻ!

    പല ഭാഗത്ത് നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങൾ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്. വിയോജിപ്പുകളും അനേകം പ്രശ്‌നങ്ങളുമുണ്ടെങ്കിലും തന്റെ വസ്ത്ര ബിസിനസ് ദുബായിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സുമിത്രയുള്ളത്. ജോലി സ്ഥലത്തെ പ്രണയമായിരുന്നു സിദ്ധാർത്ഥിനെ സുമിത്രയെ ഒഴിവാക്കുന്നതിലേക്കും വേദിക എന്ന സത്രീയെ വിവാഹം കഴിക്കുന്നതിലേക്കും എത്തിച്ചത്. വേദികയുടെ എന്താല്ലാമോ ഗുണങ്ങൾ കണ്ട് ആകൃഷ്ടനായെങ്കിലും വിവാഹശേഷം വേദിക തന്നെ കാർന്നുതിന്നുന്ന ഒന്നാണെന്ന് സിദ്ധാർത്ഥ് മനസിലാക്കുന്നുണ്ട്.

    'ഭം​ഗിയുണ്ടോ, ഇം​ഗ്ലീഷ് സംസാരിക്കുമോയെന്ന് മാത്രം നോക്കി, ഞാൻ പ്രസവിച്ചുവെന്ന് ചിലർ കരുതി'; ലക്ഷ്മി നായർ'ഭം​ഗിയുണ്ടോ, ഇം​ഗ്ലീഷ് സംസാരിക്കുമോയെന്ന് മാത്രം നോക്കി, ഞാൻ പ്രസവിച്ചുവെന്ന് ചിലർ കരുതി'; ലക്ഷ്മി നായർ

    കുടുംബവിളക്കിലെ ശീതൾ‌

    റേറ്റിങിലും ഒന്നാമതാണ് കുടുംബവിളക്ക് പരമ്പര. ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് പരമ്പര സഞ്ചരിക്കുന്നത്. പരമ്പരയ്ക്ക് മാത്രമല്ല. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കെല്ലാം തന്നെ വലിയ ആരാധകരാണുള്ളത്. അത്തരകത്തിൽ കുടുംബവിളക്കിന്റെ ഭാ​ഗമായ ശേഷം ആരാധകരെ നേടിയ നടിയായിരുന്നു മൃദുല വിജയിയുടെ സഹോദരിയായ പാർവതി വിജയ്. സീരിയലിൽ സുമിത്രയുടെ ഇളയ മകൾ ശീതളായിട്ടാണ് പാർവതി അഭിനയിച്ചത്. പിന്നീട് വിവാ​ഹം കഴിഞ്ഞതോടെ പാർവതി സീരി‌യലിൽ നിന്നും പിന്മാറി. ക്യാമറാമാനായ അരുൺ ആണ് പാർവതിയെ വിവാഹം ചെയ്തത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

    ചേച്ചിക്ക് പിന്നാലെ അഭിനയത്തിലേക്ക്

    അഭിനേത്രിയും നർത്തകിയുമായ ചേച്ചിക്ക് പിന്നാലെയായാണ് പാർവതിയും കലാരംഗത്തേക്ക് എത്തിയത്. ബിബിഎ ബിരുദധാരിയാണ് പാർവതി. രഹസ്യമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷമായാണ് വീട്ടുകാരും വിവരം അറിഞ്ഞത്. കുടുംബവിളക്കിന്റെ തന്നെ ക്യാമറാമാനായിരുന്നു അരുൺ. ഇരുവർക്കും അടുത്തിടെയാണ് പെൺകു‍ഞ്ഞ് പിറന്നത്. ​ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ ചിത്രങ്ങൾ‌ തന്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് പാർവതി. യാമിക എന്നാണ് പാർവതിയും അരുണും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും പാർവതിയും മൃദുലയും പങ്കുവെച്ചു. ജൂനിയർ പാർവതിയുടെ മുഖം കണ്ട സന്തോഷത്തിലാണ് ആരാധകരും.

    പ്രണയവും വിവാഹവും

    പാർവതിയുടെ ചേച്ചി മൃദുലയും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ​ഗർഭകാലത്ത് മൃദുലയ്ക്കൊപ്പം നിറവയറിൽ നൃത്തം ചെയ്യുന്ന പാർവതിയുടെ വീഡിയോകൾ വൈറലായിരുന്നു. അടുത്തിടെയാണ് മൃദുലയും ഭർത്താവ് യുവയും ചേർന്ന് തങ്ങൾക്കിടയിലേക്ക് വൈകാതെ ഒരു കുഞ്ഞ് കൂടി വരുമെന്ന് അറിയിച്ചത്. അപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരജോഡിയാണ് മൃദുലയും യുവ കൃഷ്ണയും. ഗർഭിണിയായതോടെ ചെയ്തുകൊണ്ടിരുന്ന തുമ്പപ്പൂ അടക്കമുള്ള സീരിയലുകളിൽ നിന്ന് മൃദുല വിജയിയും പിന്മാറി. യുവ കൃഷ്ണ ഇപ്പോൾ സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താൻ കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയതല്ലെന്നും തന്നെ ഒഴിവാക്കിയതാണെന്നും ഒരിക്കൽ‌ പാർവതി വെളിപ്പെടുത്തിയിരുന്നു.

    Recommended Video

    ഞാൻ ശ്രീവിദ്യയെ cast ചെയ്തതിന് കാരണമുണ്ട് | FilmiBeat Malayalam
    മകൾക്കൊപ്പമുള്ള ജീവിതം

    തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിന്റെ കാരണം അറിയില്ലെന്നും പാർവതി പറഞ്ഞിരുന്നു. പാർവതിയെ സീരിയലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ അരുണും സീരിയലിൽ നിന്നും പിന്മാറിയിരുന്നു. പ്രണയ വിവാഹം ആയതുകൊണ്ടാണോ മാറ്റിയത് എന്ന് ചോദിക്കുമ്പോൾ അത് അവർക്ക് അറിയാം എന്ന മറുപടിയാണ് പാർവതി പ്രേക്ഷകരോട് പറഞ്ഞത്. പുതിയ അതിഥിക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് പാർവതിയും ഭർത്താവ് അരുണും. പാർവതിക്കും കുഞ്ഞിനും അരുണിനും ആരാധകർ ആശംസകളും നേർന്നു.

    Read more about: Kudumbavilakku
    English summary
    kudumbavilakku serial fame Parvathy Vijay shared her daughter photo for the first time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X