സുമിത്രയുടെ മറുപടി കേട്ട് സിദ്ധാർത്ഥിന് വീണ്ടും നെഞ്ച് വേദന, കുടുംബവിളക്കിൽ സംഭവ ബഹുലമായ നിമിഷം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന പരമ്പര ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയത്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭവങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. സിനിമ താരം മീരാ വാസുദേവാണ് സുമിത്രായി എത്തുന്നത്. മീരയുടെ ആദ്യത്തെ മലയാളം സീരിയലാണിത്.

സുമിത്ര എന്ന പാവം സ്ത്രീയുടെ അതീജീവനത്തിന്റെ കഥയാണ് കുടുംബ വിളക്ക്. പ്രായമായ മൂന്ന് മക്കളുള്ള ഭർത്താവ് മറ്റൊരു സ്ത്രീയെ തേടി പോകുന്നതും താലിയുടെ പേരിൽ ഭർത്താവിന്റെ സകല കൊള്ളരുതായ്മകളും സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു ടിപ്പിക്കൽ വീട്ടമ്മയാണ് സുമിത്ര. എന്നാൽ എപ്പോഴും ഭർത്താവിന് മുന്നിൽ തല താഴ്ത്തി നിൽക്കാൻ ഈ വീട്ടമ്മ തയ്യാറല്ല,

സുമിത്രയുടെ പുതിയ ജീവിതെ

ഭർത്താവ് സിദ്ധാർത്ഥിന് കാമുകി വേദികയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി ഡിവോഴ്സ് നൽകിയ സുമിത്ര പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ്. സ്വന്തം കാലിൽ നിൽക്കുന്നതിന്റെ ഭാഗമായി പുതിയ ബിസിനസ് സംരംഭം ആരംബിച്ചിരിക്കുകയാണ്. ഇത് സിദ്ധാർത്ഥിനും വേദികയ്ക്കും അമ്മ സാരസ്വതിയ്ക്കും കല്ലുകടിയുണ്ട്. അച്ഛനെ പിന്തുണച്ച് അമ്മയെ വിമർശിച്ച് മൂത്തമകൻ അനിരുദ്ധും അച്ഛനെ ജീവിന് തുല്യം സ്നേഹിക്കുന്ന മകൾ ശീതളും കൂടെയുണ്ട്. അമ്മയുടെ വേദനയിൽ താങ്ങായി രണ്ടാമത്തെ മകൻ പ്രതീഷും ഭർത്യപിതാവും സുമിത്രയ്ക്കൊപ്പമുണ്ട്.

ഡിവോഴ്സ്

വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷവും സുമിത്ര സിദ്ധാർത്ഥിന്റെ വീട്ടിലാണ് താമസം. അച്ഛൻരെ നിർബന്ധപ്രകാരമാണ് സുമിത്ര ആ വീട്ടിൽ താമസിക്കുന്നത്. ഡിവോഴ്സിന് ശേഷം വേദികയെ വിവാഹം ചെയ് ജീവിക്കണമെന്നാണ് സിദ്ധാർത്ഥിന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് സുമിത്രയുമായുള്ള ദീർഘകാലത്തെ വിവാഹജീവിതം നിയമപരമായി വേർ പിരിഞ്ഞത്. എന്നാൽ ഇപ്പോഴും വേദികയുമായുള്ള സിദ്ധാർത്ഥിന്റെ വിവാഹം പ്രതിസന്ധിയിലാണ്. വേദികയ്ക്ക് ഡിവോഴ്സ് നൽകില്ലെന്നുള്ള തീരുമാനത്തിലാണ് ഭർത്താവ് സമ്പത്ത്. വിവാഹ മോചനത്തിനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് വേദിക.

പുതിയ പ്രമോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരമ്പരയുടെ പുതിയ പ്രമോ വീഡിയോയാണ്. വീണ്ടും സിദ്ധാർത്ഥിന് വീണ്ടും സുഖമില്ലാതായിരിക്കുകയാണ്. സുമിത്ര വീട് വിട്ട് ഇറങ്ങുമ്പോഴാണ് പെട്ടെന്ന് അസുഖം വരുന്നത്. ഇത് രണ്ടാം തവണയാണ സിദ്ധു ആശുപത്രിയിലാകുന്നത്. ആദ്യം ഹോസ്പിറ്റിലിൽ താങ്ങായി നിന്നത് സുമിത്രയായിരുന്നു. പുതിയ പ്രമോ വീഡിയോ വൈറലായതോടെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ,

പ്രേക്ഷകരുടെ പ്രതികരണം

വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ് വേദികയുടെ വിവാഹ മോചനത്തിനായുള്ള സിദ്ധാർത്ഥിന്‌റെ അടവാണ് ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് മനസ്സിലാക്കാനുളള ബുദ്ധി സുമിത്രയ്ക്ക് ഉണ്ടെന്ന പ്രേക്ഷകർ പറയുന്നു. ഇത സത്യമാണോ കള്ളമാണോ എന്ന് അറിയാൻ രാത്രി എട്ട് മണി വരെ കാത്തിരിക്കണം. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

നടി അമലാ പോളിന്റെ പുതിയ ചിത്രം

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X