കുടുംബവിളക്കിൽ മറ്റൊരു രണ്ടാം വിവാഹം കൂടി നടക്കുന്നു; സുമിത്രയ്ക്ക് ഒരു മരുമകള്‍ കൂടി എത്തുകയാണ്
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് കുടുംബവിളക്ക്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരമ്പര എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് സീരിയല്‍. പുത്തന്‍ കഥയും കഥാപാത്രങ്ങളുമെല്ലാം വന്നതോടെയാണ് റേറ്റിങ്ങിലും കുടുംബവിളക്ക് കുതിപ്പ് തുടരുന്നത്.
ഏറെ കാലത്തിന് ശേഷം പ്രതീഷിന്റെ പ്രണയിനിയായിരുന്ന സഞ്ജനയും പിതാവുമൊക്കെ കഥയിലേക്ക് എത്തിയിരിക്കുകയാണ്. സഞ്ജനയുടെ ഭര്‍ത്താവ് മരിച്ചതോടെ ആശ്വസിപ്പിക്കാന്‍ പ്രതീഷും അമ്മ സഞ്ജനയും വന്നിരുന്നു. ഇതോടെ പിതാവ് അനിഷ്ടം അറിയിക്കുകയും സഞ്ജനയെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണിപ്പോള്‍.

രാജീവ് എന്നൊരു കഥാപാത്രമാണ് പുതിയതായി സീരിയലിലേക്ക് എത്തിയത്. നാല്‍പത്തിയെട്ട് വയസുകാരനും രണ്ട് കുട്ടികളുടെ അച്ഛനുമായ രാജീവ് സഞ്ജനയെ വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ച് കഴിഞ്ഞു. ബിസിനസ് ലാഭം മുന്‍നിര്‍ത്തി പിതാവ് ഈ വിവാഹത്തിന് സമ്മതം മൂളിയതോടെ സഞ്ജന പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടാമതും സഞ്ജനയുടെ വിവാഹ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്.
വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം
വിവാഹവേഷത്തില്‍ അതീവ സുന്ദരിയാവുന്ന സഞ്ജനയുടെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നത്. എന്നാല്‍ വിവാഹത്തിനിടെ ഒരു ട്വിസ്റ്റ് ആയി പ്രതീഷ് തന്നെ സഞ്ജനയെ വിവാഹം കഴിക്കുമെന്നാണ് അറിയുന്നത്. പരമ്പരയില്‍ പ്രതീഷിന്റെ അനിയത്തി ശീതല്‍ ആയിട്ടെത്തുന്ന അമൃത നായര്‍ പങ്കുവെച്ച വീഡിയോയും ചിത്രങ്ങളുമെല്ലാം ആ സൂചന നല്‍കുന്നതാണ്.


Click it and Unblock the Notifications