For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയ്ക്ക് തിരിച്ചടിയായി സുമിത്രയുടെ വിജയം; ഭാര്യയും ഭര്‍ത്താവിനെയും പറ്റിക്കുന്നർക്കുള്ള പാഠമാണ് ഈ സീരിയല്‍

  |

  മലയാള ടെലിവിഷനില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നേടി വിജയമായി മാറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. പ്രേക്ഷകര്‍ ഇതുവരെ കാണാത്തത് പോലെയുള്ള കഥയും കഥാപാത്രങ്ങളും ട്വിസ്റ്റുകളുമൊക്കെയായിട്ടാണ് സീരിയല്‍ സംപ്രേക്ഷണം നടത്തുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന് ജനപ്രീതി ലഭിച്ചിരുന്നു.

  പ്രസവശേഷവും ബോഡി ഫിറ്റ്നെസ് നിലനിർത്തി എമി ജാക്സൺ, അതിശയിപ്പിക്കുന്ന നടിയുടെ ഫോട്ടോസ് കാണാം

  സുമിത്ര എന്ന വീട്ടമ്മയുടെയും അവരുടെ കുടുംബത്തിന്റെയും കഥ പറയുന്ന കുടുംബവിളക്ക് പുതിയ തലത്തിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. സുമിത്രയുടെ കുടുംബം നശിപ്പിച്ച വേദികയുടെ പതനം ഒരു സൈഡില്‍ നിന്ന് ആരംഭിച്ചതാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണിച്ചത്. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് കഥ മുന്നേറുന്നതിന്റെ ത്രില്ലിലാണ് ഏവരും.

  ഭര്‍ത്താവിനെ തട്ടി എടുത്തതിന് ശേഷം സുമിത്രയുടെ വീട്ടിലേക്ക് എങ്ങനെയും കയറി പറ്റണം എന്ന ലക്ഷ്യവുമായി നടക്കുകയാണ് വില്ലത്തിയായ വേദിക. ഇതിനിടയില്‍ സുമിത്രയുടെ മൂത്തമകന്‍ അനിരുദ്ധിന്റെ വിവാഹ വാര്‍ഷികം എത്തുന്നു. ആഘോഷം തന്റെ വീട്ടിലാക്കാന്‍ പദ്ധതിയിട്ടെങ്കിലും സുമിത്ര അത് കൈയ്യോടെ പൊളിച്ചടുക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. നീ ഒറ്റയ്ക്കാവും സുമിത്രേ എന്ന വേദികയുടെ ഡയലോഗിന് സുമിത്ര നല്‍കിയ മറുപടി പോലെ കാര്യങ്ങള്‍ നടന്നു.

  അനിരുദ്ധിന്റെയും ഭാര്യ അനന്യയും വിവാഹ വാര്‍ഷികം സുമിത്രയുടെ വീട്ടില്‍ തന്നെയാണ് നടത്തിയത്. ആഘോഷത്തിന് എത്തിയവരെല്ലാം സുമിത്രയുടെ വീട്ടിലേക്ക് പോയതോടെ വേദിക ഒറ്റയ്ക്കായി. ഇതിനിടെ വേദികയ്ക്ക് ഒപ്പം നിന്ന സുഹൃത്ത് നവീനെ ഇറക്കി വിടുന്നതും പരമ്പരയുടെ ട്വിസ്റ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. അതേ സമയം യൂട്യൂബിലൂടെ പുറത്ത് വന്ന കുടുംബവിളിക്ക് പ്രൊമോയ്ക്ക് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്.

  പാവം വേദിക.. എത്രയൊക്കെ ശ്രമിച്ചാലും സുമിത്രയ്ക്ക് പകരം ആകാന്‍ കഴിയില്ല വേദികയ്ക്ക്. ആ സത്യം ഇനിയെങ്കിലും വേദിക മനസ്സിലാക്കിയാല്‍ മതിയാര്‍ന്നു. എന്തൊക്കെ ആയിരുന്നു വേദികയുടെ പ്ലാനുകള്‍, പടക്കം പൊട്ടിക്കല്‍, ഡാന്‍സ് കൂത്ത്, കേക്ക് മുറിക്കല്‍ ????എന്നിട്ട് ഇപ്പം എന്തായി... അവസാനം പവനായി ശവമായി എന്ന പരിവത്തിലായി വേദികയുടെ അവസ്ഥ.

  Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam

  മറ്റൊരുത്തിയുടെ ജീവിതം തകര്‍ത്തു അവളുടെ ഭര്‍ത്താവിനെയും സ്വന്തമാക്കി സുഖിച്ചു ജീവിക്കാം എന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്കും സ്വന്തം ഭാര്യയെ കളഞ്ഞു കാമുകിയുടെ പുറകെ പോകുന്ന ആണുങ്ങള്‍ക്കും ഒരിക്കലും സ്വസ്ഥത കിട്ടില്ല അവര്‍ക്കുള്ള ഒരു പാഠം കൂടെയാണ് ഈ സീരിയല്‍. കഴിഞ്ഞ എപ്പിസോഡില്‍ ശിവദാസന്‍ അച്ചാച്ചന്‍ തന്നെയാണ് യഥാര്‍ത്ഥ ഹീറോ. അച്ചാച്ഛന്റെ ഉറച്ച തീരുമാനത്തിന് മുമ്പില്‍ തോറ്റു കൊടുക്കാനല്ലാതെ മറ്റുള്ളവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Latest Episode Get Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X