രണ്ടും കല്‍പ്പിച്ച് സുമിത്ര ഇറങ്ങി; ഈ ബോള്‍ഡാണ് ഞങ്ങൾ കാത്തിരുന്നതെന്ന് ആരാധകർ, വേദികയെ തള്ളി പറഞ്ഞ് സിദ്ദു

മാസങ്ങളായി കുടുംബവിളക്ക് സീരിയലാണ് ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമത് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴചകളില്‍ സാന്ത്വനം ഒന്നാമത് എത്തുകയും കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കഥയില്‍ വന്ന മാറ്റം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞതോടെയാണ് റേറ്റിങ്ങിലും താഴേക്ക് പതിച്ചത്. എന്നാല്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് സീരിയലിപ്പോള്‍. അതില്‍ പ്രധാന കാര്യം പ്രേക്ഷകരുടെ അഭിപ്രായത്തിന് അനുസരിച്ച് കഥയില്‍ ട്വിസ്റ്റ് കൊണ്ട് വന്നതോടയായിരുന്നു.

അവധി ആഘോഷത്തിനിടയിൽ നിന്നുള്ള ഫോട്ടോഷൂട്ട്, സാക്ഷി മാലിക്കിൻ്റെ പുത്തൻ ചിത്രങ്ങളിതാ

കള്ളക്കേസില്‍ കുടുക്കി സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നതും ഒരു രാത്രി ലോക്കപ്പില്‍ കഴിയേണ്ടി വന്നതുമൊക്കെയാണ് കഴിഞ്ഞ ആഴ്ചയിലെ ഹൈലൈറ്റ്. വേദികയുടെ ചതിയില്‍ കുടുങ്ങിയ സുമിത്ര താന്‍ തെറ്റ് ചെയ്യാത്തത് കൊണ്ട് പേടിക്കാനില്ലെന്നുള്ള നിലപാടിലായിരുന്നു. വിചാരിച്ചത് പോലെ സത്യം തെളിയുകയും സുമിത്ര വീട്ടിലേക്ക് വരികയും ചെയ്തു. പക്ഷേ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന് പറഞ്ഞത് പോലെ വേദികയ്ക്ക് ജയിലില്‍ പേവേണ്ടി വന്നിരിക്കുകയാണ്. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറയുന്നത്.

വേദികയെ പോലീസ് കൊണ്ട് പോകുന്നു

സുമിത്ര വീട്ടിലേക്ക് വന്ന് കയറിയ ഉടന്‍ വേദികയെ പോലീസ് കൊണ്ട് പോയി. മുന്‍ഭാര്യയായ സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയത് വേദിക ആണെന്ന് അറിഞ്ഞതോടെ സിദ്ധാര്‍ഥ് വേദികയെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ സാധിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ വേദികയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങേണ്ട അവസ്ഥയായി. സിദ്ധുവിന്റെ അമ്മയായ സരസ്വതി വേദികയെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സിദ്ധാര്‍ഥ് തന്റെ നയം വ്യക്തമാക്കി. ഇതോടെ പ്രേക്ഷകരും സിദ്ധുവിന്റെ ആരാധകരായി മാറിയിരിക്കകുയാണ്.

ഭാര്യയെ തള്ളി പറഞ്ഞ് സിദ്ധാർഥും

സിദ്ധുവിന്റെ ഇന്നലത്തെ പെര്‍ഫോമന്‍സ് അത് എടുത്ത് പറയേണ്ടതാണ്. അഭിനയിച്ചു തകര്‍ത്തെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സിദ്ധാര്‍ഥിന് ഇപ്പോഴാണ് ബുദ്ധി ഉദിക്കുന്നത്. ഈ വിവരം ആദ്യമേ ഉണ്ടായെങ്കില്‍ വേദികയേ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടി വരില്ലായിരുന്നു. അന്ന് സുമിത്രയെ മാത്രം സ്‌നേഹിച്ചിരുന്നെങ്കില്‍ തന്റെ കുടുംബജീവിതം സന്തോഷമായി തന്നെ ഇരുന്നേനെ എന്ന ബോധ്യം സിദ്ധുവിന് വന്നിരിക്കുകയാണ്. വേദിക കൂടി പോയ സ്ഥിതിയ്ക്ക് വൈകാതെ സിദ്ധാര്‍ഥ് സുമിത്രയിലേക്ക് തന്നെ എത്തുമെന്നാണ് ചിലരുടെ പ്രവചനം.

സുമിത്രയും സിദ്ധുവും ഒന്നിക്കണം

തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ പോയെങ്കിലും മൂന്ന് മക്കളുടെ അച്ഛന്‍ എന്ന നിലയില്‍ സിദ്ധാര്‍ഥിനോട് സുമിത്രയ്ക്ക് ഒരു അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളിലെ ആശങ്ക പലപ്പോഴും സുമിത്ര പ്രകടിപ്പിച്ചിരുന്നു. മു്ന്‍പ് കാമുകനായിരുന്ന രോഹിത് ഗോപാല്‍ ഇത്രയും അടുപ്പമായി വന്നെങ്കിലും പുള്ളിയുമായി മറ്റൊരു റിലേഷന് സുമിത്ര ശ്രമിക്കാത്തതിന് കാരണം സിദ്ധു തിരിച്ച് വരുമെന്നുള്ളത് കൊണ്ടാണെന്നാണ് നിഗമനം. അതേ സമയം സിദ്ധുവിനെ വീണ്ടും സ്വന്തമാക്കി വേദികയോടുള്ള പ്രതികാരം ചെയ്യണമെന്നാണ് ആരാധകരില്‍ ചിലരുടെ അഭിപ്രായം.

Recommended Video

അച്ഛനും മകനും ഒരുപോലെയുണ്ടെന്ന് ആരാധകര്‍ | FIlmiBeat Malayalam
സുമിത്ര ബോൾഡാവണം

എന്തായാലും ഇന്നത്തെ പ്രൊമോയില്‍ കാണിക്കുന്നത് പോലെ സുമിത്ര എപ്പോഴും ബോള്‍ഡായി സംസാരിക്കണം. പലപ്പോഴും കാര്യത്തോട് അടുക്കുമ്പോള്‍ സുമിത്രയെ നന്മമരം ആക്കുന്ന പതിവ് അവസാനിപ്പിക്കണം. സുമിത്രയെ കുറച്ചൂടെ ബോള്‍ഡ് ആക്കിയാല്‍ കാണാന്‍ ഇതിന്നും രസമായിരിക്കും. അതേ സമയം പ്രേക്ഷകരുടെ ഇഷ്ട്ടം അനുസരിച് ആണ് ഈ സീരിയല്‍ മുന്നോട്ട് പോകുന്നതെന്നും അതാണ് ഈ സീരിയലിന്റെ വിജയവുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. മുന്‍പും കുടുംബവിളക്കില്‍ മാറ്റം വരണമെന്ന് ആരാധകര്‍ പറഞ്ഞതൊക്കെ അതുപോലെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X