For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ ചുവട് വയ്പ്പിനൊരുങ്ങി സുമിത്ര,വേദികയ്ക്ക് തിരിച്ചടി, സിദ്ധു കൂടെ കാണില്ല...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി22ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റപ്പറ്റിയാണ് സീരിയൽ സഞ്ചരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിക്കുന്നത്. നടിയുടെ ആദ്യത്തെ മിനീസക്രീൻ പരമ്പരയാണിത്. മീരയ്ക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.

  സാരി ഉടുത്ത് അതീവ സുന്ദരിയായി തമിഴ് ബിഗ് ബോസ് താരം ഓവിയ, നടിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  ഏറ്റവും വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു, ശരണ്യക്ക് ആരായിരുന്നു സീമ, കിഷോർ സത്യയുടെ വാക്കുകൾ

  ഭർത്താവിനും കുടുംബത്തിനും വേണ്ടി സ്വന്തം സന്തോഷം ത്യജിച്ച്, വീട് സ്വന്തം ലോകമായി കണ്ട് ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. എന്നാൽ ഭർത്താവ് സിദ്ധാർഥ് ഭാര്യയെന്ന് പരിഗണന സുമിത്രയ്ക്ക് നൽകിയിരുന്നില്ല. പിന്നീട് മറ്റൊരു സ്ത്രീക്ക് വേണ്ടി സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. നടൻ കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധു ഉപേക്ഷിക്കുന്നതോടെ സുമിത്ര സ്വന്തം കാലിൽ നിന്നുകൊണ്ട് ജീവിതം ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി ജീവിതം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സുമിത്ര വിജയം സ്വന്തമാക്കുമ്പോൾ സിദ്ധാർഥ് പരാജയത്തിലേയ്ക്ക് തീങ്ങുകയാണ്.

  പോയ ഒരാള്‍ എന്ന നിലയില്‍ ആ കാര്യം പറയാൻ സാധിക്കും, ബിഗ് ബോസിൽ നടക്കുന്നതിനെ കുറിച്ച് പാഷാണം ഷാജി

  സുമിത്രയെ ഉപേക്ഷിക്കുന്ന സിദ്ധാർഥ് പിന്നീട് സുഹൃത്തായ വേദികയെവിവാഹം കഴിക്കുകയായിരുന്നു. സുമിത്രയെ തോൽപിക്കാൻ വേണ്ടിയാണ് വേദിക സിദ്ധാർഥിനെ സ്വന്തമാക്കുന്നത്. എന്നാൽ വിവാഹത്തോടെ വേദികയുടെ പദ്ധതികൾ തെറ്റുകയായിരുന്നു. സിദ്ധുവിൽ നിന്ന് സ്വതന്ത്രയായ സുമിത്രയ്ക്ക് പിന്നീട് അങ്ങോട്ട് വിജയം മാത്രമായിരുന്നു. ഇത് വേദികയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സുമിത്രയെ തകർക്കാനുള്ള സകല അടവുകളും പയറ്റുന്ന വേദികയ്ക്ക് പരാജയം മാത്രമായിരുന്ന ഫലം.

  സുമിത്രയെ തോൽപ്പിക്കാനുള്ള പദ്ധതികൾ വേദിക പ്ലാൻ ചെയ്യുമ്പോൾ വിജയങ്ങൾ സുമിത്രയെ തേടി എത്തുകയാണ്. ഭർത്താവ് സിദ്ധുവിന്റെ പിന്തുണ ഇല്ലെങ്കിലും ഒരു കുടുംബം മുഴുവനും സുമിത്രയ്ക്കൊപ്പമുണ്ട്. സിദ്ധുവിന്റെ പിതാവ് ശിവദാസമേനോനാണ് സുമിത്രയുടെ പിൻബലം. എന്നാൽ അമ്മ സരസ്വതിഅമ്മ ശത്രു പാളയത്തിലാണ്. വേദികയ്ക്കൊപ്പം ചേർന്ന് സുമിത്രയെ തോൽപ്പിക്കണമെന്നാണ് ഇവരുടെ മോഹം. മൂത്ത മകൻ അനിരുദ്ധും അമ്മ സുമിത്രയ്ക്ക് എതിരാണ്. എന്നാൽ മരുമകൾ അനന്യ സ്വന്തം അമ്മയായി കണ്ടാണ് സുമിത്രയെ സ്നേഹിക്കുന്നത്.

  സുമിത്രയുടെ ഇളയ മകനായ പ്രതീഷിന്റെ വിവാഹം കഴിഞ്ഞതോടെ സുമിത്രയ്ക്ക് ശത്രുവിന്റെ എണ്ണം കൂടിയിരിക്കുകയാണ്. മരുമകൾ സഞ്ജനുടെ പിതാവ് രാമകൃഷ്ണനാണ് പുതിയ ശത്രു. അദ്ദേഹത്തിന്റെ വാക്ക് ധിക്കരിച്ചാണ് സുമിത്ര പ്രതീഷിനെ കൊണ്ട് സഞ്ജനയെ വിവാഹം കഴിപ്പിക്കുന്നത്. ഇതിൽ സുമിത്രയോടും കുടുംബത്തിനോടും വലിയ ശത്രുത രാമകൃഷ്ണനുണ്ട്. വേദികയ്ക്കൊപ്പം രാമകൃഷ്ണനും സുമിത്രയ്ക്ക് തലവേദനയായിട്ടുണ്ട്. എന്നാൽ സ്വന്തം മകന്റെ സന്തോഷത്തിന് വേണ്ടി വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടുകയാണ് ഈ അമ്മ

  പ്രശ്നങ്ങൾക്കിടയിലും സന്തോഷങ്ങൾ സുമിത്രയെ തേടി എത്തുന്നുണ്ട്. വേദികയുമായുള്ള വിവാഹത്തിന് ശേഷം സിദ്ധാർഥ് കൂടുതൽ സ്ട്രോങ്ങ് ആയിരിക്കുകയാണ്. ഇപ്പോൾ സുമിത്രയെ മൗനമായി പിന്തുണക്കുകയാണ് സിദ്ധു. ഇത് വേദികയെ ചൊടിപ്പിക്കുന്നുണ്ട്. എന്നാൽ വേദികയുടെ ഭീഷണിക്ക് മുന്നിൽ വിട്ടുകൊടുക്കാൻ സിദ്ധു തയ്യാറാകുന്നില്ല. വേദികയുട കൈകളിലെ പാവയാവാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇദ്ദേഹമിപ്പോൾ. സിദ്ധുവിന്റെ ഈ മാറ്റം പ്രേക്ഷകരെ ആകെ സന്തോഷത്തിലാക്കിയിട്ടുണ്ട്. നേരത്തെ വിമർശിച്ച ആരാധകർ ഇപ്പോൾ ഫാൻസ് ആയി മാറിയിരിക്കുകയാണ്.

  പുതിയ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സുമിത്രയെക്കാളും സിദ്ധുവിനെ കുറിച്ചാണ് അധികം കമന്റുകളും ലഭിക്കുന്നത്. സിദ്ധു അപ്പൂപ്പൻ ഇതു പോലെ മുന്നോട്ട് പോയാൽ ഇഷ്ടപെടുന്ന കുറെ പ്രേക്ഷകർ ഉണ്ടാകും,അവസാനം സിദ്ധു അപ്പൂപ്പനെ ഒരു നോക്കുകുത്തിയുടെ വില പോലും ഇല്ലാതാക്കും വേദിക, എവിടെ പോയി പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വേദിക ആന്റിയുടെ അവസ്ഥ..!!എന്നാലും കോൺഫിഡൻസ് അപാരം തന്നെ, അങ്ങനെ സുമിത്ര ഒരു കാർ എടുക്കുമ്പോഴേക്കും വേദികയും കൂടി കാർ വാങ്ങുന്നു... ഇനി എന്താവുമോ എന്തോ., ഈ സരസ്വതിക്ക് വേറെ പണി ഇല്ലേ ? ഇങ്ങനേം ഇണ്ടോ സാധനങ്ങൾ,ആരെയും വെറുതെ വിടാത്ത സരസ്സു... കുടുംബം കലക്കാൻ വ്രതം എടുത്ത് നടക്കാ,സരസ്വതി വീട്ടിൽ നിന്നു പോയ പകുതി സമാധാനം കിട്ടും, സിദ്ധു ഇപ്പഴാ ഒരു ഭർത്താവ് ആയെ. ഇപ്പോൾ സീരിയസ് ആയി അവതരണം. ഇതുപോലെ തന്നെ പോയാൽ കാണുന്ന പ്രേക്ഷകർക്ക് താൽപ്പര്യം കൂടും. സുമിത്രയെ തകർക്കാൻ നോക്കിയിട്ട് അവസാനം സ്വന്തമായി തകർന്നു കൊണ്ടിരിക്കുന്ന വേദിക ആന്റി..എങ്കിലും അടവുകൾ ഇനീം ബാക്കി. എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ബംഗാളി സീരിയലായ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്ത,കന്നഡ, തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട് . ബാകിയലക്ഷ്മി എന്നാണ് തമിഴ് പതിപ്പിന്റെ പേര്. സ്റ്റാർ വിജയിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. അനുപമയാണ് ഹിന്ദി പതിപ്പ്. സ്റ്റാർ പ്ലസിലെ മികച്ച സീരിയലുകളിലൊന്നാണിത്. സ്റ്റാർ മയിലാണ് തെലുങ്ക് പതിപ്പ് ഇനിന്തി ഗൃഹലക്ഷമി സംപ്രേക്ഷണം ചെയ്യുന്നത്. ആയി കുത്തേ കായ് കർത്തെ മറാത്തി പരമ്പ സ്റ്റാർ പ്രാവാഹിലാണ്, ഇന്തി നിമ്മ ആശ സ്റ്റാർ സുവർണയിൽ സംപ്രേക്ഷണം ചെയ്യുന്നു. ശ്രീമോയീ
  സ്റ്റാർ ജൽഷലാണ് സംപ്രേക്ഷണം ചെയ്യുന്നത്. 2019- 2020 ലാണ് സീരിയലുകൾ ആരംഭിക്കുന്നത്.

  Read more about: serial
  English summary
  Kudumbavilakku Serial Latest Episode; Shivadas Menon to buy a new car for Sumithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X