For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയെ തകർക്കാനുള്ള പുതിയ തന്ത്രവുമായി വേദിക, ഇക്കുറി കാലിടറുമോ, കുടുംബവിളക്ക് എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. 2020 ജനുവരിയിലാണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. തുടക്കത്തിൽ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ കഥാഗതി മാറിയപ്പോൾ കുടുംബവിളക്കിന് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. ഇപ്പോൾ റേറ്റിങ്ങിൽ ആദ്യ സ്ഥാനമാണ് സീരിയലിനുള്ളത്.

  ദാവണിയിൽ അതീവ സുന്ദരിയായി അമൃത നായർ, പുതിയ ചിത്രം കാണൂ

  ദീപികയ്ക്ക് മൂന്ന് കുട്ടികളെ വേണം, വിവാഹത്തിന് മുമ്പുള്ള നടിയുടെ ആഗ്രഹം ഇങ്ങനെ...

  നടി മീര വാസുദേവാണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. നടിയെ കൂടാതെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. സിനിമ താരം ശരണ്യ ആനന്ദാണ് വില്ലത്തിയായി എത്തുന്നത്. നടിയുടേയും ആദ്യത്തെ പരമ്പരയാണിത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

  ഞങ്ങൾക്ക് ആരുമില്ലെന്ന് പറഞ്ഞത് ഇതുകൊണ്ടാണ്, ആരാധകരുടെ സ്നേഹത്തെ കുറിച്ച് ലേഖ ശ്രീകുമാർ

  സുമിത്രയുടേയും വേദികയുടേയും കഥയാണ് കുടുംബവിളക്ക്. ഇരുവരേയും ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സുമിത്രയെ തോൽപ്പിക്കുക എന്നതാണ് വേദികയുടെ ആഗ്രഹം. ഇതിനായി ഏതറ്റം വരെ പോകനും വേദികയ്ക്ക് മടിയില്ല. സുമിത്രയെ പരാജയപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടെയാണ് സിദ്ധാർത്ഥിനെ വേദിക വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹശേഷം വേദികയുടെ പദ്ധതികൾ മാറുകയായിരുന്നു. വിവാഹ ശേഷമാണ് വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധാർത്ഥിന് മനസ്സിലാവുന്നത്. ഇതോടെ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

  സിദ്ധാർത്ഥുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സുമിത്ര സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്. സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു. ആദ്യത്തെ സംരംഭം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വേദികയ്ക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. സുമിത്രയെ തകർക്കാനുള്ള സകല വഴികളും വേദിക നോക്കിയിരുന്നു. കുടുംബം ശിഥിലമാക്കിയത് പോലെ എളുപ്പമായിരുന്നില്ല സുമിത്രയുടെ ബസിനസ് തകർക്കുക എന്നുള്ളത്. ഇതിനായി പഠിച്ച പണി പതിനെട്ടും വേദിക നേക്കിയിട്ടും നടന്നില്ല. സുമിത്ര ബിസിനസിൽ വിജയം നേടുകയായിരുന്നു.

  ഇപ്പോഴിത സുമിത്രയെ തകർക്കാനുള്ള പുതിയ വഴി നോക്കുകയാണ് വേദിക. രാമകൃഷ്ണനെ കരുവാക്കിയാണ് വേദിക പുതിയ തന്ത്രം മെനയുന്നത്. സുമിത്രയോട് പ്രതികാരത്തിന് ഇല്ലെന്ന് രാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഇത് വേദികയ്ക്ക് കിട്ടിയ വലിയ തിരിച്ചടി ആയിരുന്നു. വേദികയെ കൂടാതെ സുമിത്രയുടെ ഏറ്റവും വലിയ ശത്രുവാണ് രാമകൃഷ്ണനും. രണ്ടാമത്തെ മരുമകൾ സഞ്ജനയുടെ പിതാവാണ് രാമകൃഷ്ണൻ.പ്രതീഷ് സഞ്ജനയെ വിവാഹം കഴിച്ചതോടെയാണ് രാമകൃഷ്ണനവ്‍ സുമിത്രയുടെ ശത്രുപാളയത്തിലായത്. നിരവധി തവണ ഇയാൾ സുമിത്രയെ വെല്ലുവിളിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ രാമകൃഷ്ണന്റെ പുതിയ തീരുമാനം സുമിത്ര അറിഞ്ഞിട്ടില്ല..

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  വേദികയുടെ സുമിത്രയെ തകർക്കാനുള്ള ഒരു പ്ലാനും നടക്കില്ല അവസാനം വിജയം സുമിത്രക്കൊപ്പം തന്നെയായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. വേദിക ആന്റി നവീന്റെ സഹായ പ്രകാരം സുമിത്രയേ കുടുക്കാനുള്ള പുതിയ പ്ലാനുമായി കളത്തിൽ ഇറങ്ങിക്കഴിഞ്ഞു.."വേദികയുടെ തൊലിക്കട്ടി അപാരം തന്നെ,തോൽക്കുമെന്ന് ഉറപ്പുള്ള കളിക്കാണ് വേദിക വീണ്ടും ഇറങ്ങുന്നത്... "ലേ വേദിക ആന്റി: പരാജയം എന്റെയൊരു വീക്നെസ് ആയിപ്പോയി സുമിത്രേ,ഇത്തവണ സുമിത്ര മാത്രമല്ല ഒറിജിനൽ രാമകൃഷ്ണനും വേദികയെ ഭിത്തിയിൽ ഓടിക്കാൻ സാധ്യതയുണ്ട്.... രാമകൃഷ്ണനും കൂടി സുമിത്രയുടെ കൂടിയാൽ ആ സൈഡ് ഒന്നൂടെ സ്‌ട്രോങ് ആവും,വെറുതെ ഇരിക്കുന്ന രാമകൃഷ്ണനെയും ആപ്പിലാക്കാൻ പ്ലാൻ ഇടുന്നു വേദിക ഇവർക്ക് വേറേ പണിയൊന്നുമില്ലേ നവിനിനും ആൾമാറാട്ടത്തിന് ശിക്ഷ വാങ്ങി കൊടുക്കും ഇവൾ ആകെ ജഗപൊക എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: serial
  English summary
  Kudumbavilakku Serial Latest Episode; Vedika's New Plane To Sumithra Business Destroy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X