കുടുംബവിളക്ക് സീരിയല്‍ നടി ശ്വേത അമ്മയായി; കുഞ്ഞതിഥി പിറന്ന സന്തോഷം പങ്കുവെച്ച് നടിയും ഭര്‍ത്താവും
മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരകളിലൊന്നായി കുടുംബവിളക്ക് ജൈത്രയാത്ര തുടരുകയാണ്. വേദികയും സിദ്ധാര്‍ഥും ഒന്നിക്കുമോ? അതോ വേര്‍പിരിയുമോ എന്നതറിയാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പുതിയ രണ്ട് അതിഥികള്‍ കൂടി പരമ്പരയിലേക്ക് എത്തിയിരുന്നു. സീരിയലിലെ സംഭവവികാസങ്ങള്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ ഇത് മാത്രമല്ല കുടുംബ വിളക്കിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ശ്വേതയുടെ വിശേഷം കൂടി തരംഗമാവുകയാണ്.
കുടുംബവിളക്കിന്റെ തുടക്ക സമയത്ത് വേദിക എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്ത നടിയാണ് ശ്വേത വെങ്കട്ട്. അന്യഭാഷ നടി ആണെങ്കിലും വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് ശ്വേതയ്ക്ക് മലയാളക്കരയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നു. ഇപ്പോഴിതാ താനൊരു കുഞ്ഞിന് ജന്മം കൊടുത്തതിനെ കുറിച്ചാണ് നടി പറയുന്നത്.

ബേബി ഷവര്‍ പാര്‍ട്ടിയ്ക്കിടെ നിറവയറില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് തങ്ങള്‍ക്കൊരു കുഞ്ഞു ജനിച്ചെന്ന വിവരം ശ്വേത പറഞ്ഞത്.വ അവസാനം തന്റെ വോട്ട് ജയിച്ചുവെന്ന് സൂചിപ്പിച്ച് കൊണ്ട് ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും ശ്വേത വ്യക്തമാക്കുന്നു. മലയാളികളടക്കം നിരവധി ആരാധകരാണ് ശ്വേതയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. കുടുംബവിളക്കിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി വിജയും ശ്വേതയ്ക്ക് മംഗളങ്ങള്‍ നേര്‍ന്നിരിക്കുകയാണ്.
കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രമായിരുന്നു ശ്വേതയ്ക്ക് കേരളത്തിലും വലിയൊരു വിഭാഗം ആരാധകരെ സമ്മാനിച്ചത്. സീരിയലില്‍ നിറഞ്ഞ് നിന്ന സമയത്താണ് കൊറോണ കാരണം ലോക്ഡൗണ്‍ വരുന്നത്. അതിന് ശേഷമാണ് നടി സീരിയലില്‍ നിന്നും പിന്മാറിയത്. ശക്തമായ കഥാപാത്രത്തില്‍ നിന്നുള്ള ശ്വേതയുടെ പിന്മാറ്റം ആദ്യം പ്രേക്ഷകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല.
ചെന്നൈ സ്വദേശിനിയായ ശ്വേത തമിഴ് സിനിമാ- സീരിയല്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവിടെ നിന്നുമാണ് കുടുംബവിളക്കില്‍ അഭിനയിക്കാന്‍ കേരളത്തിലേക്കും അവസരമെത്തുന്നത്. നിലവില്‍ ശരണ്യ ആനന്ദാണ് ശ്വേത അവതരിപ്പിച്ച വേദികയായിട്ടെത്തുന്നത്. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ഇപ്പോഴും ലഭിക്കുന്നതും.


Click it and Unblock the Notifications