കുടുംബവിളക്കിലെ സുമിത്ര മൗനരാഗം പരമ്പരയിൽ! സിദ്ധാർത്ഥിനെ തേടിയവരോട് പറഞ്ഞത് ...
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളാണ് കുടുംബ വിളക്കും മൗനരാഗവും. തിങ്കൾ മുതൽ വെള്ളിവരെ ഏഷ്യനെറ്റിലാണ് പരമ്പരകൾ സംപ്രേക്ഷണം ചെയ്യുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇരു പരമ്പരകൾക്കും ലഭിക്കുന്നത്. സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് ഇരു പരമ്പരകളും മുന്നോട്ട് പോകുന്നത് . ഭർത്താവിനും കടുബാംഗങ്ങൾക്കും ഇടയിൽ കിടന്ന് നീറുന്ന സുമിത്രയാണ് കുടുംബവിളക്കിൽ കാണുന്നതെങ്കിൽ ഒരു മൗനരാഗത്തിൽ മിണ്ടാൻ കഴിയാത്ത് പാവം കല്യാണിയുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
പ്രേക്ഷകർ ഏറെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു മുഹൂർത്തം എത്തിയിരിക്കുകയാണ് മൗനരാഗത്തിൽ. പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും ഇടയിൽ സോണിയയും വിക്രവും വിവാഹിതരായിരിക്കുകയാണ്. വീട്ടുകാരെ സാക്ഷിയാക്കിയായിരുന്നു ഇവരുടെ വിവാഹം. സോണി, വിക്രം വിവാഹത്തിൽ ഒരു സർപ്രൈസ് അതിഥി കൂടി എത്തിയിരിക്കുകയാണ്. നവവരനേയും വധുവിനേക്കാളും പ്രേക്ഷകരുടെ ശ്രദ്ധ വിവാഹത്തിനെത്തിയ ആ അപ്രതീക്ഷിത അതിഥിയിലായിരുന്നു.

സോണിയയുടേയും വിക്രമിന്റേയും വിവാഹത്തിനെത്തിയിരിക്കുകയാണ് സുമിത്ര. അതീവ സന്തോഷവതിയായിട്ടായിരുന്നു സുമിത്ര സോണിയ്ക്ക് ആശംസനേരാൻ എത്തിയത്. വിവാഹത്തിനെത്താനുള്ള മറ്റൊരു കാരണം കല്യാണി ആയിരുന്നു. കല്യാണിയോട് സ്നേഹാന്വേഷണം നടത്താനും സുമിത്ര മറന്നില്ല. എപ്പോഴും മകളെക്കുറിച്ചുള്ള ആധികളാണ് അമ്മ പങ്കുവെച്ചു കൊണ്ടിരുന്നതെന്നും മിക്കപ്പോഴും തന്നെ വിളിക്കാറുണ്ടെന്നുമായിരുന്നു സുമിത്ര പറഞ്ഞിരുന്നു.

വിവാഹത്തിനെത്തിയ സുമിത്രയോട് സിദ്ധാർത്ഥ് എവിടെയും എന്നും ചോദിച്ചിരുന്നു. ഉടൻ തന്നെ സുമിത്രയുടെ മുഖത്ത് നിന്ന് ആ നിറഞ്ഞ ചിരി നീങ്ങുകയായിരുന്നു. തങ്ങൾ രണ്ടാളും ഒരുമിച്ച് എങ്ങും പോകാറില്ല എന്നായിരുന്നു സുമിത്ര മറുപടി നൽകിയത്, പിന്നീട് പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരുന്ന വിവാഹത്തിന്റെ തയ്യാറെടുപ്പുകളാണ് കണ്ടത്. എല്ലാവരേയും പോലെ വേദിക്ക് പുറത്ത് ഒരാളായി ഇരുന്ന് സുമിത്രയും വിവാഹം കാണുകയായിരുന്നു.

താലികെട്ടാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് വിവാഹ വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വരനും വധുവും കതിർമണ്ഡപത്തിലെത്തി. വാദ്യമേളങ്ങൾ ഉയർന്നു. തൊട്ടുത്ത നമിഷത്തിലായിരുന്നു വിക്രമിന്റെ അച്ഛൻ ഒരു ഡിമാന്റുമായി എത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ വെച്ചായിരുന്നു തന്റെ ഡിമാന്റ് തുറന്നടിച്ചത്. വിവാഹം നടക്കണമെങ്കില്‍ വധുവിന്റെ അമ്മാവന്‍ തന്റെ കാല് കഴുകണമെന്നായിരുന്നു വിക്രമിന്റെ അച്ഛന്റെ നിലപാട്. സോണിയയും വിക്രമും ഉള്‍പ്പടെ വിവാഹത്തിനെത്തിയവരെല്ലാം അത് ഞെട്ടിയിരുന്നു . ഒടുവിൽ വിവാഹം നടക്കാനായി അമ്മാവനെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കുകയായിരുന്നു സോണിയയുടെ സഹോദരന്‍.
Recommended Video

പ്രശ്നങ്ങൾക്കെടുവിൽ സോണിക്കും വിക്രമിനും മനംപോലെ മംഗല്യം. പ്രതിസന്ധികളെ തരണം ചെയ്ത് ഇരവരും ഒടുവിൽ ഒന്നായിരിക്കുകയാണ്. മകളെ മറ്റൊരു കുടുംബത്തിലേയ്ക്ക് കൈ പിടിച്ച് കൊടുക്കുകയാണ് സോണിയുടെ അമ്മ. വിവാഹം മംഗളമായി നടന്നെങ്കിലും പരസ്പരം കൊമ്പ് കോർത്ത് സോണിയയുടെ അമ്മാവനും വിക്രമിന്റെ അച്ഛനും. ഇനി ഇരു കുടുംബങ്ങളിലും സംഭവിക്കുന്ന സംഭവവികാസങ്ങൾ കാത്തിരുന്നു കാണാം...


Click it and Unblock the Notifications