സുമിത്രയെ വേര്‍പിരിയാനൊരുങ്ങി സിദ്ധാര്‍ഥ്; വീണ്ടും ട്വിസ്റ്റുമായി കുടുംബവിളക്ക് സീരിയല്‍, വീഡിയോ വൈറലാവുന്നു

തിയറ്ററുകള്‍ അടച്ച് പൂട്ടിയതോടെ ലോക്ഡൗണ്‍ കാലത്ത് സിനിമകളെക്കാളും സീരിയലുകള്‍ക്ക് പ്രചാരം ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് ജനപ്രീതി നേടിയിരുന്നു. നടന്‍ അജു വര്‍ഗീസ് പരമ്പരയില്‍ അതിഥി വേഷത്തിലെത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞു. അപൂര്‍വ്വമായി സീരിയലുകളില്‍ സംഭവിക്കുന്നതായിരുന്നു ഇത്.

സീരിയലില്‍ അഭിനയിക്കാന്‍ എത്തിയതിന്റെ പേരില്‍ അജു വര്‍ഗീസും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പരമ്പരയ്ക്കുള്ളില്‍ ചില ട്വിസ്റ്റുകള്‍ നടക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്. സിദ്ധാര്‍ഥും സുമിത്രയും തമ്മില്‍ വേര്‍പിരിയാനൊരുങ്ങുകയാണ്. പുറത്ത് വന്ന പ്രൊമോ വീഡിയോ ശ്രദ്ധേയമാവുകയാണ്.

 kudumbavilakk

'സുമിത്രയുമായി വിവാഹമോചനം നടത്തുമെന്നും ശേഷം വേദികയെ വിവാഹം കഴിക്കാമെന്നും സിദ്ധാര്‍ഥ് പറയുന്നു. നമ്മളെ പരിഹസിക്കുന്നവര്‍ക്ക് കൊടുക്കാനുള്ള മറുപടി അത് മാത്രമാണ്. സുമിത്രയുമായുള്ള എന്റെ ജീവിതം അവസാനിക്കാന്‍ പോവുന്നു. നമ്മുടെ ജീവിതം ആരംഭിക്കാനുള്ളതെല്ലാം ഇനി ചെയ്ത് തുടങ്ങണമെന്നും സിദ്ധാര്‍ഥ് പറയുന്നു.

വൈകാതെ സുമിത്രയോടും ഇക്കാര്യം പറയുകയാണ്. ഡിവോഴ്‌സിന് അനുകൂലമായ വിധി പത്താം തീയ്യതി ഉണ്ടാവുമെന്ന് പറഞ്ഞ സിദ്ധാര്‍ഥിനോട് സമ്പത്ത് വേദികയെ ഡിവോഴ്‌സ് ചെയ്താല്‍ അല്ലേ നിങ്ങള്‍ വിവാഹിതരാവുകയുള്ളുവെന്ന് സുമിത്ര ചോദിക്കുന്നു.

വീഡിയോ കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X