മകന്റെ പ്രണയത്തിന് വേണ്ടി സുമിത്രയുടെ മറ്റൊരു പോരാട്ടം; സഞ്ജന-പ്രതീഷ് വിവാഹത്തിന് കളമൊരുങ്ങുന്നു

റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്ക്. ഇതുവരെ കാണാത്തതിലും മനോഹരമായ സംഭവബഹുലമായ കഥയാണ് സീരിയലില്‍ നടക്കുന്നത്. ഡോക്ടര്‍ ഇന്ദ്രജ ഒരു വില്ലത്തിയെ പോലെ അവതരിച്ചതിന് പിന്നാലെ മറ്റൊരു വില്ലന്‍ കൂടി എത്തിയിരിക്കുകയാണ്.

പ്രതീഷിന്റെ കാമുകിയായിരുന്ന സഞ്ജനയെ വിവാഹം കഴിക്കാനുള്ള താല്‍പര്യത്തോടെയാണ് ഭദ്രന്‍ എന്ന പുതിയൊരു കഥാപാത്രം സീരിയലിലേക്ക് എത്തിയത്. സ്വന്തം മകളുടെ ജീവിതത്തെ കുറിച്ച് യാതൊരു മുന്‍ഗണനയും കൊടുക്കാതെ സഞ്ജനയുടെ പിതാവ് രാമകൃഷ്ണന്‍ മകളെ വില്‍ക്കാനൊരുങ്ങുകയാണ്. ഇതിനിടെ പ്രതീഷ് വില്ലനായി എത്തുമോ എന്ന ആശങ്കയിലാണ് ഇരുവരും.

sumithra-sanjana

പ്രതീഷിനെ ഇതില്‍ നിന്ന് പിന്മാറ്റണമെന്ന് ആവശ്യപ്പെട്ട് സിദ്ദാര്‍ഥിന്റെ അടുത്ത് പോയത് പോലെ സുമിത്രയെ കാണാനും ഭദ്രനും രാമകൃഷ്ണനും പോയിരിക്കുകയാണ്. എന്നാല്‍ സഞ്ജനയ്ക്ക് പ്രതീഷിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആ വിവാഹം തന്നെ നടക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് സുമിത്ര ഇരുവരെയും മടക്കി അയച്ചത്.

എന്തൊരു ക്യൂട്ട് ആണ്, പച്ച സാരിയിൽ മനോഹരിയായി നടി ഐശ്വര്യ നായർ, ചിത്രങ്ങൾ കാണാം

Recommended Video

ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

വീട്ടിലെത്തിയ സുമിത്ര മകനോട് ഇതേ കുറിച്ച് ചോദിക്കുകയും താല്‍പര്യം അറിയുകയും ചെയ്തു. സഞ്ജനയെ വിവാഹം കഴിക്കാന്‍ താല്‍പര്യമാണെന്ന് മുത്തച്ഛനോടും അമ്മയോടും പ്രതീഷ് തുറന്ന് സമ്മതിച്ച് കഴിഞ്ഞു. അടുത്തത് വീട്ടുതടങ്കലില്‍ ആക്കിയ സഞ്ജനയെ മോചിപ്പിക്കുകയാണ്. അത് ഉടനെ നടക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X