വേദികയുടെ പ്ലാനുകളെല്ലാം പൊളിഞ്ഞു; സുമിത്രയെ തോല്‍പ്പിക്കാനുള്ള അവസാന ശ്രമവും പാളിയ അവസ്ഥയില്‍ വേദിക

മലയാളത്തിലെ മികച്ച സീരിയലുകളില്‍ ഒന്നായി മാറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന കുടുംബവിളക്കിന്റെ കഥ പ്രേക്ഷകരെയും ആവേശത്തിലാക്കുന്നു. സുമിത്രയുടെയും വേദികയുടെയും കഥയില്‍ നിന്നും ഇപ്പോള്‍ പ്രതീഷിന്റെ വിവാഹത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രതീഷ് മുന്‍പ് സ്‌നേഹിച്ചിരുന്ന സഞ്ജന തന്നെയാണ് വധു.

സഞ്ജനയുടെ പിതാവിന് ഇഷ്ടമില്ലാത്തത് കൊണ്ട് മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് ലക്ഷ്യം. എന്നാല്‍ പിതാവിന്റെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് സഞ്ജന അറിയിച്ച് കഴിഞ്ഞു. പ്രതീഷ് തന്നെ വിവാഹം കഴിക്കുമെന്ന് വാക്ക് കൊടുത്തതോടെ ഈ പ്രതീഷയിലാണ് സഞ്ജന. മകനെ കൊണ്ട് എങ്ങനെയെങ്കിലും സഞ്ജനെയെ വിവാഹം കഴിപ്പിക്കാന്‍ സുമിത്ര ഒരുങ്ങി കഴിഞ്ഞു.

kudumbavilakku-

എന്നാല്‍ എങ്ങനെയും ഈ വിവാഹം മുടക്കണം എന്ന ലക്ഷ്യത്തിലാണ് വേദിക. ഭര്‍ത്താവായ സിദ്ധാര്‍ഥിനോട് ഇക്കാര്യം പറഞ്ഞെങ്കിലും വേദിക പ്രതീക്ഷിച്ചത് പോലെ ഒന്നും നടന്നില്ല. പിന്നാലെ സിദ്ധാര്‍ഥിന്റെ മൂത്തമകനായ അനിരുദ്ധിനെയും ഈ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും സിദ്ധാര്‍ഥിന്റെ മുന്നറിയിപ്പ് കാരണം അനിരുദ്ധും വേദികയെ പിന്തുണച്ചില്ല. ഏറ്റവുമൊടുവില്‍ സുഹൃത്തായ നവീന്റെ സഹായമാണ് വേദിക തേടിയത്.

സഞ്ജനയെ പ്രതീഷ് തട്ടി കൊണ്ട് പോകുമെന്ന് പിതാവിനെ വിളിച്ച് അറിയിച്ചെങ്കിലും അത് വേദിക തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. തിരക്കിനിടയില്‍ വേദികയുടെ ഫോണില്‍ നിന്ന് തന്നെ വിളിച്ചതാണ് അതിന് കാരണം. ഇതോടെ ഈ വിവാഹം മുടക്കാനായി വേദിക ശ്രമിച്ച എല്ലാ അടവുകളും പൊളിയുകയാണ്. എന്നാല്‍ പോലീസിന്റെ അകമ്പടിയോടെ മകളുടെ വിവാഹം നടത്താനാണ് സഞ്ജനയുടെ പിതാവ് രാമകൃഷ്ണന്റെ തീരുമാനം.

Recommended Video

ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്

സുമിത്രയുമായി അടുത്ത സൗഹൃദത്തിലൂടെ സിഐ തന്നെ വിവാഹ കാര്യത്തില്‍ ഇടപ്പെട്ടതോടെ സഞ്ജന-പ്രതീഷ് വിവാഹം മനോഹരമായി തന്നെ നടക്കുമെന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്. ഒപ്പം പ്ലാനുകളെല്ലാം പൊളിച്ച് വേദികയുടെ മുന്നില്‍ ഒരു തവണ കൂടി സുമിത്ര വിജയിക്കുന്നതും കാണാം.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X