ഭാര്യയുടെ കള്ളത്തരം മനസിലാക്കി സിദ്ധാര്‍ഥ്; കുടുംബവിളക്ക് പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ മറ്റൊരു ട്വിസറ്റ്
കുടുംബവിളക്ക് പ്രേക്ഷകരെ എല്ലാം നിരാശയിലാക്കി കൊണ്ടാണ് സുമിത്രയെ ലോക്കപ്പില്‍ അടച്ചിരിക്കുന്നത്. തെറ്റ് ഒന്നും ചെയ്തിട്ടില്ലെങ്കിലും കള്ളക്കേസില്‍ കുടുങ്ങിയ സുമിത്രയ്ക്ക് ജയിലില്‍ ഒരു രാത്രി കഴിയേണ്ട അവസ്ഥ വന്നിരിക്കുകയാണ്. വേദികയുടെ കുബുദ്ധിയാണ് ഇതിന് പിന്നിലെന്ന് എല്ലാവരും അറിയാന്‍ ബാക്കി നില്‍ക്കുക ആണെങ്കിലും ശ്രീനിലയം വീടിന് ഇത് വലിയൊരു ആഘാതം സൃഷ്ടിച്ചു. പോലീസ് സുമിത്രയെ കൊണ്ട് പോകുന്നത് കണ്ട് കുഴഞ്ഞ് വീണ ശിവദാസ മേനോന്‍ ആശുപത്രിയില്‍ തുടരുകയാണ്.
സുമിത്രയുടെ അഭാവം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ സിദ്ധാര്‍ഥ് അവിടെ ചെന്ന് മക്കളെ ആശ്വസിപ്പിക്കുന്നുണ്ട്. അവിടെയും സ്വന്തം അമ്മ സുമിത്രയെ കുറ്റം പറയുന്നതിനെ സിദ്ധു ശക്തമായി എതിര്‍ത്തു. ഇതുവരെ സുമിത്രയെ മോശക്കാരിയാക്കുന്നതില്‍ മുന്നില്‍ നിന്ന സിദ്ധാര്‍ഥിന് വന്ന മാറ്റം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട് തുടങ്ങി. എന്നാല്‍ വേദികയുടെ കള്ളക്കളി തീരാന്‍ സമയമായെന്നാണ് പുതിയ പ്രൊമോ വീഡിയോ നല്‍കുന്ന സൂചനകള്‍. ഭാര്യയെ സിദ്ധു തന്നെ സംശയിച്ച് തുടങ്ങിയിരിക്കുകയാണ്.

മുന്‍പ് സുമിത്രയെ കുടുക്കാന്‍ വഴി അന്വേഷിക്കുമ്പോഴാണ് വനിത സംരംഭകയുടെ കള്ളത്തരം പിടിച്ചെന്ന തരത്തിലൊരു വാര്‍ത്ത വേദിക കാണുന്നത്. ആ വഴിയിലൂടെ തന്നെ കള്ളക്കേസ് ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ വേദിക ആ വാര്‍ത്ത എടുത്ത് വെച്ചത് കണ്ട സിദ്ധുവിന്റെ മനസിലേക്ക് ചില സംശയങ്ങള്‍ കടന്ന് വന്നു. ഇടയ്ക്ക് പാസ്‌പോര്‍ട്ട് ആവശ്യത്തിന് എന്ന് പറഞ്ഞ് ഡിസിപിയുടെ ഓഫീസിലേക്ക് വേദിക പോയതുമെല്ലാം കൂട്ടി വായിച്ചപ്പോള്‍ സിദ്ധാര്‍ഥിന് കാര്യങ്ങളില്‍ ചില വ്യക്തത വന്നു.

രാമകൃഷ്ണനൊപ്പം സുമിത്രയെ കുടുക്കിയതില്‍ വേദികയ്ക്ക് പങ്കുണ്ടോന്ന് അദ്ദേഹം സംശയിക്കുന്നുണ്ട്. ഇക്കാര്യം നേരിട്ട് ചോദിച്ചെങ്കിലും വേദിക സമ്മതിച്ചില്ല. എന്നാല്‍ അങ്ങനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കത് ഒരിക്കലും ക്ഷമിക്കാന്‍ പറ്റിയെന്ന് വരില്ലെന്ന മുന്നറിയിപ്പ് കൂടി സിദ്ധു നല്‍കി കഴിഞ്ഞു. ഇതോടെ വേദിക പ്രതിസന്ധിയിലായി. നടന്ന കാര്യങ്ങളിലെ സത്യാവസ്ഥ സിദ്ധു മനസിലാക്കി കഴിഞ്ഞാല്‍ തന്റെ കാര്യത്തിലൊരു തീരുമാനം ആവുമെന്നത് വേദിക മനസ്സിലാക്കി. ഇതിന്റെ ഭയവും അവര്‍ക്കുണ്ട്.

അതേ സമയം സിദ്ധാര്‍ഥും വേദികയെ സംശയിച്ച് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സത്യം സിദ്ധു അറിയുന്ന ആ നിമിഷത്തിന് വേണ്ടിയാണ് ഇനി കാത്തിരുന്നത്. സുമിത്രയെ വഞ്ചിച്ച വേദിക ഇനി കുറച്ച് അനുഭവിക്കട്ടെ. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്ന് പറഞ്ഞ പോലെ വേദിക, സുമിത്രയ്ക്ക് വേണ്ടി ഒരുക്കിയ കെണിയില്‍ വേദിക തന്നെ വീഴുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് സുമിത്ര ജയിലില്‍ കിടന്നപ്പോള്‍ തന്നെ സുമിത്ര വേദികയുടെ മുമ്പില്‍ തോറ്റു. ഇവിടെ കഥയില്‍ ട്വിസ്റ്റ് കൊണ്ട് വരണമെന്നാണ് പ്രൊമോ വീഡിയോയുടെ താഴെയുള്ള കമന്റുകളില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
Recommended Video

എത്രയും പെട്ടന്ന് സുമിത്രയുടെ നിരപരാധിത്വം തെളിയണം. അല്‍പ്പം വൈകി ആണെങ്കില്‍ പോലും സിദ്ധുവിന് നല്ല ബുദ്ധി ഉദിച്ചത് നല്ല ലക്ഷണമാണ്. തന്റെ കുടുംബത്തിന് മാനഹാനി വരുത്തുകയും അച്ഛനെ ആശുപത്രിയില്‍ വരെ എത്തിച്ചതിന് പിന്നില്‍ വേദികയാണെന്ന് അറിഞ്ഞാല്‍ സിദ്ധുവിന് അത് പൊറുക്കാന്‍ പറ്റിയെന്ന് വരില്ല. രണ്ട് ദിവസം മുന്‍പ് പുറത്ത് വന്ന പ്രൊമോയില്‍ വേദിക വീട് വിട്ട് ഇറങ്ങി പോവുന്നത് കാണിച്ചിരുന്നു. അത് സിദ്ധു ഇറക്കി വിട്ടതായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും സുമിത്രയുടെ തിരിച്ച് വരവിനാണ് ഏവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











