For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയെ പോലീസ് സ്റ്റേഷനിൽ പോയി കണ്ട് വേദിക. അടിപതറി സുമിത്ര, കുടുംബവിളക്ക് എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. Jബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ആദ്. സ്ഥാനത്താണ് സീരിയൽ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിലും മികച്ച സ്വീകാര്യതയാണ് സീരിയലിനുള്ളത്.

  kudumbavilakku

  മലയാളത്തിൽ നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രമാണിത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണകുമാർ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മാതാവ്, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സീരിയലിനെ പോലെ തന്നെ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  സിനിമയിൽ കാണുന്ന വില്ലനല്ല ജീവിതത്തിൽ,ജോണുമായുള്ള വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  മീരവാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സുമിത്രയുടെ ഭാർത്താവ് ആണ് സിദ്ധാർത്ഥ്. ഇവരുടെ ജീവിതത്തിലേയ്കക് വേദിക എത്തുന്നതോടെയാണ് കഥ മാറുന്നത്. സുമിത്രയെ തോൽപ്പിക്കുക എന്നതാണ് വേദികയുടെ ലക്ഷ്യം. ഇതിനായി പല വഴികളും നോക്കുകയാണ്. എന്നാൽ അവസാനം പരാജയമാണ് വേദികയ്ക്ക് ലഭിക്കുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. വേദികയുടെ ചതിയിൽ അകപ്പെട്ട് സുമിത്ര പോലീസിന്റെ പിടിയിലായിരിക്കുകയാണ്. സുമിത്രയുടെ കമ്പനിയിലെ ജോലിക്കാരിയെ കൂട്ട്പിടിച്ചാണ് ഇക്കുറി വേദിക ചതിയൊരിക്കിയത്. വേദികയുടെ പ്ലാനിൽ കൃത്യമായി സുമിത്ര കുടുങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കുറി എല്ലാ തെളിവും സുമിത്രയ്ക്ക് എതിരാണ്. ഇപ്പോൾ അടിപതറിയെങ്കിലും അവസാന വിജയം സുമിത്രയ്ക്ക് തന്നെയായിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ട്വിസ്റ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  നീയും ഞാനും സീരിയലിൽ നിന്ന് മങ്ക മഹേഷ് പിൻമാറി, പകരം മറ്റൊരു താരം, നടി മാറിയത് ഇത് കൊണ്ടോ...

  എത്രയും വേഗം സത്യം തെളിയണമെന്നാണ് പ്രേക്ഷകർ പറയുന്നത്. സത്യം തെളിഞ്ഞ് അവസാനം സുമിത്രയുടെ നിരപരാധിത്വം മനസ്സിലാകുന്നത് കാണാൻ കട്ട കാത്തിരിപ്പാണ്...!!"ഇതിന്റെ പിന്നിൽ കളിച്ച വേദികക്ക് തിരിച്ചടികൾ കിട്ടണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ,ഇത് വേദിക കാണുന്ന സ്വപ്നം ആണ്. വേദികക്ക് ഉള്ളിൽ ഭയം ഉണ്ടാവുമല്ലോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കൂടാതെ സിദ്ധു വേദികയെ രക്ഷിക്കണമെന്നും പ്രേക്ഷകർ പറയുണ്ട്. സിദ്ധു വേണം സുമിത്രയേ രക്ഷിക്കാൻ... എങ്കിലേ വേദികക്ക് അത് ഇരട്ടി പ്രഹരം ആകൂവെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. സിദ്ധു ഇപ്പൊൾ ഇടക്ക് തല കാണിച്ചിട്ട് പൊവറേ ഒള്ളു സീരിയലിൽ എന്നാലും അപ്പോഴെല്ലാം മാസ്സ് പെർഫോമൻസും ആയിരിക്കും. സിദ്ധു വേദികയെ വലിച്ചെറിഞ്ഞ് പാവം സുമിത്രയെ രക്ഷിക്കു. താങ്കളുടെ മൂന്നു മക്കളുടെ അമ്മയാണ് സുമിത്ര സുമിത്രയെ പോലെ ഒരു ഭാര്യയെ കിട്ടാൻ ആരും ആഗ്രഹിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  ലോക്കപ്പിലാണെങ്കിലും സുമിത്രയ്ക്ക് ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവരർത്തിക്കുകയാണ് . എന്നാൽ പോലീസ് ഇത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല. സുമിത്രയെ പോലെ തന്നെ ആരാധകർക്കും ഇക്കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. തെറ്റ് ചെയ്യാത്തവർ ഒരിക്കിലും ശിക്ഷയെ കുറിച്ചൊർത്ത് പേടിക്കേണ്ട കാര്യമില്ലെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ സുമിത്ര ഒളിവിൽ പോവേണ്ട ആവശ്യമൊന്നുമില്ലെന്നും എന്തും ചങ്കൂറ്റത്തോടെ നേരിടണമെന്നും ആരാധകർ പറയുന്നുണ്ട്. വേദികയും കൂട്ടരും ചേർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കിയ ഈ പ്ലാനും പൊളിയുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്രയോട് പെരുതി ജയിക്കാനാണ് ആരാധകർ പറയുന്നത്. .

  Read more about: serial
  English summary
  Kudumbavilakku serial Latest Vedhika Visit Sumithra In Jail,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X