വിവാഹത്തിനൊരുങ്ങി കുടുംബ വിളക്കിലെ പ്രതീഷ്; പഴയ കാമുകി സഞ്ജനയെ തന്നെ വിവാഹം കഴിക്കാനൊരുങ്ങുന്നു

വേറിട്ട കഥയും കഥാപാത്രങ്ങളുമായി കുടുംബവിളക്ക് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരുന്നു. ലോക്ഡൗണില്‍ സീരിയല്‍ ചിത്രീകരണത്തിന് നിയന്ത്രണം വന്നപ്പോഴും കുടുംബവിളക്ക് ചെറിയ എപ്പിസോഡുകളായി സംപ്രേക്ഷണം നടത്തിയിരുന്നു. ആഴ്ചകള്‍ കഴിയുന്നതിന് അനുസരിച്ച് പരമ്പരയില്‍ വലിയ ട്വിസ്റ്റുകള്‍ നടക്കുന്നതാണ് ശ്രദ്ധേയം.

പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

അടുത്തതായി കുടുംബത്തില്‍ ഒരു വിവാഹത്തിനും പ്രണയത്തിനും സാധ്യത ഉള്ളതായിട്ടാണ് മനസിലാക്കാന്‍ സാധിക്കുന്നത്. നേരത്തെ പ്രണയത്തിലായിരുന്ന പ്രതീഷിന്റെ പ്രണയം വീണ്ടും സഫലമാവാന്‍ പോവുകയാണ്. അതേ സമയം വില്ലത്തിയായ വേദികയുടെ ഇടപെടല്‍ ഈ വിവാഹത്തിലും ഉണ്ടാവുമെന്ന് ആരാധകര്‍ പറയുന്നു.

പ്രതീഷിന്റെ വിവാഹം ഉടന്‍

കുടുംബവിളക്കില്‍ അനിരുദ്ധിന്റെയും അനന്യയുടെയും വിവാഹ വാര്‍ഷികമാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ നടന്നത്. അതിന് മുന്‍പ് സിദ്ധാര്‍ഥും വേദികയും തമ്മിലുള്ള വിവാഹും നടത്തിയിരുന്നു. ഈ രണ്ട് ആഘോഷങ്ങള്‍ക്കും ശേഷം വീട്ടില്‍ മറ്റൊരു വിവാഹം കൂടി നടക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

പ്രതീഷിന്റെ വിവാഹം ഉടന്‍

സുമിത്ര-സിദ്ധാര്‍ഥ് ദമ്പതിമാരുടെ രണ്ടാമത്തെ മകനായ പ്രതീഷിന്റെ വിവാഹം വൈകാതെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രണയിതാക്കളായിരുന്ന പ്രതീഷും സഞ്ജനയും വേര്‍പിരിഞ്ഞതാണ്. സഞ്ജന മറ്റൊരു വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവായ മനീഷ് ദുബായില്‍ ഒരു ആക്സിഡന്റില്‍ കൊല്ലപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞ സഞ്ജന പോലെ പ്രതീഷും സങ്കടത്തിലായിരുന്നു.

  പ്രതീഷിന്റെ വിവാഹം ഉടന്‍

അമ്മ സുമിത്രയുടെ പിന്തുണയോട് കൂടി പ്രതീഷ് സഞ്ജനയെ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തിരുന്നില്ല. എന്നാല്‍ വൈകാതെ ഇരുവരുടെയും വിവാഹം നടത്തുമെന്നാണ് ആരാധകര്‍ തന്നെ പറയുകയാണ്. എന്നാല്‍ പ്രതീഷിന്റെ വിവാഹത്തിലും കൈ കടത്താന്‍ വേദികയുടെ ശ്രമം ഉണ്ടാവുമെന്നാണ് അറിയുന്നത്. എങ്ങനെയും ആ വിവാഹത്തില്‍ ഇടപെടാന്‍ വേദിക ശ്രമിക്കുമെന്നും ഒടുവില്‍ പ്രതിസന്ധികള്‍ മാറി പ്രതീഷ് വിവാഹിതനാവുമെന്നും ചില യൂട്യൂബ് ചാനലുകര്‍ പ്രവചിക്കുന്നു.

 പ്രതീഷിന്റെ വിവാഹം ഉടന്‍

സുമിത്രയും സഞ്ജനയും തമ്മില്‍ സംസാരിച്ചാണ് ഒടുവില്‍ വിവാഹം തീരുമാനിക്കുന്നത്. മുന്‍പ് പ്രതീഷില്‍ നിന്നും സഞ്ജനയെ അകറ്റി നിര്‍ത്തിയത് സുമിത്രയാണ്. വിവാഹശേഷവും സുമിത്രയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സഞ്ജന എത്തിയെങ്കിലും അതിന് സുമിത്ര വഴങ്ങിയില്ല. ഇനി ഇവരെ രണ്ട് പേരെയും ഒരുമിക്കാനാണ് സുമിത്രയുടെ ശ്രമം.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X