'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?'; ആരാധകർക്ക് ഉത്തരം നൽകി സീരിയൽ താരം രേഷ്മ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.

സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം സുമിത്ര നേരിടേണ്ടി വന്നത് നിരവധി പ്രശ്‌നങ്ങളായിരുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാല്‍ പല പ്രശ്നങ്ങളിലൂടെയും സുമിത്ര കടന്നുപോകുകയും അതെല്ലാം തന്റെ മിടുക്കുകൊണ്ടുതന്നെ അനുകൂലമാക്കുകയും ചെയ്തു.

സിദ്ധാര്‍ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത് വേദികയെ വിവാഹം കഴിക്കാനായിരുന്നു. എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ഥിന്റെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങളെല്ലാം വര്‍ധിക്കുകയായിരുന്നു.

സുമിത്രയെ സിദ്ധാര്‍ഥ് വിവാഹമോചനം ചെയ്തെങ്കിലും സിദ്ധാര്‍ഥിന്റെ വീട്ടുകാരുടെ സപ്പോര്‍ട്ട് സുമിത്രയ്ക്ക് തന്നെയാണ്. അത് വേദികയില്‍ സ്വാര്‍ത്ഥത വളര്‍ത്തുകയും സുമിത്രയെ സിദ്ധാര്‍ഥിന്റെ വീട്ടില്‍ നിന്നും ഇറക്കി വിടാനും സുമിത്രയെ തകര്‍ക്കാനുള്ള പ്ലാന്‍ ഉണ്ടാക്കാനും വേദികയെ പ്രേരിപ്പിക്കുന്നുണ്ട്.

കുടുംബവിളക്കിലെ സഞ്ജന

എന്നാല്‍ വേദികയുടെ പ്ലാനെല്ലാം പാളി പോവുകയായിരുന്നു. വേദികയുടെ ഇത്തരത്തിലെ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്തിരിക്കുകയാണ് സിദ്ധാര്‍ഥ് ഇപ്പോൾ. അതോടൊപ്പം സിദ്ധാര്‍ഥിന് സുമിത്രയോട് ഇപ്പോഴും ഇഷ്ടമുണ്ടെന്നും തന്നില്‍ നിന്നും അകലാന്‍ സിദ്ധാര്‍ഥ് ശ്രമിക്കുന്നുണ്ടെന്നും വേദിക മനസിലാക്കുന്നുണ്ട്.

സുമിത്രയുടെ സുഹൃത്ത് രോഹിത്തിനും ഇപ്പോൾ സുമിത്രയെ വിവാഹം ചെയ്യണമെന്നുണ്ട്. എന്നാൽ പലവിധ കാരണങ്ങളാൽ രോഹിത്തിന് സുമിത്രയോട് തന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ സാധിച്ചിട്ടില്ല. ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെ നീങ്ങുന്ന പരമ്പരയ്ക്ക് നിരവധി പ്രേക്ഷകരാണുള്ളത്.

ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?

കുടുംബവിളക്കിലെ എല്ലാ താരങ്ങൾക്കും ആരാധകരുണ്ട്. അക്കൂട്ടത്തിൽ ചുരുങ്ങിയ നേരം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് കുടുംബവിളക്കിലെ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രേഷ്മ.എസ്.നായർ. സീരിയലിൽ സുമിത്രയുടെ ഇളയ മകൻ പ്രതീഷിന്റെ ഭാര്യയായിട്ടാണ് രേഷ്മ അവതരിപ്പിക്കുന്ന സഞ്ജന എന്ന കഥാപാത്രം എത്തുന്നത്.

നൂബിൻ ജോണിയാണ് പ്രതീഷെന്ന കഥാപാത്രത്തെ കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. കുടുംബവിളക്കിൽ അഭിനയിക്കാൻ തുടങ്ങിയതോടെ നൂബിനും രേഷ്മയ്ക്കും ഇവർ അവതരിപ്പിക്കുന്ന പ്രതീഷ്-സഞ്ജന ജോഡിക്കും ആരാധകർ ഏറെയാണ്.

സോഷ്യൽമീഡിയയിൽ സജീവമായ രേഷ്മ ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.

ഇരുപത്തൊന്ന് വയസാണോ പ്രായം?

വിവാഹത്തെ കുറിച്ച് അടക്കം ആരാധകർ തിരക്കിയപ്പോൾ രസകരമായ മറുപടികളാണ് രേഷ്മ നൽകിയത്. കുടുംബവിളക്കിൽ ആരെയാണ് കൂടുതൽ‌ ഇഷ്ടം എന്നാണ് ഒരു ആരാധകൻ രേഷ്മയോട് ചോദിച്ചത്.

എല്ലാവരേയും ഇഷ്ടാമാണെന്നാണ് രേഷ്മ ഇതിന് മറുപടി നൽകിയിരിക്കുന്നത്. സീരിയലൊക്കെ എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് നന്നായി പോകുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി.

സഞ്ജന എന്ന കഥാപാത്രത്തിൽ തൃപ്തയാണോ ചേച്ചി എന്നും ഒരാൾ ചോദിച്ചിരുന്നു. തീർച്ചയായും അതേ... എന്നാണ് രേഷ്മ മറുപടി പറഞ്ഞിരിക്കുന്നത്.

മോഡലിങിലും തിളങ്ങി രേഷ്മ

പഠിത്തമൊക്കെ കഴിഞ്ഞോ എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. കഴിഞ്ഞുവെന്ന് താരം മറുപടി നൽകി. ചേച്ചീടേ പ്രായം എത്രയാണെന്ന് ചിലർ ചോദിച്ചു. 21 വയസാണ് തന്റെ പ്രായമെന്നായിരുന്നു താരത്തിന്റെ മറുപടി. ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണം കഴിക്കണ്ടേ എന്നായിരുന്നു മറ്റൊരു ആരാധികയുടെ കമന്റ്.

വളരെ രസകരമായി വേണ്ടായേ‌‌..... സമയം ഉണ്ടല്ലോ എന്നാണ് രേഷ്മ മറുപടി നൽകിയിരിക്കുന്നത്. നൂബിൻ ചേട്ടന്റെ കല്യാണത്തിന് പോകുന്നുണ്ടോ എന്നും ആരാധകർ ചോദിച്ചിട്ടുണ്ട്.

പോകുമല്ലോ എന്നാണ് ഇതിന് മറുപടിയായി രേഷ്മ കുറിച്ചിരിക്കുന്നത്. നേരത്തെ ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചുവെന്നതിന്റെ പേരിൽ‌ നൂബിനും രേഷ്മയും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X