കുടുംബവിളക്കിലേക്ക് പുതിയ ശീതളെത്തുന്നു; പ്രേക്ഷകരുടെ പ്രിയങ്കരിയാവാന്‍ പോവുന്നത് ഈ താരസുന്ദരി
റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് കുടുംബവിളക്ക് സീരിയല്‍. ആഴ്ചകളായി കുടുംബവിളക്ക് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പുതിയ കഥകളും പ്രശ്‌നങ്ങളുമെല്ലാം ചേര്‍ന്ന് സംഭവബഹുലമായ നിമിഷങ്ങളാണ് സീരിയലില്‍ നടക്കുന്നത്. സീരിയലില്‍ പ്രേക്ഷകര്‍ കാണുന്നത് മാത്രമല്ല ലൊക്കേഷനിലെ നിമിഷങ്ങള്‍ ഓരോന്നായി താരങ്ങള്‍ തന്നെ പങ്കുവെക്കുന്നത് പതിവാണ്.
ഇതിനിടയിലാണ് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത പുറത്ത് വന്നത്. പരമ്പരയില്‍ ശീതളായി അഭിനയിക്കുന്ന അമൃത നായര്‍ ഇനി മുതല്‍ സീരിയലില്‍ ഉണ്ടാവില്ലെന്നുള്ള കാര്യം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. പെട്ടെന്ന് അമൃത സീരിയലില്‍ നിന്ന് പോവാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് പ്രേക്ഷകര്‍. ഒപ്പം പുതിയ ശീതളായി വരുന്നത് ആരാണെന്ന് അറിയാനുള്ള ആകാംഷയും എല്ലാവര്‍ക്കുമുണ്ട്.

നടി പാര്‍വതി വിജയ് ആയിരുന്നു തുടക്കത്തില്‍ കുടുംബവിളക്കിലെ ശീതളായി അഭിനയിച്ചിരുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെങ്കിലും വിവാഹം കഴിഞ്ഞതോടെ പാര്‍വതി സീരിയലില്‍ നിന്നും മാറി. ആ സമയത്ത് പ്രേക്ഷകരെല്ലാം പാര്‍വതിയുടെ പിന്മാറ്റത്തെ എതിര്‍ത്തിരുന്നെങ്കിലും അമൃതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഏറെ കാലമായി കുടുംബവിളക്കില്‍ സജീവമായി നിന്ന അമൃത തന്നെ പ്രശസ്തയാക്കിയ സീരിയലിനെ കുറിച്ച് വാതോരാതെ സംസാരിക്കാറുമുണ്ടായിരുന്നു. പാര്‍വതിയ്ക്കും അമൃതയ്ക്കും ശേഷം ഇനി ശീതളായി അഭിനയിക്കാന്‍ പോവുന്നത് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ ആണെന്നാണ് അറിയുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തികദീപം സീരിയലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീലക്ഷ്മിയാണ്. അമൃത പോയതോടെ ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തിയെന്നാണ് അറിയുന്നത്.

പാര്‍വതിയ്ക്കും അമൃതയ്ക്കും ശേഷം ഇനി ശീതളായി അഭിനയിക്കാന്‍ പോവുന്നത് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ ആണെന്നാണ് അറിയുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തികദീപം സീരിയലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീലക്ഷ്മിയാണ്. അമൃത പോയതോടെ ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തിയെന്നാണ് അറിയുന്നത്. കാര്‍ത്തികദീപത്തില്‍ മാളു എന്ന വേഷമാണ് ശ്രീലക്ഷ്മി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ വാര്‍ത്ത സത്യമാണോ എന്നറിയാന്‍ പുതിയ എപ്പിസോഡ് വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

അമൃതയുടെ പിന്മാറ്റത്തിന്റെ കാരണം അന്വേഷിക്കുകയാണ് ഏവരും. വളരെ കുറഞ്ഞ കാലം കൊണ്ട് കുടുംബവിളക്ക് പ്രേക്ഷകര്‍ക്കിടയില്‍ അമൃതയുണ്ടാക്കിയ ഓളം വളരെ വലുതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നിരുന്നാലും സിനിമയിലേക്കോ മറ്റ് വര്‍ക്കിന്റെ ആവശ്യത്തിലോ അമൃത പോവുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. എവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കട്ടേ എന്ന ആശംകസളാണ് വരുന്നത്.

കുടുംബവിളക്ക് സീരിയലില്‍ മുന്‍പും താരങ്ങള്‍ മാറി വന്നിരുന്നു. അനിരുദ്ധ് ആയി ആദ്യം അഭിനയിച്ചിരുന്നത് നടന്‍ ശ്രീജിത്ത് വിജയ് ആയിരുന്നു. കുറേ കാലം ശ്രീജിത്ത് ആയിരുന്നെങ്കിലും പിന്നീട് താരം മാറി ആനന്ദ് വന്നു. അതുപോലെ വേദിക ആയി അഭിനയിച്ചത് അമേയ എന്ന നടിയാണ്. കഴിഞ്ഞ ലോക്ഡൗണില്‍ അമേയ മാറി നടി ശരണ്യ ആനന്ദ് എത്തി. ഏറ്റവും മനോഹരമായി വേദികയെ അവതരിപ്പിക്കാന്‍ ശരണ്യയ്ക്ക് സാധിക്കുന്നുണ്ട്. അതുപോലെ പുതിയതായി വരുന്ന ശീതളിനും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

അതേ സമയം സീരിയലിൽ സംഭവബഹുലമായ നിമിഷങ്ങളാണ് നടക്കുന്നത്. സുമിത്രയും സിദ്ധാർഥും തമ്മിലുള്ള രഹസ്യ സംഭാഷണം ഒളിഞ്ഞ് കേട്ട വേദികയ്ക്ക് പണി കിട്ടിയിരിക്കുകയാണ്. ബാങ്കിൽ നിന്നും മോഷണശ്രമം ആരോപിച്ച് വേദികയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കൃത്യസമത്ത് സുമിത്രയും ശ്രീകുമാറും കൂടി സ്റ്റേഷനിൽ വന്നതോടെ ആ കാഴ്ച കാണുകയും ചെയ്തു. വേദികയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. ഇനിയുള്ള എപ്പിസോഡുകളിലും വേദികയുടെ പരാജയവും സുമിത്രയുടെ വിജയങ്ങളുമായിരിക്കും എന്നുള്ള കാര്യം വ്യക്തമാണ്. ഏതായാലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്നോട്ട് പോവുന്നുണ്ട് എന്നതാണ് വലിയ ആശ്വാസമെന്നാണ് പൊതുവേയുള്ള അഭിപ്രായം


Click it and Unblock the Notifications











