For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബവിളക്ക് സീരിയലില്‍ മറ്റൊരു വില്ലത്തി കൂടി; വേദികയെ പോലെ അനന്യയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ഇന്ദ്രജ

    |

    പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായി കുടുംബവിളക്ക് സീരിയല്‍ മനോഹരമായി കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ് അടക്കമുള്ള സിനിമാ താരങ്ങള്‍ വരെ ചെറിയ സീനില്‍ വന്ന് പോയിട്ടുള്ള പരമ്പരയാണിത്. സുമിത്ര എന്ന വീട്ടമ്മയും അവരുടെ ജീവിതം തകര്‍ക്കാനെത്തിയ വേദിക എന്ന വില്ലത്തിയുടെയും സംഭവബഹുലമായ കഥയാണ് കുടുംബവിളക്ക് പറയുന്നത്.

    കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

    സുമിത്രയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത് ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ വേദികക്ക് പിന്നാലെ സീരിയലിലേക്ക് മറ്റൊരു വില്ലത്തി കൂടി എത്തിയിരിക്കുകയാണ്. അച്ഛന് പിന്നാലെ മകനും മറ്റൊരു ജീവിതത്തിലേക്ക് വഴി മാറുന്ന സൂചനയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ഒന്നിലധികം ട്വിസ്റ്റിലേക്ക് കഥാഗതി മാറുകയാണിപ്പോള്‍.

    സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ഥിനൊപ്പം പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് വേദിക. സിദ്ധുവിന്റെ വീടിന് തൊട്ടടുത്ത് വാടക വീടെടുത്ത് താമസിക്കുന്ന വേദിക സുമിത്രയുടെ കുടുംബ കാര്യങ്ങളിലേക്ക് കൈ കടത്താന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടിരുന്നു. സിദ്ധാര്‍ഥിന്റെ മൂത്തമകന്‍ അനിരുദ്ധിന്റെ വിവാഹ വാര്‍ഷികം വലിയ ആഘോഷമാക്കാനുള്ള വേദികയുടെ പ്ലാനുകളാണ് സുമിത്ര പൊളിച്ച് കൈയില്‍ കൊടുത്തത്. അതേ സമയം വേദികയെ കടത്തി വെട്ടാന്‍ പാകമൊരു വില്ലത്തി കൂടി എത്തിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍.

    അനിരുദ്ധും ഭാര്യ അനന്യയും ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടറായിട്ടാണ് ഇന്ദ്രജ കടന്ന് വരുന്നത്. ഇന്ദ്രജയുടെ ഇന്‍ട്രോ തന്നെ അനിരുദ്ധിനെ സപ്പോര്‍ട്ട് ചെയ്താണ്. ആ കടപ്പാടും സ്‌നേഹവും അനിരുദ്ധും കാണിക്കുന്നുണ്ട്. എന്നാല്‍ സുഹൃത്ത് എന്നതിനപ്പുറം അനിരുദ്ധില്‍ നിന്നും മറ്റെന്തോ പ്രതീക്ഷിച്ചാണ് ഇന്ദ്രജയുടെ പെരുമാറ്റങ്ങള്‍. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ അനിയുടെ വീട്ടിലെത്തിയ ഇന്ദ്രജയുടെ നോട്ടവം ഭാവവുമെല്ലാം ഇത് സൂചിപ്പിക്കുന്നതാണ്.

    അതേ സമയം അനിരുദ്ധിനെ വീട്ടിലേക്ക് വിളിപ്പിച്ച് സ്വന്തം ഇഷ്ട്ങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രജ. കടുത്ത മദ്യപാനത്തിന് അടിമയായ ഇന്ദ്രജ അനിരുദ്ധിനെ വരിഞ്ഞ് മുറുക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നത്. മറ്റ് ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയിലൂടെ അനന്യയ്ക്കും ഇതിനുള്ള സൂചനകള്‍ ലഭിച്ച് കഴിഞ്ഞു. ഇതോടെ സിദ്ധാര്‍ഥിനെ പോലെ തന്നെ മകനും ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് പ്രവേശിക്കുമോ എന്നതേ അറിയാനുള്ളു. അച്ഛന്റെ പാതയിലാണ് അനി എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോകളും പുറത്ത് വന്നു.

    Mohanlal appreciates amazing drawing by fan KP rohit

    ഇന്ദ്രജ വന്നിറങ്ങിയപ്പോള്‍ തന്നെ ഇതൊക്കെ ഇങ്ങനെ ആവുമെന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛനെ കണ്ടല്ലേ മകന്‍ പഠിക്കുന്നത്. മറ്റഅ മക്കളെക്കാളും അച്ഛനെ ഇത്രമാത്രം പിന്തുണച്ചത് അനിരുദ്ധ് മാത്രമായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ എത്തിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. എന്തായാലും സുമിത്രയെ പോലെ ആയിരിക്കില്ല അനന്യയുടെ വീട്ടുകാര്‍. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും വലിയ ട്വിസ്റ്റുകളാണ് കുടുംബവിളക്കില്‍ വരാന്‍ പോവുന്നത്.

    Read more about: serial സീരിയല്‍
    English summary
    Kudumbavilakku Serial Latest Episode: Anirudh And Indraja's Friendship Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X