പ്രതീഷ് സഞ്ജനയെ വിവാഹം കഴിക്കും; കുടുംബവിളക്കില്‍ നടക്കാന്‍ പോവുന്ന അടുത്ത ട്വിസ്റ്റിന് കളമൊരുങ്ങുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി കുടുംബവിളക്ക് വിജയയാത്ര തുടരുകയാണ്. ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് സീരിയലുകളെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് സീരിയല്‍. സുമിത്രയുടെ ഓരോ വിജയങ്ങളും വേദികയുടെ ഓരോ പരാജയങ്ങളും തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. പുതിയതായി കാര്‍ വാങ്ങാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് സുമിത്ര.

ഇതിനിടയില്‍ സുമിത്രയുടെ മകന്‍ പ്രതീഷിന്റെ വിവാഹം ഉടനെ ഉണ്ടാവുമെന്ന സൂചനകള്‍ വരികയാണ്. പ്രതീഷിന്റെ മുന്‍കാമുകിയായിരുന്ന സഞ്ജനയുടെ ഭര്‍ത്താവ് അടുത്തിടെ മരിച്ചിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമായി യാതൊരു ബന്ധവും സഞ്ജനയ്ക്ക് ഇല്ലായിരുന്നു. വീട്ടുകാരുടെ പിടിവാശി കാരണമാണ് പ്രതീഷുമായി സഞ്ജനയ്ക്ക് പിരിയേണ്ടി വന്നത്.

pradeesh

ഭര്‍ത്താവിന്റെ വേര്‍പാടില്‍ സങ്കടപ്പെട്ടിരിക്കുന്ന സഞ്ജനയെ ആശ്വസിപ്പിക്കാനാണ് പ്രതീഷ് കഴിഞ്ഞ എപ്പിസോഡില്‍ വിളിക്കുന്നത്. ഇത് ഇഷ്ടപ്പെടാതെ സഞ്ജനയുടെ പിതാവ് പ്രതീഷിന്റെ സ്റ്റുഡിയോയില്‍ പോയി വഴക്ക് ഉണ്ടാക്കുന്നുണ്ട്. ഇതറിഞ്ഞ് പ്രതീഷിന്റെ അങ്കിളായ ശ്രീകുമാര്‍ സഞ്ജനയുടെ വീട്ടില്‍ വഴക്ക് ഉണ്ടാക്കാന്‍ പോവുകയാണ്.

വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

ഒടുവില്‍ സഞ്ജനയുടെ പിതാവ് രാമകൃഷ്ണനും ശ്രീകുമാറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. മകളെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് താക്കീത് രാമകൃഷ്ണന്‍ നല്‍കിയപ്പോള്‍ പ്രതീഷ് സഞ്ജനെ വിവാഹം ചെയ്യുമെന്ന് അറിയിച്ച് ശ്രീകുമാര്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ മകള്‍ക്ക് മറ്റൊരു വരനെ കണ്ടുപിടിച്ച് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് രാമകൃഷ്ണന്‍. അതില്‍ നിന്നും രക്ഷപ്പെടുത്തി സഞ്ജനയെ പ്രതീഷുമായി ഒന്നിപ്പിക്കുന്ന രംഗങ്ങളായിരിക്കും ഇനി കാണാന്‍ പോവുക.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X