കുടുംബവിളക്ക് താരം ശരണ്യയുടെ ഏറ്റവും വലിയ സ്വപ്നം ഇതാണ്, വെളിപ്പെടുത്തി നടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുംടുംബ വിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥമുന്നോട്ട പോകുന്നത്. നടി മീര വാസുദേവ് ആണ് സീരിയലിൽ സുമിത്രയായി എത്തുന്നത്. നടിയുടെ ആദ്യത്തെ പരമ്പരയാണിത്. മീരയെ പോലെ സീരിയലിലെ വില്ലത്തി വേദികയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിനിമാ താരം ശരണ്യ ആനന്ദ് ആണ് വേദികയായി എത്തുന്നത്. ശരണ്യയുടേയും ആദ്യത്തെ പരമ്പരയാണിത്.

ഇപ്പോഴിത തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തിയിരിക്കുകയാണ് ശരണ്യ. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് നടി തന്റെ സ്വപ്നം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. നാഷണൽ അവാർഡാണ് നടിയുടെ ഏറ്റവും വലിയ സ്വപ്നം. ആരാധികയുടെ ചോദ്യത്തിന് പുരസ്കാരത്തിന്റ ചിത്രമാണ് നടി മറുപടിയായി പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ ബിഗ് ബോസ് ഷോയിലേയ്ക്ക് പോകുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. നിങ്ങൾ എന്താണ് കരുതുന്നത് ഞാൻ പോകണോ നടി മറുപടിയായി കുറിച്ചു. ഇപ്പോൾ നാഗ്പൂരിലാണ് താരമുള്ളത്. കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് സീരിയൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശം കിട്ടിയാൽ ഉടൻ തന്നെ സീരിയൽ ചിത്രീകരണം ആരംഭിക്കു.
Recommended Video
ബിസിനസുകാരനാണ് ശരണ്യയുടെ ഭർത്താവ്. ലോക്ക് ഡൗൺ സമയത്തുളള പാചകത്തെ കിറിച്ചും നടി ക്യു എ സെക്ഷനിൽ പങ്കുവെച്ചിട്ടുണ്ട്. മാങ്ങാപുളിശ്ശേരി ഉണ്ടാക്കുന്നതാണ് നടി പങ്കുവെച്ചത്. സംഭവ ബഹുലമായി കുടുംവിളക്ക് മുന്നേറുകയാണ്. വേദികയുടേയും സിദ്ധാർഥിന്റേയും ജീവിതത്തിലേയ്ക്ക ഒരു പുതിയ വ്യക്തി കൂടിയെത്തിയിട്ടുണ്ട്.


Click it and Unblock the Notifications