For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിരുദ്ധിനും അനന്യയ്ക്കുമിടയില്‍ ഒരു സന്തോഷം; കുടുംബവിളക്കിലേ അടുത്ത ട്വിസ്റ്റിനുള്ള സമയമായെന്ന് ആരാധകരും

  |

  മലയാള ടെലിവിഷനിലെ ഹിറ്റ് പരമ്പരയായി മാറിയിരിക്കുകയാണ് കുടുംബവിളക്ക്. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത സീരിയല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഓരോ ദിവസം കഴിയുംതോറും ത്രില്ലടിപ്പിക്കുന്ന കഥാമൂഹുര്‍ത്തങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ഏറ്റവും ഒടുവില്‍ സുമിത്രയുടെ ഇളയമകന്‍ പ്രതീഷിന്റെ വിവാഹവും ഗൃഹപ്രവേശവുമൊക്കെയാണ് കാണിച്ചത്.

  അനിഘ ഇത്രയും വളർന്നോ, ക്യൂട്ട് ലുക്കിലുള്ള താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം

  സുമിത്രയുടെ മരുമകളായി സഞ്ജന വന്നതോട് കൂടി ശ്രീനിലയം വീട്ടില്‍ ഐശ്വര്യങ്ങള്‍ വന്ന് നിറയുകയാണ്. അതേ സമയം വേദികയുടെ വീട്ടില്‍ പരാജയങ്ങള്‍ തുടര്‍കഥയാവുകയാണ്. കഴിഞ്ഞ എപ്പിസോഡുകളില്‍ ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവവികാസങ്ങളാണ് നടന്നത്. ഒപ്പം മറ്റൊരു സന്തോഷം കൂടി നടക്കാന്‍ പോവുകയാണ് കുടുംബത്തില്‍.

  സഞ്ജനയുമായിട്ടുള്ള പ്രതീഷിന്റെ വിവാഹം കഴിഞ്ഞതിന് ശേഷം പ്രതീക്ഷിച്ചത് പോലൊരു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. മരുമകള്‍ വന്നതോടെ വീട്ടില്‍ എന്തെങ്കിലും മോശം കാര്യം നടക്കണമേ എന്ന് ആഗ്രഹിച്ച് നടക്കുകയാണ് സരസ്വതി അമ്മയും വേദികയും. എന്നാല്‍ ഓരോരുത്തര്‍ക്കും വെച്ചടി വെച്ചടി ഉയര്‍ച്ചയും സന്തോഷവും മാത്രമേ ഉണ്ടാവുന്നുള്ളു എന്നതാണ് രസകരമായ കാര്യം. കഴിഞ്ഞ എപ്പിസോഡില്‍ സുമിത്രയ്ക്ക് ബിസിനസില്‍ വമ്പന്‍ വളര്‍ച്ച ഉണ്ടായതിനെ കുറിച്ചാണ് പറഞ്ഞിരുന്നത്.

  കാവ്യ മാധവനും ആ ഭാഗ്യമുണ്ടായി; മമ്മൂട്ടി മുതൽ പൃഥ്വിരാജ് വരെ, ഏറ്റവും കൂടുതൽ നായകന്മാരായി അഭിനയിച്ച താരങ്ങള്‍

  ഇതോടെ നേരത്തെ ആലോച്ചിരുന്നത് പ്രകാരം സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുക്കാന്‍ അച്ഛന്‍ തീരുമാനിക്കുന്നു. സുമിത്ര വേണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും കാര്‍ വാങ്ങാനുള്ള എല്ലാ പദ്ധതികളും നടത്തി കഴിഞ്ഞു. ഇതറിഞ്ഞ വേദികയും പഴയകാര്‍ മാറ്റി പുതിയത് വാങ്ങിക്കാനുള്ള തത്രപ്പാടിലായിരുന്നു. സുഹൃത്തായ നവീനെയും കാര്‍ ഷോറൂമിലെ ആളെയും വീട്ടിലേക്ക് വിളിച്ച് വരുത്തിയെങ്കിലും ഉടനെ കാര്‍ വാങ്ങാന്‍ താല്‍പര്യമില്ലെന്ന് സിദ്ധാര്‍ഥ് തുറന്നടിച്ചു. സുമിത്രയെ പോലെ താനും നന്നായിട്ടാണ് ജീവിക്കുന്നതെന്ന് കാണിക്കാനുള്ള വേദികയുടെ പ്ലാന്‍ പൊളിഞ്ഞിരിക്കുകയാണ്.

  കാവ്യ മാധവന് യോജിക്കുന്ന ശബ്ദം വേറെയില്ല; കാവ്യയുടെ വിജയത്തിന് പിന്നില്‍ പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകര്‍

  നേരത്തെ വേദികയുമായി ഹണിമൂണിന് പോയപ്പോള്‍ കമ്പനിയ്ക്ക് സംഭവിച്ച നഷ്ടത്തെ തുടര്‍ന്ന് സിദ്ധാര്‍ഥ് വലിയ സാമ്പത്തിക കുടുക്കില്‍ പെട്ടിരിക്കുകയാണ്. എല്ലാ മാസവും സാലറിയുടെ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ അദ്ദേഹത്തിന് ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലെത്തി. ഇതോടെ വേദികയും സാമ്പത്തികമായി പ്രതിസന്ധിയില്‍ ആവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം സുമിത്രയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്. മൂത്തമകന്‍ അനിരുദ്ധിന്റെ ഭാര്യയും ഡോക്ടറുമായ അനന്യയ്ക്കാണ് ഒരു സൗഭാഗ്യം ലഭിച്ചത്.

  പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കുമെന്ന് സജ്‌ന; നോബിയ്ക്ക് പുകവലി കൂടിയെന്ന് ഫിറോസും, വീഡിയോ

  ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്നും സീനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ ക്യാംപിന് പോകാന്‍ ഒരുങ്ങുകയാണ് അനന്യ. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഒരുമിച്ചെടുത്ത തീരുമാനപ്രകാരം ജൂനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും അനന്യയ്ക്ക് മാത്രമാണ് ഈ ചാന്‍സ് ലഭിച്ചത്. എന്നാല്‍ സീനിയര്‍ ഡോക്ടറായ ഇന്ദ്രജ അനിരുദ്ധിന് ഈ ചാന്‍സ് കൊടുക്കാനുള്ള ശ്രമത്തിലാണ്. മാനേജ്‌മെന്റിനോട് ഇക്കാര്യം പറഞ്ഞ് ഇന്ദ്രജ തര്‍ക്കിക്കുന്നുമുണ്ട്. എന്തായാലും അനന്യയ്ക്ക് പകരം ഇന്ദ്രജയുടെ നിര്‍ബന്ധത്തിലൂടെ അനിരുദ്ധ് മെഡിക്കല്‍ ക്യാംപിന് പോകാനാണ് സാധ്യത.

  എന്നെ അറിയുമെങ്കിലും മഴവില്‍ കാവടി എന്റെ ആണെന്ന് അറിയില്ല; രസകരമായ റിവ്യൂ പങ്കുവെച്ച് തിരക്കഥാകൃത്ത്

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  എന്നിരുന്നാലും അനന്യയെ കൂടെ അതിലേക്ക് ജോയിന്‍ ചെയ്യിപ്പിക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഇന്ദ്രജ ആഗ്രഹിച്ചത് പോലെ അനിരുദ്ധും മാനേജ്‌മെന്റ് ആഗ്രഹിച്ചത് പോലെ അനന്യയും മെഡിക്കല്‍ ക്യാംപിലേക്ക് പോയാല്‍ നന്നായിരിക്കും. വില്ലത്തി പരിവേഷത്തിലേക്ക് എത്തുന്ന ഇന്ദ്രജയുടെ പ്ലാനുകള്‍ ആദ്യം മുതലേ തകരണമെന്നും അനന്യയും അനിയും തമ്മില്‍ വേര്‍പിരിയാനുള്ള അവസരം ഉണ്ടാകരുതെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Latest Episode: Anirudh And Indraja Ready To Go A Medical Camp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X