പ്രതിസന്ധിയിൽ ഒപ്പമുണ്ടാകുമെന്ന് വാക്ക് തന്നയാൾ, നിശ്ചയിച്ച വിവാഹം മുടങ്ങി; മൂന്ന് മാസത്തിൽ സംഭവിച്ചത്!

By Desk

ഒരു വ​ർഷം മുമ്പ് വരെ മിനിസ്ക്രീനിൽ വൻ ടിആർപി റേറ്റിങ്ങോടെ സംപ്രേഷണം ചെയ്തിരുന്ന മെ​ഗാ പരമ്പരയായിരുന്നു കുടുംബവിളക്ക്. അഞ്ച് വർഷത്തോളം കുടുംബവിളക്ക് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്തിരുന്നു. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സീരിയലിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ പോലും കുടുംബവിളക്കിന്റെ ഭാ​ഗമായശേഷം വൻ ജനപ്രീതിയുള്ള താരങ്ങളായി മാറി. അത്തരത്തിൽ ഒറ്റ സീരിയലിലൂടെ തലവര മാറിയ സീരിയൽ താരമാണ് രേഷ്മ എസ് നായർ.

സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ മുഖ്യ കഥാപത്രം സുമിത്രയുടെ മരുമകളായിരുന്നു രേഷ്മയുടെ കഥാപാത്രം. കുടുംബവിളക്കിന്റെ ഭാ​ഗമായശേഷം രേഷ്മ-പ്രതീഷ് ജോഡികൾക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു.

Reshma S Nair
Photo Credit: Reshma S Nair / Instagram

സഞ്ജനയും രേഷ്മയും തമ്മിൽ വലിയ വ്യത്യാസമൊന്നമില്ലെന്ന് രേഷ്മ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. രേഷ്മ കുറച്ച കൂടി സ്ട്രോങും ബോൾഡും ആണെന്നും കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ താരം പറഞ്ഞിരുന്നു. മോഡൽ കൂടിയായ രേഷ്മ സോഷ്യൽമീഡിയയിൽ ഫോട്ടോ‌ഷൂട്ടും റീലുമെല്ലാമായി സജീവമാണ്. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ രേഷ്മ പങ്കുവെച്ചൊരു പോസ്റ്റ് വൈറലാണ്.

അത്ര സുഖകരമായൊരു വിവരമൊന്നുമല്ല നടി പങ്കുവെച്ചിരിക്കുന്നത്. നിശ്ചയിച്ചുറപ്പിച്ച തന്റെ വിവാഹം മുടങ്ങി എന്ന വിവരമാണ് തന്റെ ആരാധകരോട് താരം പങ്കുവെച്ചിരിക്കുന്നത്. അറിയിപ്പ്... എല്ലാവർക്കും ഹായ്... ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്ന് പറയുന്നത്.

എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതിൽ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു.

ഞാൻ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം... എന്റെ തിരഞ്ഞെടുപ്പ്... എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി... എന്നാണ് രേഷ്മ കുറിച്ചത്. ആരാധകർക്കും ആ അറിയിപ്പ് വലിയൊരു ആഘാതമായി.

Reshma S Nair
Photo Credit: Reshma S Nair / Instagram

മൂന്ന് മാസം മുമ്പ് അതീവ സന്തോഷവതിയായാണ് തന്റെ വിവാഹം ഉടനുണ്ടാകുമെന്ന വാർത്ത രേഷ്മ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വരന്റെ മുഖം വെളിപ്പെടുത്താതെയുള്ള ഒരു ചിത്രവും രേഷ്മ പങ്കുവെച്ചിരുന്നു. അന്ന് കുറിച്ച വരികൾ ഇങ്ങനെയായിരുന്നു... നിങ്ങളുടെ ഇരുണ്ട ദിനങ്ങളെ ഏറ്റവും തിളക്കമുള്ള പ്രതീക്ഷയാക്കി മാറ്റുന്ന ആളെ കണ്ടുമുട്ടുമ്പോൾ അത് നടക്കേണ്ടതാണെന്ന് നിങ്ങൾക്കറിയാം.

എന്റെ പങ്കാളിയായി ഇവനെ ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവതിയാണ്. അതിനുമപ്പുറമാണ് ഇവൻ. എന്റെ അടുത്ത സുഹൃത്താണ്. എന്റെ കെെ പിടിച്ച് മൃദുവായി ആശങ്കപ്പെടേണ്ട നമുക്ക് നോക്കാം... ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാകും എന്ന് പറയുന്ന ആൾ. ഞാൻ ഏറ്റവും മോശം സാഹചര്യത്തിലായിരുന്നപ്പോഴാണ് അവൻ എന്റെ ജീവിതത്തിലേക്ക് വന്നത്.

എന്റെ ഏറ്റവും ഇരുണ്ട പേടി സ്വപ്നങ്ങളിൽ നിന്ന് എന്നെ മോചിപ്പിച്ചു. അവയെ ഏറ്റവും വർണാഭമായ സ്വപ്നങ്ങളാക്കി മാറ്റി. അവൻ എന്റെ ഏറ്റവും വലിയ പ്രചോദനമായി. എന്റെ നിരന്തരമായ പിന്തുണയായി. എല്ലാ ദിവസവും പുഞ്ചിരിയുടെ പിന്നിലെ കാരണമായി.

വെെകാതെ ഞങ്ങളുടെ വിവാഹ നിശ്ചയം ഉണ്ടാകും എന്നായിരുന്നു. മാത്രമല്ല പ്രണയം അം​ഗീകരിച്ച് സ്വന്തം മകനായി തന്റെ പങ്കാളിയെ സ്വീകരിച്ച മാതാപിതാക്കളോട് നന്ദിയും രേഷ്മ അറിയിച്ചു. വിവാ​ഹനിശ്ചയം വരെ എത്തിയ പ്രണയം എന്തുകൊണ്ട് തകർന്നുവെന്ന ചോ​ദ്യങ്ങളും ഉയരുന്നുണ്ട്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X