സിദ്ധാര്‍ത്ഥന് ഹൃദയാഘാതം! വേദികയെ പുറത്താക്കി രക്ഷകയായി സുമിത്ര? കുടുംബവിളക്കിൽ ട്വിസ്റ്റ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്.തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്കാണ് പരമ്പര ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബ വിളക്ക് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചിട്ടുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ മീര വാസുദേവാണ് സുമിത്രയായി എത്തുന്നത്. മീര സുമിത്രയായി ജീവിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഒരു ഇടവേളയ്ക്ക് ശേഷം മീര വീണ്ടും കുടുംബ വിളക്കിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. സിനിമയിലേത് പോലെ തന്നെ തനിക്ക് ലഭിച്ച സുമിത്ര എന്ന വീട്ടമ്മയെ ഗംഭീരമാക്കിയിരിക്കുകയാണ് മീര. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബ വിളക്കിലെ പ്രമോ വീഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. സിദ്ധാർത്ഥിന് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയാണ്.

ഭർത്താവിന്റേയും കുടുംബത്തിന്റേയും അവഗണനയിൽ ജീവിക്കുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് സുമിത്ര. മൂന്ന് മക്കളിൽ ഇളയ മകൻ മാത്രമാണ് അമ്മയായ സുമിത്രക്കൊപ്പം നിൽക്കുന്നത്. വീട്ടിലുള്ള മറ്റു അംഗങ്ങളുടെ അവഗണന കൂടാതെ ഭാർത്താവിന്റെ പ്രണയവും സുമിത്രയെ വേദനിപ്പിക്കുന്നുണ്ട്. ഓഫീസ് സ്റ്റാഫായ വേദികയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയത്തിന്റെ മൂകസാക്ഷിയായിട്ടാണ് സുമിത്ര ജീവിക്കുന്നത്.
Recommended Video

ഹൃദാഘാതം
സഹിക്കാൻ കഴിയുന്നതിലു അപ്പുറമാകുമ്പോൾ മക്കളേയും കുടുംബത്തേയും വിട്ട് ഇറങ്ങുകയാണ് സുമിത്ര. ഇതോടു കൂടി കഥ ആകെ മാറിയിരിക്കുകയാണ്. ഇളയ മകൻ ഒഴികെ മറ്റാരും സുമിത്രക്ക് വേണ്ടി വീട്ടിൽ ശബ്ദമുയർത്താറില്ല. എന്നാൽ ഇപ്പോൾ മൂത്ത മരുമകളും സിദ്ധാർത്ഥിന്റെ അച്ഛനും സുമിത്രക്ക് വേണ്ടി ശബ്ദമുയർത്തിയിരിക്കുകയാണ്. ഇത് സിദ്ധുവിനെ തളർത്തിട്ടുണ്ട്. വേദികയെ പ്രണയിക്കുന്നതിനോടൊപ്പം തന്നെ കുടുംബ ബന്ധങ്ങൾക്കും ഇയാൾ വില നൽകുന്നുണ്ട്. ഒരുവശത്ത് വേദികയോടുള്ള പ്രണയവും മറുവശത്ത് കുടുംബത്തോടുള്ള കടപ്പാടുമായി ആശയക്കുഴപ്പത്തിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോൾ.

കുടുംബ വിളക്കിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സമ്മർദ്ദങ്ങൾക്കിടയിൽ സിദ്ധാർത്ഥിന് ഹൃദയാഘാതം സംഭവിക്കുകയാണ്. യാതൊരുവിധ ടെന്‍ഷനും സിദ്ധാര്‍ത്ഥിന് നല്‍കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ദിവസങ്ങള്‍ക്ക് മുന്‍പേ രോഗലക്ഷണം കാണിച്ചിരുന്നുല്ലോയെന്ന് ഡോക്ടറുടെ ചോദ്യം വേദികയെ പ്രതിസന്ധിയിലാക്കുകയാണ്. ഇപ്പോൾ വേദികയ്‌ക്കൊപ്പമാണ് സിദ്ധാര്‍ത്ഥിന്റെ താമസം . പ്രമോ വൈറലായതോടെ പുതിയ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കൃഷ്ണകുമാർ മേനോൻ ആണ് കുടുംബവിളക്കിൽ സിദ്ധാർഥായി എത്തുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയ താരം തെന്നിന്ത്യൻ സംവിധായകരായ ഗൗതം മേനോനോടൊപ്പവും ബാലയ്ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. കൂടെ,പാർവതി ചിത്രമായ ഉയരെ എന്നിവയാണ് കെകെ യുടെ മലയാള ചിത്രങ്ങൾ. കൃഷ്ണകുമാർ മേനോന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരമ്പര ആയിരുന്നു ഡോക്ടർ റാം. ഈ പരമ്പരയാണ് താരത്തിന് മികച്ച അവസരങ്ങൾ നേടി കൊടുത്തത്. നടന്റെ കരിയർ ബ്രേക്ക് പരമ്പരയായിരുന്നു ഇത്.


Click it and Unblock the Notifications